Thursday, June 13, 2019 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 12 Mar 2018 04.19 PM

മന:സംഘര്‍ഷമകറ്റാന്‍ "വജ്രാസനം"

ശരീരസൗന്ദര്യത്തിനും മനഃശാന്തിക്കും രോഗമുക്തിക്കും യോഗയെ ആശ്രയിക്കുന്നൊരു തലമുറയാണ് ഇന്നത്തേത്. മെഡിറ്റേഷന്‍ എന്നതിലുപരി യോഗയെ ഒരു ദിനചര്യയാക്കി മാറ്റാം. അഭിനേത്രിയും ഫിറ്റ്‌നെസ് എക്‌സ്‌പേര്‍ട്ടും ഹോമിയോപ്പതി ഡോക്ടറുമായ ഡോ.ദിവ്യ,
uploads/news/2018/03/199717/FitnessPlus120318.jpg

''വജ്രാസനം നിത്യേന ചെയ്യുന്നത് മൂത്രസംബന്ധമായ രോഗങ്ങളെ ഇല്ലാതാക്കാ നും നിതംബം, തുടക ള്‍, കാല്‍വണ്ണ എന്നിവ ശക്തമാകാനും സഹായിക്കും.''

ജോലി ഭാരവും മറ്റു പല പ്രശ്‌നങ്ങളും അലട്ടുന്നവരിന്നേറെയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ക്ക് അനുഷ്ഠിക്കാവുന്ന ഒരാസനമാണ് വജ്രാസനം. സാധാരണ എല്ലാ
ആസനങ്ങളും ഭക്ഷണത്തിന് മുന്‍പ് അനുഷ്ഠിക്കണമെന്നുണ്ട്. എന്നാല്‍ വജ്രാസനത്തിന് ആ നിബന്ധനയില്ല.

ഭക്ഷണം കഴിഞ്ഞ് വജ്രാസനം ചെയ്താല്‍ ദഹനപ്രക്രിയ വേഗം നടക്കും. കൂടാതെ ധ്യാനത്തിനും പ്രാണായാമത്തിനും ഉചിതമായൊരു ആസനമാണ് വജ്രാസനം. കടുത്ത മുട്ടുവേദനയുള്ളവര്‍ക്കൊഴികെ ആര്‍ക്കും പ്രത്യേക നിഷ്‌കര്‍ഷയൊന്നുമില്ലാതെ വജ്രാസനത്തിലിരിക്കാവുന്നതാണ്.

വജ്രാസനം


ഡയമണ്ട് പോസ് എന്നറിയപ്പെടുന്ന ഈ ആസനം ശരീരത്തേയും മനസ്സിനേയും റിലാക്‌സ് ചെയ്യിക്കുന്ന ഒരു ആസനമാണ്. കാലുകള്‍ പുറകിലേക്ക് മടക്കിയിരിക്കുന്നതാണ് വജ്രാസനം.

കണ്ണടച്ച് സാധാരണ ഗതിയില്‍ എത്ര സമയം വേണമെങ്കിലും വജ്രാസനത്തിലിരിക്കാം. എല്ലാ ദിവസവും പത്ത് മിനിറ്റ് വജ്രാസനം അനുഷ്ഠിക്കുന്നത് മാനസ്സിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

ചെയേണ്ട രീതി


1. കാലുകള്‍ നീട്ടി വച്ചിരിക്കാന്‍ പാകത്തിലുള്ള ഒരു കോട്ടണ്‍ ബെഡ്ഷീറ്റ് വിരിച്ച് അതില്‍ കിഴക്കോ, വടക്കോ ആയി കാലുകള്‍ ചേര്‍ത്തുവച്ച് മുന്നോട്ട് നീട്ടിയിരിക്കുക.

2. ശേഷം കാലുകള്‍ ഓരോന്നായി മടക്കി പുറകോട്ടെടുത്ത് പാദങ്ങള്‍ നിതംബത്തിനടിയില്‍ മലര്‍ത്തി വയ്ക്കുക.

3. നിതംബം രണ്ടുപാദങ്ങള്‍ക്കും ഇടയിലായി നിലത്ത് അമര്‍ന്നിരിക്കണം. ഇനി കൈപ്പത്തികള്‍ കാല്‍മുട്ടുകള്‍ക്ക് മുകളില്‍ വയ്ക്കുക. (കമഴ്ത്തിയോ മലര്‍ത്തിയോ വയ്ക്കാം. )

4. ഈ സ്ഥിതിയില്‍ അല്പസമയം തുടരാവുന്നതാണ്. ഈ സമയത്ത് നട്ടെല്ല് നിവര്‍ന്നിരിക്കണം.

ഗുണങ്ങള്‍


ഭക്ഷണം കഴിഞ്ഞും അനുഷ്ഠിക്കാവുന്ന ആസനമാണിത്. ഉദരസംബന്ധിയായ പ്രശ്‌നങ്ങളെ അകറ്റും. ദഹനക്കേട്, വായുകോപം, പുളിച്ചുതികട്ടല്‍, വാതസംബന്ധമായ പ്രശ്‌നങ്ങള്‍, ലൈംഗിക തകരാറുകള്‍ എന്നിവ മാറാന്‍ അത്യുത്തമമാണ്.

വജ്രാസനം നിത്യേന ചെയ്യുന്നത് മൂത്രസംബന്ധമായ രോഗങ്ങളെ ഇല്ലാതാക്കാനും നിതംബം, തുടകള്‍, കാല്‍വണ്ണ എന്നിവ ശക്തമാകാനും സഹായിക്കും. സന്ധിവേദന, വെരിക്കോസ് വെയ്ന്‍, ആര്‍ത്രൈറ്റിസ് എന്നിവയ്ക്ക് ഈ ആസനം ഗുണപ്രദമാണ്.

യോഗ ആരംഭിക്കുന്നതിന് മുന്‍പ്


1. യോഗാഭ്യാസത്തിന് മുന്‍പും ശേഷവും പ്രാര്‍ത്ഥിക്കണം.
2. രാവിലെ നാലിനും എട്ടിനും വൈകുന്നേരം അഞ്ചിനും എട്ടിനുമിടയ്ക്ക് യോഗ ചെയ്യാന്‍ ശീലിക്കണം.
3. യോഗാഭ്യാസത്തിന് മുന്‍പ് പ്രഭാതകൃത്യങ്ങള്‍ നടത്തിയിരിക്കണം.

4. യോഗാനുഷ്ഠാനത്തിന് തടസമുണ്ടാക്കാത്ത വേഷമായിരിക്കണം ധരിക്കേണ്ടത്.
5. ആര്‍ത്തവദിനങ്ങളില്‍ യോഗ പരിശീലനം ഒഴിവാക്കണം.
6. മൈനര്‍ ഓപ്പറേഷന് ശേഷം മൂന്നോ നാലോ മാസങ്ങള്‍ കഴിഞ്ഞ് മാത്രം യോഗ അഭ്യസിക്കാം. മേജര്‍ ഓപ്പറേഷന് ശേഷം യോഗ പുനരാരംഭിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.

7. ശരീരത്തിനോ, മനസിനോ അസ്വസ്ഥതയോ മറ്റോ ഉണ്ടെങ്കില്‍ യോഗപരിശീലനം ഒഴിവാക്കണം.
8. എപ്പോഴും പരിജ്ഞാനമുള്ള ഒരു ഗുരുവില്‍ നിന്നു യോഗ പഠിക്കുക.
9. അഞ്ച് എട്ട് വയസു മുതല്‍ യോഗ പരിശീലനം ആരംഭിക്കാവുന്നതാണ്.

ഡോ.ദിവ്യ
ഡോ.ദിവ്യാസ് ഹോമിയോപ്പതിക് സ്‌പെഷ്യാലിറ്റി
ക്ലിനക്, ഐ.സി.സി.ഐ.ബാങ്ക്
റ്റി.റ്റി.സി.ജംഗ്ഷന്‍, കവടിയാര്‍, തിരുവനന്തപുരം

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW