Thursday, September 20, 2018 Last Updated 49 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 10 Mar 2018 06.37 PM

ജന്മനലിംഗ വൈകല്ല്യം ഉള്ളവരും ചെറുപ്പം മുതല്‍ എതിര്‍ലിംഗമാകാന്‍ ആഗ്രഹിക്കുന്നവരുമാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധയമാകുന്നത്: ലിംഗമാറ്റ ശസ്ത്രക്രിയയെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങള്‍

uploads/news/2018/03/199186/13.jpg

കേരളത്തില്‍ ഉള്‍പ്പെടെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പ്രചാരം ഏറുകയാണ്. ലിംഗമാറ്റ ശസ്ത്രക്രിയയെ കുറിച്ചുള്ള ആളുകളുടെ അന്വേഷണത്തിലും വന്‍ വര്‍ധനയാണ് ഉണ്ടാവുന്നതെന്നാണ് കണക്കുകള്‍. കേരളത്തില്‍ ചില മെഡിക്കല്‍ കോളേജുകളിലും ഇപ്പോള്‍ ഇതിനുള്ള സൗകര്യങ്ങളായിട്ടുണ്ട്. 2008ല്‍ ഇത്തരം ശസ്ത്രക്രിയ തുടങ്ങിയശേഷം 40 ശതമാനംവരെ വര്‍ധനയുണ്ടായെന്നാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ലിംഗമാറ്റത്തിനുള്ള ചികിത്സയ്ക്ക് മൂന്ന് ഘട്ടങ്ങളാണുള്ളത്. ഒരു വര്‍ഷത്തോളം നീളുന്ന കൗണ്‍സലിങ്ങാണ് ആദ്യം. ലിംഗമാറ്റത്തിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കിക്കൊടുത്ത് ബോധവത്കരിക്കുകയാണ് ലക്ഷ്യം. പ്ലാസ്റ്റിക് സര്‍ജന്‍, മനഃശാസ്ത്രജ്ഞന്‍, എന്‍ഡോക്രൈനോളജിസ്റ്റ് എന്നിവരാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വേണ്ടത്. ഭിന്നലിംഗക്കാര്‍ക്ക് മാത്രമാണ് ലിംഗമാറ്റ ശസ്ത്രക്രിയ വേണ്ടതെന്ന പൊതുധാരണയാണ് നമുക്കുള്ളത്. എന്നാല്‍ ജന്മനാ ലിംഗ വൈകല്യങ്ങളുള്ളവരും എതിര്‍ലിംഗമാകാന്‍ ചെറുപ്പം മുതല്‍ ആഗ്രഹിക്കുന്നവരുമാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമാവുന്നത്.

നിയമവശത്തു നിന്നുള്ള നടപടികളാണ് രണ്ടാമത്. ബന്ധുക്കള്‍ക്ക് ബോധവത്കരണം നല്‍കും. ഹോര്‍മോണ്‍ ചികിത്സയും തുടങ്ങും. ഇത് ഒമ്പതു മാസം വരെ നീളാം. ശസ്ത്രക്രിയകളുടേതാണ് മൂന്നാംഘട്ടം. ലിംഗത്തില്‍ നിന്ന് കോശങ്ങളെടുത്താണ് എതിര്‍ലിംഗമുണ്ടാക്കുക. ഉദാഹരണത്തിന് ഒരാള്‍ക്ക് പെണ്ണാകണമെങ്കില്‍ ലിംഗത്തിലെ കോശങ്ങളെടുത്ത് സ്ത്രീജനനേന്ദ്രിയം ഉണ്ടാക്കും. എങ്കിലേ സംവേദനം (സെന്‍സേഷന്‍) ലഭിക്കൂ. കൈയില്‍ നിന്നോ തുടയില്‍ നിന്നോ മാംസം എടുക്കാറുണ്ട്. അതത് വ്യക്തികളില്‍ നിന്നു തന്നെയാണ് ജനനേന്ദ്രിയത്തിനുള്ള മാംസവും കോശങ്ങളും എടുക്കുക. സ്തനങ്ങള്‍ക്കായി ചിലപ്പോഴെങ്കിലും കൃത്രിമ സംയുക്തങ്ങള്‍ ഉപയോഗിക്കേണ്ടി വരും.

ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത വ്യക്തിക്ക് സാധാരണ ലൈംഗികജീവിതം സാധിക്കും. എന്നാല്‍ ഗര്‍ഭധാരണം സാധിക്കില്ല. ജനനേന്ദ്രിയം നിര്‍മിക്കല്‍ അഞ്ചോ ആറോ മണിക്കൂറുകള്‍ നീളുന്ന മൈക്രോ സര്‍ജറിയാണ്. ഇതു പൂര്‍ത്തിയായാല്‍ മൂത്രനാളിയുമായി യോജിപ്പിക്കും. ഇതിന്റെ മുറിവുകള്‍ ഉണങ്ങുന്നതോടെ വ്യക്തി പുതിയ ആളായിമാറും. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് പ്രത്യേക പ്രായപരിധിയില്ല. മൂന്നോ നാലോ ശസ്ത്രക്രിയകള്‍ ആവശ്യമായ പ്രക്രിയയാണ് ഇത്. നാലുമുതല്‍ അഞ്ചുലക്ഷം രൂപവരെയാണ് സ്വകാര്യ ആശുപത്രികളില്‍ ചെലവ്. ഹോര്‍മോണ്‍ കുത്തിവെപ്പുള്ളതിനാല്‍ സ്ത്രീയും പുരുഷനും എന്ന നിലയില്‍ ശരീരഘടനയും മാറും. ശബ്ദത്തിലും ഒരു പരിധിവരെ മാറ്റം വരും.

Ads by Google
Saturday 10 Mar 2018 06.37 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW