Monday, December 10, 2018 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Sunday 11 Mar 2018 02.07 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2018/03/199377/azcha.jpg

അശ്വതി : ബിസിനസില്‍ നിന്നു നേട്ടം. മനഃസുഖം വര്‍ദ്ധിക്കും. ചിട്ടി, ഭാഗ്യക്കുറി തുടങ്ങിയവയില്‍നിന്ന്‌ ധനലാഭം. ഗൃഹം മോടിപിടിപ്പിക്കും. ദീര്‍ഘദൂരയാത്രകള്‍ നടത്തേണ്ടിവരും. ഇരുചക്രവാഹനം വാങ്ങാനുള്ള തീരുമാനം എടുക്കും. ഏറ്റെടുത്ത കാര്യങ്ങള്‍ ഭംഗിയായി പൂര്‍ത്തീകരിക്കാന്‍ സാധിക്കും. സഹോദരഗുണമുണ്ടാകും. സുഹൃത്തുക്കള്‍ വഴി നേട്ടമുണ്ടാകും.

ഭരണി : തൊഴില്‍മേഖലയില്‍ അഭിവൃദ്ധി, ഉദ്യോഗക്കയറ്റം ഉണ്ടാകും. പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി. മനസിനു സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ സാധിക്കും. സഹോദരങ്ങള്‍ക്ക്‌ ഉയര്‍ച്ച ഉണ്ടാകും. പുണ്യസ്‌ഥല സന്ദര്‍ശനം ഉണ്ടാകും. പണമിടപാടുകളില്‍ കൃത്യത പുലര്‍ത്തും. കടം നല്‍കിയ പണം തിരികെ ലഭിക്കും.

കാര്‍ത്തിക : അപ്രതീക്ഷിതമായ ഭാഗ്യാനുഭവം. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കും. വിദേശത്തുനിന്ന്‌ നാട്ടില്‍ തിരിച്ചെത്താന്‍ സാധിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി. സാധിച്ചെടുക്കാന്‍ വിഷമമെന്നു കരുതിയ പല കാര്യങ്ങളും അനായാസം നേടിയെടുക്കും.

രോഹിണി : ശത്രുക്കള്‍ക്കുമേല്‍ വിജയം. ഭക്ഷണസുഖം ഉണ്ടാകും. ഗൃഹോപകരണങ്ങള്‍ വാങ്ങും. കുടുംബത്തില്‍ നിലനിന്നിരുന്ന അസ്വസ്‌ഥതകള്‍ ശമിക്കും. തീര്‍ത്ഥയാത്രകള്‍ നടത്തും. പുതിയ ഭൂമി വാങ്ങാന്‍ സാധിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ ജോലി ലഭിക്കും. താല്‌ക്കാലിക ജോലികള്‍ സ്‌ഥിരപ്പെടും. വ്യാപാര വിജയം.

മകയിരം : ഔദ്യോഗികരംഗത്ത്‌ നേട്ടം കൈവരിക്കും. സ്‌ഥലംമാറ്റം ആഗ്രഹിച്ചിരുന്നവര്‍ക്ക്‌ അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്‌തികരമാകും. ശത്രുക്കള്‍ മിത്രങ്ങളായി മാറും. ദൂരയാത്രകൊണ്ട്‌ ഗുണമുണ്ടാകും. പ്രണയസാഫല്യം. ആഡംബരവസ്‌തുക്കള്‍, വിലപിടിപ്പുള്ള വസ്‌തുക്കള്‍ എന്നിവ സമ്മാനമായി ലഭിക്കും.

തിരുവാതിര : പ്രവര്‍ത്തനരംഗത്ത്‌ ഉയര്‍ച്ച അനുഭവപ്പെടും. പുതിയ സുഹൃത്‌ബന്ധങ്ങള്‍ ഉടലെടുക്കും. കുടുംബസുഖം ഉണ്ടാകും. ബന്ധുഗുണം ഉണ്ടാകും. പഠനനിലവാരം ഉയരും. ബിസിനസില്‍ നേട്ടങ്ങള്‍ കൈവരിക്കും. പണമിടപാടുകളില്‍ നേട്ടങ്ങള്‍. സാമ്പത്തിക വിഷമതകളില്‍ ശമനം.

പുണര്‍തം : വ്യവഹാരവിജയം. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ഒന്നിലധികം തവണ ദീര്‍ഘയാത്രകള്‍ വേണ്ടിവരും. വിശ്രമം കുറയും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കും. അഭിമാനക്ഷതം സംഭവിക്കാതെ ശ്രദ്ധിക്കുക. ഉത്തമ സന്താനയോഗമുള്ള കാലമാണ്‌. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി.

പൂയം : മത്സരപ്പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയിക്കാന്‍ സാധിക്കും. അന്യരുടെ സഹായം ലഭിക്കും. ബിസിനസ്‌ നടത്തുന്നവര്‍ക്ക്‌ വിജയം. ദേഹസുഖം വര്‍ദ്ധിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ അനുകൂലഫലം. ഗൃഹനിര്‍മാണത്തില്‍ പുരോഗതി.

ആയില്യം : കലാസാഹിത്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അനുകൂലം. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം ലഭിക്കും. സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ പലപ്പോഴും കഴിയാതെ വരും. രോഗദുരിതങ്ങള്‍ക്ക്‌ ശമനം കണ്ടുതുടങ്ങും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. ബന്ധുക്കള്‍ നിമിത്തം നേട്ടം.

മകം : ഉദ്ദിഷ്‌ട കാര്യസാദ്ധ്യം, ആരോഗ്യപരമായ മെച്ചം. വിവാഹാലോചനകള്‍ ലക്ഷ്യം കാണും, തൊഴില്‍പരമമായ ഉയര്‍ച്ച. അത്യാവശ്യ യാത്രകള്‍ വേണ്ടിവരും, ഭാര്യ-ഭര്‍ത്തൃ ബന്ധത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കും. തൊഴില്‍രംഗത്ത്‌ അന്യരുടെ ഇടപെടല്‍ വിഷമതകള്‍ സൃഷ്‌ടിക്കും.

പൂരം : വാഹനത്തിന്‌ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. തൊഴിലില്‍ അനുകൂലമായ സാഹചര്യം. പ്രവര്‍ത്തനവിജയം കൈവരിക്കും. ദേശംവിട്ടുള്ള യാത്രകള്‍ വേണ്ടിവരും. സന്താനങ്ങള്‍ക്ക്‌ രോഗദുരിതം, മാനസികസമ്മര്‍ദ്ദം അധികരിക്കും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.

ഉത്രം : പ്രത്യേക കാരണമില്ലാതെ ശാരീരികവും മാനസികവുമായ ക്ഷീണം, പ്രധാന തൊഴിലില്‍ നിന്ന്‌ വിട്ടുനില്‍ക്കേണ്ടി വരും, പ്രധാനപ്പെട്ട കാര്യങ്ങളില്‍ വിജയം കാണില്ല, ഗൃഹസുഖം കുറയും. അനാവശ്യ ചെലവുകള്‍മൂലം മനസ്സുവിഷമിക്കും, ബന്ധുക്കള്‍ തമ്മില്‍ ഭിന്നത, ദാമ്പത്യപ്രശ്‌നങ്ങള്‍ ഉടലെടുക്കും.

അത്തം: വിദേശജോലിക്കുള്ള ശ്രമം വിജയിക്കും, സുഹൃദ്‌സഹായം വര്‍ദ്ധിക്കും, ഗൃഹ നിര്‍മ്മാണത്തില്‍ പുരോഗതി, ധനപരമായ അധികച്ചെലവ്‌. ലഹരി വസ്‌തുക്കളില്‍ നിന്ന്‌ വിടുതല്‍ നേടാന്‍ സാധിക്കും, ബന്ധുജന സഹായം ലഭിക്കും, സാമ്പത്തിക വിഷമതകള്‍ മറികടക്കും, മനസ്സിനെ അനാവശ്യ ചിന്തകള്‍ അലട്ടും.

ചിത്തിര: പ്രണയബന്ധങ്ങളില്‍ വിജയം, ഭക്ഷണസുഖം ലഭിക്കും, പുതിയ വസ്‌ത്ര-ആഭരണ ലാഭം, മനഃസുഖം വര്‍ദ്ധിക്കും. അലങ്കാര വസ്‌തുക്കള്‍ക്കായി പണച്ചെലവ്‌, ഇരുചക്ര വാഹനം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക, അടുത്ത ബന്ധുക്കളില്‍ നിന്നുള്ള സഹായം പ്രതീക്ഷിക്കാം. പുതിയ ജോലികളില്‍ പ്രവേശിക്കാന്‍ അവസരമൊരുങ്ങും.

ചോതി : പരുക്ക്‌, രോഗദുരിതം എന്നിവ മൂലം ജോലികളില്‍ നിന്നു വിട്ടുനിന്നിരുന്നവര്‍ക്ക്‌ തിരികെ ജോലികളില്‍ പ്രവേശിക്കാന്‍ സാധിക്കും. ഔഷധങ്ങളില്‍ നിന്ന്‌ അലര്‍ജി പിടിപെടാനിടയുണ്ട്‌. വിശ്രമം കുറയും. എളുപ്പത്തില്‍ സാധിക്കാവുന്ന കാര്യങ്ങള്‍ക്കു പോലും തടസ്സം നേരിടാം. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതെ വരും.

വിശാഖം : സുഹൃത്തുക്കള്‍ മൂലം അപവാദം കേള്‍ക്കാന്‍ ഇടവരും. ഭക്ഷണസുഖം ലഭിക്കും. മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച്‌ അബദ്ധത്തില്‍ ചാടും. ചെവി, കണ്ണ്‌ എന്നിവയ്‌ക്ക് രോഗബാധയ്‌ക്കു സാധ്യത. വിദ്യാഭ്യാസ കാര്യങ്ങളില്‍ വിജയം ലഭിക്കും. ഉന്നതതലത്തില്‍ വിജയിക്കാനും തൊഴില്‍ ലഭിക്കാനും സാധ്യത.

അനിഴം : ആരോഗ്യ വിഷമതകള്‍ ശമിക്കും, കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ നേട്ടം. മറ്റുള്ളവരെ അമിതമായി ആശ്രയിച്ച്‌ മാനസിക വിഷമം വരുത്തിവയ്‌ക്കും. ഗൃഹാന്തരീക്ഷത്തില്‍ ശാന്തത. മറ്റുള്ളവരുമായി മികച്ച സൗഹൃദബന്ധം സ്‌ഥാപിക്കും, ഇഷ്‌ടപ്പെടാത്ത കാര്യങ്ങളില്‍ ഇടപെടേണ്ടിവരും. ബന്ധുഗുണം വര്‍ദ്ധിക്കും.

തൃക്കേട്ട : പണമിടപാടുകളില്‍ ചതിവു പറ്റാന്‍ സാധ്യത. പിതാവിന്‌ അരിഷ്‌ടതകള്‍, അനുകൂലമായി നിന്നിരുന്നവര്‍ക്ക്‌ മാനസികവിരോധം. തൊഴില്‍രംഗത്ത്‌ നേട്ടങ്ങള്‍. സഹോദരങ്ങള്‍ വഴി സഹായം ലഭിക്കും. പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം.

മൂലം : അപ്രതീക്ഷിത ധനനഷ്‌ടം നേരിടും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം അല്‌പം കൂടി നീട്ടി വയ്‌ക്കുന്നതുത്തമം. വിലപ്പെട്ട രേഖകള്‍ കൈമോശം വരാനിടയുണ്ട്‌. ബന്ധുജന സഹായം ലഭിക്കും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക്‌ വാരം അനുകൂലമല്ല. തൊഴിലന്വേഷണത്തില്‍ നേട്ടം കൈവരിക്കും. വിവാഹാലോചനകളില്‍ തീരുമാനമുണ്ടാകും.

പൂരാടം : താല്‍ക്കാലിക ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും. ഉറ്റ സുഹൃത്തുക്കളുടെ സഹായം ലഭിക്കുകയാല്‍ സാമ്പത്തിക വിഷമതകള്‍ തരണം ചെയ്യും. നഷ്‌ടപ്പെട്ടെന്നു കരുതിയിരുന്ന വസ്‌തുക്കള്‍ തിരികെ ലഭിക്കും.

ഉത്രാടം : ഉദ്യോഗസ്‌ഥര്‍ക്ക്‌ സ്‌ഥലം മാറ്റം, ഇഷ്‌ടസ്‌ഥാന ലബ്‌ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടും. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക്‌ ജനസമ്മിതി വര്‍ദ്ധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും. ആരോഗ്യസ്‌ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും.

തിരുവോണം : സ്വകാര്യ സ്‌ഥാപനങ്ങളില്‍ ജോലി ലഭിക്കും. ബന്ധുക്കള്‍ വഴി വരുന്ന വിവാഹാലോചനകളില്‍ തീരുമാനമാകും. പുതിയ ആഭരണം വാങ്ങും. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കാന്‍ കഠിനശ്രമം വേണ്ടിവരും. ജീവിതപങ്കാളിക്ക്‌ ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിനോ തത്തുല്യരായവര്‍ക്കോ അരിഷ്‌ടതകള്‍.

അവിട്ടം : അപ്രതീക്ഷിത ചെലവുകള്‍ വര്‍ദ്ധിക്കും. ധനകാര്യ സ്‌ഥാപനങ്ങളില്‍ നിന്ന്‌ സഹായം ലഭിക്കും. അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില്‍ നിന്ന്‌ മോചനം. വിലപിടിപ്പുള്ള രേഖകള്‍ കൈമോശം വരാനിടയുണ്ട്‌ . ഔദ്യോഗികരംഗത്ത്‌ നേട്ടമുണ്ടാകും. തൊഴില്‍രംഗത്ത്‌ ഉത്തരവാദിത്തം വര്‍ദ്ധിക്കും.

ചതയം : മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. പണമിടപാടുകളില്‍ കൃത്യത പാലിക്കും. മേലുദ്യോഗസ്‌ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കുടുംബജീവിത സൗഖ്യം വര്‍ദ്ധിക്കും. വിവാദപരമായ പല കാര്യങ്ങളില്‍ നിന്നും മനസിന്‌ സുഖം ലഭിക്കും.

പൂരുരുട്ടാതി : പൊതുപ്രവര്‍ത്തനത്തില്‍ മികച്ച വിജയം കൈവരിക്കും. വാഹനം വാങ്ങാന്‍ തീരുമാനമെടുക്കും. ശ്വാസകോശരോഗങ്ങള്‍ പിടിപെടാം. ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളില്‍ അധികശ്രദ്ധ പുലര്‍ത്തുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും.

ഉത്രട്ടാതി : കരുതിവെച്ച പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ ഉദ്ദേശിച്ച വിജയം ലഭിച്ചെന്നു വരില്ല. ബന്ധുക്കളെ താല്‌ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും.

രേവതി : ബന്ധുജനങ്ങളുമായി കൂടുതല്‍ അടുത്തു കഴിയും. ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ വര്‍ദ്ധിക്കും. പൂര്‍വ്വികസ്വത്തു ലഭിക്കാന്‍ യോഗമുണ്ട്‌. യാത്രകളില്‍ അധികശ്രദ്ധ പുലര്‍ത്തുക.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 11 Mar 2018 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW