Saturday, August 11, 2018 Last Updated 14 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 12 Mar 2018 05.04 PM

എന്റെ ഏറ്റവും വലിയ ലക്ഷ്യം അതാണ്, അവിടെയെത്താന്‍ ഞാന്‍ പരിശ്രമിച്ചു കൊണ്ടേയിരിക്കും: ടൊവിനോ മനസ്സ് തുറക്കുന്നു

uploads/news/2018/03/199732/tovino.jpg

സ്വപ്നം കാണുന്നതിന് അതിരുകളില്ലല്ലോ, അങ്ങനെ പൂര്‍ണ്ണ ആഗ്രഹത്തോടെ കാണുന്ന സ്വപ്നങ്ങള്‍ ഒരിക്കല്‍ യാഥാര്‍ത്ഥ്യമാകുമെന്നത് മറ്റൊരു അനുഭവ സത്യം. ഇങ്ങനെ സ്വന്തം പ്രയത്‌നത്താല്‍ സിനിമയിലേയ്ക്ക് കടന്നു വന്ന് മുന്‍നിര യുവതാരമായി മാറിയ വ്യക്തിയാണ് ടൊവിനോ. യാതൊരു സിനിമാ പിന്തുണയുമില്ലാതെയെത്തി കഴിവും പ്രയത്‌നവും കൊണ്ട് മുന്നോട്ടു വന്ന ടൊവിനോ താന്‍ വന്ന കഠിനമായ വഴികളെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പക്ഷേ ഇതിലും വലിയ സ്വപ്നങ്ങള്‍ താന്‍ കാണാറുണ്ടെന്ന് പറയുകയാണ് ടൊവിനോ.

'അന്യഭാഷകളിലെ നല്ല പ്രോജക്ടുകള്‍ ഞാന്‍ എന്തിനു വേണ്ടെന്നു വെയ്ക്കണം?. ഹോളിവുഡിലെത്തുന്നത് സ്വപ്നം കാണാറുണ്ട്. അത് വലിയൊരു ലക്ഷ്യമാണ്. അതുകൊണ്ട് ഞാനവിടെയെത്താന്‍ പരിശ്രമിക്കും. എന്നിരുന്നാലും എപ്പോഴും മലയാളത്തില്‍ കാണും.' ടൊവിനോ പറയുന്നു.

അടുത്തിടെ ഇറങ്ങിയ മായാനദി ടൊവിനോയ്ക്ക് ഏറെ ജനപ്രീതി നേടികൊടുത്തിരുന്നു. ധനുഷിന്റെ മാരി 2വില്‍ വില്ലനായും ടൊവിനോ എത്തും. ഒരു കുപ്രസിദ്ധ പയ്യന്‍, തീവണ്ടി, മറഡോണ എന്നീ ചിത്രങ്ങളും ഒരുങ്ങുകയാണ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW