മലയാളത്തിലെ ഒരു സ്വകാര്യ ചാനല്‍ നടത്തിയ റിയാലിറ്റി ഷോയെക്കുറിച്ചുള്ള വിവാദങ്ങള്‍ ഏതാനം ദിവസങ്ങളായി സോഷില് മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അവതാരകരായ രാജ് കലേഷും മാത്തുകുട്ടിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന പരിപാടിയില്‍ എത്തിയ മത്സരാര്‍ത്ഥി ഷാഹിദയെ കബളിപ്പിച്ചു എന്ന തരത്തിയലായിരുന്നു ഏതാനം ദിവസങ്ങള്‍ക്കു മുമ്പ് സോഷില് മീഡയയില്‍ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
എല്ല ചോദ്യങ്ങള്‍ക്കും ലൈഫ് ലൈന്‍ ഉപയോഗിക്കാം എന്നും പറഞ്ഞിരുന്നു എന്നും ചാനലിനെതിരെ ഒന്നും പറയാനില്ല എന്നും ഷാഹിദ പറയുന്നു. പിന്തുണച്ച എല്ലാവര്ക്കും നന്ദി എന്നും ഇവര്‍ പറയുന്നുണ്ട്. എന്നാല്‍ ആദ്യ ചോദ്യങ്ങള്‍ക്കു ലൈഫ് ഉപയോഗിക്കുന്നതിനെക്കുറിച്ചു പറഞ്ഞ മാത്തുക്കുട്ടി ഡാന്‍സ് കളിക്കുന്ന ടാസ്ക്കിനു മമ്പ് അതു പറഞ്ഞില്ല എന്നും ഷാഹിദയുടെ സഹോദരന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടു പറഞ്ഞു.