Saturday, January 26, 2019 Last Updated 40 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 11 Mar 2018 08.14 AM

വില്ലന്‍ സ്വാമി തന്നെ; ജനനേന്ദ്രിയം ഛേദിക്കപ്പെട്ടത് പീഡനശ്രമം തടയുന്നതിന് കത്തി വീശിയപ്പോളെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

Swami Gangeshanada

തിരുവനന്തപുരം: ജനനേന്ദ്രിയം ഛേദിക്കപ്പെട്ട സംഭവത്തില്‍ സ്വാമി ഗംഗേശാനന്ദയെ കുടുക്കി ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. സ്വാമിയുടെ ജനനേന്ദ്രിയം മുറിഞ്ഞതു യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണെന്നാണു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

പീഡനശ്രമത്തില്‍നിന്നു രക്ഷപ്പെടാനായി യുവതി കത്തിയെടുത്തു വീശിയപ്പോഴാണു സ്വാമിയുടെ ജനനേന്ദ്രിയം 90 ശതമാനത്തിലേറെ മുറിഞ്ഞതെന്ന് എസ്.പി. മുഹമ്മദ് ഷബീര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ എ.ഡി.ജി.പിയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. 2017 മേയ് 19-നായിരുന്നു സംഭവം. പീഡനശ്രമത്തിടെ ഗംഗേശാനന്ദയുടെ ജനനനേന്ദ്രിയം മുറിച്ചെന്നാണു യുവതി പോലീസിനോട് ആദ്യം പറഞ്ഞത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യുവതിയും കുടുംബവും അദ്ദേഹത്തിന് അനുകൂലമായി നിലപാടെടുത്തു. സ്വാമി പീഡിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും സുഹൃത്തായ അയ്യപ്പദാസിന്റെ പ്രേരണയിലാണു കുറ്റകൃത്യം നടത്തിയതെന്നുമായിരുന്നു യുവതിയുടെ പുതിയ മൊഴി. ഗംഗേശാനന്ദ നിരപരാധിയാണെന്നു യുവതിയുടെ മാതാവും മൊഴി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും തെളിവുകള്‍ ലഭിച്ചില്ല. പോലീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥയുടെ ഇടപെടലുണ്ടെന്നു തുടക്കം മുതല്‍ വിവാദമുയര്‍ന്നിരുന്നു. കേസ് ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസ് ഉന്നത ഉദ്യോഗസ്ഥയുടെ നിര്‍ദേശപ്രകാരമാണു പ്രവര്‍ത്തിച്ചതെന്ന് ആരോപണമുയര്‍ന്നു. ചട്ടമ്പിസ്വാമിയുടെ ജന്മഗൃഹം സ്ഥിതിചെയ്യുന്ന തിരുവനന്തപുരം കണ്ണമ്മൂലയിലെ സ്ഥലം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥയുടെ വീടിനു മുന്നില്‍ സ്വാമി നേരത്തേ സത്യഗ്രഹം സംഘടിപ്പിച്ചിരുന്നു. പീഡനശ്രമം നടന്നിട്ടില്ലെന്നു വരുത്തിതീര്‍ക്കാനാണു പെണ്‍കുട്ടിയുടെ മൊഴിമാറ്റമെന്നു ക്രൈം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

യുവതി സ്വയരക്ഷയ്ക്കായി ചെയ്ത കൃത്യം എന്ന നിലയിലാണു ഗംഗേശാനനന്ദയെ പ്രതിയാക്കി കുറ്റപത്രം നല്‍കുന്നത്. ജീവപര്യന്തംവരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം തുന്നിച്ചേര്‍ത്ത ശസ്ത്രക്രിയ വിജയിച്ചെന്നാണു വിവരം.

Sunday 11 Mar 2018 08.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW