Monday, December 17, 2018 Last Updated 5 Min 0 Sec ago English Edition
Todays E paper
Ads by Google
Thursday 08 Mar 2018 03.01 PM

ഇന്ത്യയിലെ 36 ശതമാനം സ്ത്രീകള്‍ക്കും ഓരോ ആഴ്ചയിലും ലൈംഗിക കോളുകളോ എസ് എം എസുകളോ ലഭിക്കുന്നു: ഞെട്ടിക്കുന്ന ഒരു റിപ്പോര്‍ട്ട്

uploads/news/2018/03/198562/2.jpg

ന്യൂഡല്‍ഹി : സ്്ത്രീകള്‍ക്കിടയില്‍ ലൈംഗീക കോളുകളായോ എസ്എംഎസുകളായോ പീഡനങ്ങള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ 36 ശതമാനം സ്ത്രീകളും ഓരോ ആഴ്ചയിലും ലൈംഗീക കോളുകളോ എസ്എംഎസുകളോ ലഭിക്കുന്നുണ്ടെന്നാണ് സര്‍വ്വെ റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കിടയിലെ ഫോണ്‍ കോളുകള്‍ വഴിയുള്ള പീഡനങ്ങള്‍ എന്ന പേരില്‍ ('Understanding the Impact of Harassment and Spam Calls on Women') ട്രൂകോളര്‍ ആപ്പാണ് സര്‍വ്വെ നടത്തിയത്. 2017ല്‍ സ്പാം കോളുകളുടെ കാര്യത്തില്‍ ഇന്ത്യയാണ് ലോകത്ത് നമ്പര്‍ വണ്‍. അവറേജ് ട്രൂകോളര്‍ യൂസര്‍മാര്‍ക്ക് ഏകദേശം 22.6 സതമാനം സ്പാം കോളുകള്‍ ലഭിക്കുന്നുണ്ട്. വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തുന്നതോ കാശ് ആവശ്യപ്പെട്ടുകൊണ്ടോയുള്ള കോളുകള്‍ 72 ശതമാനം സ്ത്രീകളും ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പ്രതിരോധിക്കുന്നുണ്ടെന്ന് സര്‍വ്വെ പറയുന്നു. നാല് ശതമാനം സ്ത്രീകള്‍ക്കും ദിവസേന വ്യാജ കോളുകള്‍ ലഭിക്കുന്നുണ്ടെന്നും സര്‍വ്വെയില്‍ പറയുന്നു.

ഇന്ത്യയിലെ 15 സിറ്റികളില്‍ 15നും 35 നും ഇടയിലുള്ള 2004 സ്ത്രീകള്‍ക്കിടയിലാണ് സര്‍വ്വെ നടത്തിയത്. 2018 ജനുവരി 20 മുതല്‍ ഫെബ്രുവരി 22 വരെയായിരുന്നു സര്‍വ്വെ. അതേസമയം ഇന്ത്യയില്‍ പുരുഷന്മാരെക്കാള്‍ ശരാശരി സമയം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം നടത്തുന്നത് സ്ത്രീകളാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. യൂട്യൂബ് വീഡിയോ കാണുവാനും, ഗെയിം കളിക്കാനുമാണ് കൂടുതല്‍ സമയം സ്ത്രീകള്‍ ചിലവാക്കുന്നത് എന്നാണ് മൊബൈല്‍ മാര്‍ക്കറ്റിംഗ് അസോസിയേഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നത്.

78 ശതമാനം സ്ത്രീകള്‍ക്ക് ഹരാസ്‌മെന്റ് കോളുകള്‍ ലഭിക്കുന്നുണ്ടെന്നും. 82 ശതമാനം സ്ത്രീകള്‍ക്ക് ലൈംഗിക ചുവയുള്ള വീഡിയോകളും ഫോട്ടോകളും ലഭിക്കുന്നുണ്ടെന്നും സര്‍വ്വെയില്‍ പറയുന്നു. അമ്പത് ശതമാനത്തോളം കോളുകളും മെസ്സേജുകളും ലഭിക്കുന്നത് പരിചയമില്ലാത്ത വ്യക്തികളില്‍ നിന്നാണെന്നും 11 ശതമാനവും സ്ത്രീ വേട്ടക്കാരാണെന്നും സര്‍വ്വെയില്‍ പറയുന്നു. 11 ശതമാനം കോളുകളും മെസേജുകളും മാത്രമാണ് പരിചമുള്ള വ്യക്തികളില്‍ നിന്ന് സ്ത്രീകള്‍ക്ക് ലഭിക്കുന്നതെന്നും സര്‍വ്വെയില്‍ പറയുന്നു. 18 ശതമാനത്തിലധികം കോളുകളാണ് സ്ത്രീകള്‍ക്ക് പരിചയമില്ലാത്ത പുരുഷന്മാരില്‍ നിന്നും വരുന്നത്. കഴിഞ്ഞ വര്‍ഷം അത് 13 ശതമാനമായിരുന്നു. ഈ വര്‍ഷം അഞ്ച് ശതമാനം കൂടിയെന്നും സര്‍വ്വെയില്‍ പറയുന്നു.

62 ശതമാനം സ്ത്രീകളും ഇത്തരം അണ്‍ വാണ്ടണ്ട് നമ്പറുകള്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. 65 ശതമാനം സ്ത്രീകള്‍ ഇത്തരം നമ്പറുകള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും സര്‍വ്വെയില്‍ പറയുന്നു. എന്നാല്‍ വെറും പത്ത് ശതമാനം സ്ത്രീകള്‍ മാത്രമേ ഇത്തരം നമ്പറുകള്‍ക്കെതിരെ പരാതി കൊടുത്തിട്ടുള്ളൂ. ഏഴ് ശതമാനം പേര്‍ സോഷ്യല്‍ മീഡിയയില്‍ നാണം കെടുത്തിയിട്ടുണ്ട്. വിപണി നിരീക്ഷകരായ കാന്താര്‍ ഐഎംആര്‍ബിയുമായി ചേര്‍ന്നാണ് ഇവര്‍ പഠനം നടത്തിയത്. കൂടുതലും സ്ത്രീകള്‍ സോഷ്യല്‍ മീഡിയയും വാട്ട്‌സ്ആപ്പ് പോലുള്ള ആപ്പുകളുമാണ് പഠന പ്രകാരം ഇന്ത്യക്കാര്‍ മൊബൈല്‍ ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ശരാശരി ഒരു വനിത പുരുഷന്മാരെ അപേക്ഷിച്ച് ഇരട്ടി സമയം സ്മാര്‍ട്ട്‌ഫോണില്‍ ചിലവഴിക്കുന്നു എന്ന് പഠനം പറയുന്നു.

Ads by Google
Thursday 08 Mar 2018 03.01 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW