Monday, October 15, 2018 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 09 Mar 2018 05.34 PM

സഞ്ചാരികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ബോട്ടിനടിയില്‍ വാ തുറന്ന് തിമിംഗലം; ചിത്രം വൈറലാകുന്നു

uploads/news/2018/03/198915/sea.jpg

സഞ്ചാരികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് 50 മിനിട്ടോളം ബോട്ടിനൊപ്പം സഞ്ചരിച്ച തിമിംഗലത്തിന്റ വീഡിയോ വൈറലാകുന്നു. വായ തുറന്നു പിടിച്ചുകൊണ്ടായിരുന്നു ബോട്ടിനൊപ്പമുള്ള തിമിംഗലത്തിന്റെ യാത്ര.

ടോം കാനന്‍ എന്ന ഫോട്ടോഗ്രാഫറാണ് ഈ അപൂര്‍വ ചിത്രം പകര്‍ത്തിയത്. ഓസ്ട്രേലിയയിലാണ് ഈ അപൂര്‍വ്വമായ സംഭവം നടന്നത്. വായ ഭാഗം തുറന്ന തിമിംഗലം ബോട്ടിനെ അനുഗമിച്ച് ഏറെ നേരം സഞ്ചരിച്ചുവെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ ടോം കാനന്‍ പറയുന്നു.

തിമിംഗലം ബോട്ടിന്റെ കൂടെ സഞ്ചിരിക്കുന്നുണ്ടെന്ന് മനസിലാക്കിയ ഉടന്‍ തന്നെ ടോം വെള്ളത്തിലേക്ക് എടുത്തു ചാടി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. തിമിംഗലം അക്രമകാരി ആയിരുന്നില്ലെന്നും ബോട്ടിന് യാതൊരു വിധത്തിലുള്ള കേടുപാടും വരുത്തിയില്ലെന്നും ടോം പറയുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW