Saturday, November 17, 2018 Last Updated 58 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 09 Mar 2018 09.27 AM

ഇന്‍സ്റ്റഗ്രാമില്‍ ആരാധകരെ കൂട്ടാന്‍ ശ്രമിച്ച യുവതിക്കു കിട്ടിയത് എട്ടിന്റെ പണി

uploads/news/2018/03/198819/3.jpg

ന്യൂയോര്‍ക്ക് : ഇന്‍സ്റ്റഗ്രാമില്‍ ആരാധകരെ കൂട്ടാന്‍ യുവതി ചെയ്തത് അവസാനം പുലിവാലായി. ന്യൂയോര്‍ക്കുകാരിയായ ലിസെറ്റ് കാല്‍വെറോയാണ് ആരാധകരെ കൂട്ടാന്‍ പോയി പണി വാങ്ങിയത്. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരെ കൂട്ടാനായി യുവതി ചെയ്തതെല്ലാം വെറുതേയവുകയും, ഒടുവില്‍ വലിയ കടബാധ്യതയ്ക്ക് ഉടമയാവുകയുമായിരുന്നു. ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങള്‍ക്ക് വേണ്ടി പുറത്തു നിന്നാണ് അവര്‍ സ്ഥിരം ഭക്ഷണം കഴിക്കുക.

അതും ആഢംബര ഹോട്ടലുകളില്‍ നിന്ന്. നഗരത്തിലെ മനോഹരമായ ഇടങ്ങളിലാണ് അവര്‍ സമയം ചിലവഴിക്കുക. മികച്ച ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ വസ്ത്രങ്ങള്‍ വാങ്ങിയിരുന്നതെന്ന് യുവതി പറയുന്നു. ഓരോ ഷോപ്പിങ്ങിനും ചെലവു വരുന്നത് 200 ഡോളറിലധികം. ഇതിനു പുറമെ ലോകം ചുറ്റുന്ന ചിലവുകളും. എല്ലാം ചേര്‍ന്ന് അവസാനം യുവതി കടത്തില്‍ മുങ്ങിയ അവസ്ഥയായി. തന്റെ പഴയ ജീവിതത്തെ കുറിച്ചുള്ള ബോധ്യം ഇന്ന് കാല്‍വേറൊയ്ക്കുണ്ട്. ഇപ്പോള്‍ പഴയ ജീവിതം തിരിച്ചു പിടിക്കുകയാണ് ഈ യുവതി.

Ads by Google
Friday 09 Mar 2018 09.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW