Thursday, May 24, 2018 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 09 Mar 2018 04.55 PM

സ്വദേശിവത്കരണത്തിലൂടെ പുറത്താക്കപ്പെടുന്ന വിദേശികളെ ജൂലൈ മുതല്‍ അറിയാം; കൂടുതലും വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്ന്

uploads/news/2018/03/198904/saudi.jpg

കുവൈറ്റ്‌സിറ്റി: സ്വദേശിവത്കരണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ മേഖലയില്‍ നിന്നും ഒഴിവാക്കപ്പെടുന്ന വിദേശികള്‍ ആരൊക്കെയെന്ന് ജൂലൈ ഒന്നു മുതല്‍ അറിയാമെന്ന് റിപ്പോര്‍ട്ട്. വരുന്ന അഞ്ചു വര്‍ഷത്തിനിടെ പൊതുമേഖലയില്‍ കുവൈറ്റ് വത്കരണം പൂര്‍ണമാക്കണമെന്ന തീരുമാനത്തിന്റെ കൂടി ഭാഗമായാണ് ഇത്.

വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നുമാകും കൂടുതല്‍ വിദേശികളും ഒഴിവാക്കപ്പെടുക. അധ്യാപകരും അധ്യാപകേതര ജീവനക്കാരുമായി 1507 വിദേശികള്‍ക്കാന് വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ജോലി നഷ്ടപ്പെടുക. തുടര്‍ന്ന് കൂടുതല്‍ വിദേശികളെ മാറ്റിനിര്‍ത്തുക ഔഖാഫ്/ഇസ്ലാമിക മന്ത്രാലയത്തില്‍ നിന്നാണ് 436 വിദേശ ജീവനക്കാരെയാണ് ഔഖാഫില്‍ നിന്നും ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയത്.

Ads by Google
Ads by Google
Loading...
TRENDING NOW