Saturday, November 17, 2018 Last Updated 14 Min 38 Sec ago English Edition
Todays E paper
Ads by Google
Friday 09 Mar 2018 12.52 PM

തനിക്കുള്ളത് 12.400 കോടിയുടെ സ്വത്തെന്ന് മല്യ: ബാധ്യത തീര്‍ക്കാനാകും

 Vijay Mallya

ബെംഗളുരു: വിവാദ വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യു.ബി ഗ്രൂപ്പിന് 12,400 കോടിയുടെ ആസ്തിയുണ്ടെന്നും ഇത് ഉപയോഗിച്ച് 6,000 കോടിയുടെ വായ്പ അതിന്റെ പലിശയും നല്‍കാമെന്നും മല്യ കോടതിയെ അറിയിച്ചു. കര്‍ണാടക ഹൈക്കോടതിയിലാണ് ഇത് സംബന്ധിച്ച് രേഖകള്‍ സമര്‍പ്പിച്ചിരിക്കുന്നത്.

മുന്‍ വര്‍ഷം ജനുവരി വരെ ഈ കമ്പനിയുടെ ആസ്തി 13,400 കോടിയായിരുന്നു. പിന്നീട് ഇത് കുറഞ്ഞ് 12,400 ആകുകയായിരുന്നു. മല്യയുടെ കടം 10,000 കോടി കടക്കില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് മല്യയുടെ മുഴുവന്‍ സ്വത്തുക്കളും പിടിച്ചെടുത്തുവെന്നും അഭിഭാഷകര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

എസ്.ബി.ഐ ഉള്‍പ്പെടുന്ന ഒമ്പത് ബാങ്കുകളുടെ കണ്‍സോഷ്യമാണ് വിജയ് മല്യക്ക് വായ്പ അനുവദിച്ചത്. എന്നാല്‍ വായ്പ തിരിച്ചടക്കാതെ മല്യ രാജ്യം വിടുകയായിരുന്നു. മല്യയെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഫലപ്രാപ്തിയിലെത്തിയിട്ടില്ല.

Ads by Google
Ads by Google
Loading...
TRENDING NOW