Saturday, December 15, 2018 Last Updated 12 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 08 Mar 2018 11.04 AM

നിനയ്ക്കാതെ ഭര്‍ത്താവ് കിടപ്പിലായതോടെ കുടുംബത്തെ മുഴുവന്‍ ചുമലിലേറ്റി നയിച്ച വീട്ടമ്മയുടെ വിജയഗാഥ

uploads/news/2018/03/198512/sahadev.jpg

വിദേശത്തായിരുന്ന ഭര്‍ത്താവ് പെട്ടൊന്നൊരു നാള്‍ ഒരുവശം തളര്‍ന്ന അവസ്ഥയിലാണ് നാട്ടിലേക്ക് മടങ്ങിയെത്തിയതെങ്കിലും വിധിക്കു കീഴടങ്ങാന്‍ ഭര്‍ത്താവിനെ വിട്ടുകൊടുക്കാന്‍ ഭാര്യ ബീന തയാറായില്ല. കുടുംബത്തിന്റെ അമരത്ത് സ്വയം പ്രതിഷ്ഠിച്ചുകൊണ്ട് സ്വന്തമായി കൃഷിതുടങ്ങി വീടിന്റെ നെടുംതൂണായി മാറുകയായിരുന്നു അവര്‍. ഭര്‍ത്താവിന്റെ ശാരീരികാവസ്ഥയില്‍ ബീനയുടെ ജീവിതത്തിനു മുന്നില്‍ ഒരു ചോദ്യച്ചിഹ്‌നമായി ജീവിതപ്രാരബ്ധങ്ങള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ആദ്യം ഒരു പകപ്പായിരുന്നു. പിന്നെ തികഞ്ഞ യാഥാര്‍ഥ്യ ബോധത്തോടെതന്നെ പ്രശ്‌നത്തെ നേരിടാന്‍ ആ വീട്ടമ്മ തയാറായി. ഭര്‍ത്താവിന്റെ പരിചരണം, അച്ഛന്റെ ചികിത്സ, മക്കളുടെ പഠനം ഇതെല്ലാം മുടങ്ങാതെ മുന്നോട്ട് കൊണ്ടു പോകേണ്ട ചുമതല ബീനയുടെ ചുമലിലായി. പുറത്തുപോയി ജോലി ചെയ്യുകയെന്നത് പ്രായോഗികമല്ല. വീട്ടില്‍ തന്നെ എന്തെങ്കിലും വരുമാനമാര്‍ഗം കണ്ടെത്തുകയെന്നതായി ബീനയുടെ ആലോചന. പല മാര്‍ഗങ്ങളും അന്വേഷിക്കുന്നതിനൊടുവിലാണ് സ്വന്തമായി കൃഷി ആരംഭിക്കാന്‍ തീരുമാനിച്ചത്.

വീടിനോടു ചേര്‍ന്ന് 33 സെന്റ് സ്ഥലത്താണ് കൃഷിഭവന്റെ സഹായത്തോടെ അടുക്കളത്തോട്ടം ആരംഭിച്ചത്. കൃഷി ആദായകരമാണെന്ന് തിരിച്ചറിയാന്‍ അധികനാള്‍ വേണ്ടിവന്നില്ല. അതോടെ കൃഷി വിപുലീകരിച്ചു. സഹായത്തിന് കുടുംബശ്രീയുടെ സഹായം തേടിയ ബീനയ്ക്ക് തന്റെ കുടുംബത്തെ അഭിമാനത്തോടെ പുലര്‍ത്താമെന്ന് ആത്മവിശ്വാസം നേടാനായി. ഇതോടൊപ്പം സ്വന്തംനിലയില്‍ കേറ്ററിങ് രംഗത്തേക്ക് കടന്ന ബീനയ്ക്ക് ഇന്ന് തിരക്കോട് തിരക്കാണ്. രണ്ടുലക്ഷം രൂപയുടെവരെ കേറ്ററിങ് ഓര്‍ഡറുകള്‍ ബീന ഏറ്റെടുത്ത് നടത്തുന്നു. ആത്മവിശ്വാസവും ഉറച്ച തീരുമാനവും ഉണ്ടെങ്കില്‍ ഏത് പ്രതിസന്ധിയെയും മറികടക്കാന്‍ സാധിക്കുമെന്ന സന്ദേശമാണ് ബീനയ്ക്ക് നല്‍കാനുള്ളത്. പാര്‍ക്കിന്‍സണ്‍സ് രോഗത്താല്‍ വശം തളര്‍ന്നെങ്കിലും ഭര്‍ത്താവ് സഹദേവനാണ് ബീനയുടെ ബിസിനസിന്റെ സാമ്പത്തിക കാര്യങ്ങള്‍ െകെകാര്യം ചെയ്യുന്നത്.

ബീന സമ്പാദിക്കുന്നതെല്ലാം ഭര്‍ത്താവിനെ ഏല്‍പ്പിക്കുന്നു. ആവശ്യത്തിന് ഭര്‍ത്താവില്‍നിന്ന് വാങ്ങുന്നു. ഇതാണ് ബീനയുടെ സാമ്പത്തിക ഇടപാടുകള്‍ കാറ്ററിങ്ങിനൊപ്പം െജെവകൃഷി, പശുവളര്‍ത്തല്‍ എന്നിവയും ബീന നടത്തുന്നു. െജെവ കീടനാശിനിയാണ് കൃഷിക്ക് പൂര്‍ണമായും ഉപയോഗിക്കുന്നത്. വെളുത്തുള്ളി, മഞ്ഞള്‍, പാല്‍ക്കായം എന്നിവ ചേര്‍ത്തുള്ള കീടനാശിനി സ്വയം വികസിപ്പിച്ചെടുത്താണ് ബീന കൃഷിയിടത്തില്‍ ഉപയോഗിക്കുന്നത്. എം.ജി. യൂണിവേഴ്‌സിറ്റിയില്‍ െജെവ കൃഷിയെക്കുറിച്ച് ക്ലാസെടുക്കാന്‍ ബീനയെ സ്ഥിരമായി ക്ഷണിക്കാറുണ്ട്. ബീനയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരവായി സംസ്ഥാനതലത്തില്‍ ഏഴിലധികം പുരസ്‌കാരങ്ങളും ബീനയെ തേടിയെത്തിയിട്ടുണ്ട്. പതിനായിരം രൂപ സമ്മാനത്തുകയുള്ള സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക തിലകം പുരസ്‌കാരം, രണ്ടുലക്ഷം രൂപ സമ്മാനത്തുകയുള്ള ഗാന്ധിജി ഫൗണ്ടേഷന്റെ കര്‍ഷക തിലകം പുരസ്‌കാരം, അമ്പതിനായിരം രൂപ സമ്മാനത്തുകയുള്ള ആലപ്പുഴ സുലോചന ദാമോദരന്‍ ഫൗണ്ടേഷന്റെ അക്ഷയശ്രീ പുരസ്‌കാരം എന്നിവ ബീനയെ തേടിയെത്തിയ പുരസ്‌കാരങ്ങളാണ്. വന്‍തിരമാലയെപ്പോലെ ജീവിതത്തിനു നേരേ പാഞ്ഞടുത്ത ദുരിതപര്‍വത്തെ നിശ്ചയദാര്‍ഢ്യം ഒന്നുകൊണ്ടുമാത്രം കീഴടക്കിയതിന്റെ ആത്മസംതൃപ്തിയിലാണ് ബീനയും കുടുംബവും.

Ads by Google
Thursday 08 Mar 2018 11.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW