Monday, December 17, 2018 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 08 Mar 2018 02.52 PM

ഇതു സൂപ്പര്‍ കാന്റീന്‍: പത്തു രൂപയ്ക്ക് ഊണ്, അഞ്ചൂ രൂപയ്ക്ക് ചായയും കടിയും

uploads/news/2018/03/198561/1a.jpg

പത്ത് രൂപയ്ക്ക് ഊണും അഞ്ച് രൂപയ്ക്ക് ചായയും കടിയും, ഇന്നത്തെ കാലത്ത് ഇതൊക്കെ കിട്ടുമോ എന്ന് ചോദിക്കുന്നവര്‍ക്ക് ഉള്ള ഉത്തരമാണ് കര്‍ണാടക സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ 'ഇന്ദിര കാന്റീന്‍'. മംഗളൂരുവിലെത്തുന്നവര്‍ക്ക് ഇനി 10 രൂപയ്ക്ക് ഊണും അഞ്ചു രൂപയ്ക്ക് ചായയും കടിയും ലഭിക്കും.

uploads/news/2018/03/198561/1.jpg

കര്‍ണാടക സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ 'ഇന്ദിര കാന്റീന്‍' മംഗളുരു നെഹ്റു മൈതാന പരിസരത്തും തുറന്നു. പ്രതിദിനം 500 പേര്‍ക്കുള്ള ഭക്ഷണമാണ് ആദ്യഘട്ടത്തില്‍ ഒരുക്കുന്നത്. മംഗളൂരുവില്‍ ആരംഭിച്ച കാന്റീനിന്റെ ഉദ്ഘാടനം ഭക്ഷ്യ- പൊതുവിതരണ മന്ത്രി യു.ടി ഖാദര്‍ നിര്‍വ്വഹിച്ചു. ജെ ആര്‍ ലോബൊ എം എല്‍ എ അധ്യക്ഷത വഹിച്ചു.
uploads/news/2018/03/198561/1c.jpg

മന്ത്രി ബി. രാമനാഥ റൈ, ഐവന്‍ ഡിസൂസ എം എല്‍ എ, മേയര്‍ കവിത സനില്‍, ഡെപ്യൂട്ടി മേയര്‍ രജനീഷ് കാപികാട്, ഡി.സി ശശികാന്ത് സെന്തില്‍ എന്നിവര്‍ സംസാരിച്ചു. 10 രൂപയ്ക്ക് ഊണും അഞ്ചു രൂപയ്ക്ക് പ്രാതലും കാന്റീനില്‍ ലഭ്യമാകും. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ദിര കാന്റീന്‍ തുറന്നിട്ടുണ്ട്.

Ads by Google
Thursday 08 Mar 2018 02.52 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW