Monday, September 10, 2018 Last Updated 15 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 11 Mar 2018 08.34 AM

കമ്പ്യൂട്ടര്‍ ഉപയോഗം: 'മെന്റല്‍ ബ്ലോക്കി'ന്റെ കാലം കഴിഞ്ഞു, ഇന്നുള്ളത് അജ്ഞതയുടെ 'ബ്ലോക്ക്' എന്ന് സ്പീക്കര്‍

Speaker Sreeramakrishnan

ന്യൂഡല്‍ഹി : കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യയശാസ്ത്രപരമായ 'മെന്റല്‍ ബ്ലോക്കി'ന്റെ കാലം കഴിഞ്ഞെന്നു നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയാത്തതിന്റെ 'ബ്ലോക്ക്' മാത്രമേ ഇന്നുള്ളൂ. കേരള നിയമസഭ രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ നിയമസഭയാകുന്നതിന്റെ വിശദമായ പദ്ധതിരേഖ (ഡി.പി.ആര്‍) കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി അനന്ത് കുമാറിനു സമര്‍പ്പിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിക്ക് ഉടന്‍ ധനകാര്യ അനുമതി കിട്ടുമെന്ന് ഉറപ്പുലഭിച്ചെന്നും സ്പീക്കര്‍ പറഞ്ഞു.

ഡിജിറ്റല്‍ നിയമസഭ പദ്ധതി കേന്ദ്ര സര്‍ക്കാരുമായി നേരത്തേ ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണു ഡി.പി.ആര്‍. സമര്‍പ്പിച്ചത്. ഒരു തുണ്ട് കടലാസ് പോലും ആവശ്യമില്ലാത്ത വിധം ഡിജിറ്റലൈസ് ചെയ്യുകയാണു ലക്ഷ്യം.

അതിനായി നിയമസഭാംഗങ്ങള്‍ കമ്പ്യൂട്ടര്‍ സാക്ഷരത കൈവരിക്കണം. ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഏര്‍പ്പെടുത്തിയ കമ്പ്യൂട്ടര്‍ സംവിധാനം പത്തോ പതിനഞ്ചോ അംഗങ്ങള്‍ മാത്രമേ പ്രയോജനപ്പെടുത്തുന്നുള്ളൂ. വളരെ ലളിതമായി വിഭാവനം ചെയ്യുന്ന ഡിജിറ്റല്‍ നിയമസഭ പദ്ധതി അംഗങ്ങള്‍ എളുപ്പം പഠിച്ചെടുക്കുമെന്നാണു പ്രതീക്ഷയെന്നും സ്പീക്കര്‍ പറഞ്ഞു.

പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. അതു വരുന്നതോടെ നിയമസഭയുടെ ചെലവില്‍ 40 കോടി രൂപ വരെ ലാഭിക്കാനാകും. ഓണ്‍ലൈന്‍ യൂണിവേഴ്സിറ്റി ഓഫ് ഡെമോക്രസി, സ്‌കൂള്‍ ഓഫ് ഗവേണന്‍സ് എന്നീ അനുബന്ധ പദ്ധതികളും നടപ്പാക്കും.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW