Saturday, December 15, 2018 Last Updated 4 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 08 Mar 2018 10.43 AM

മരണക്കയത്തില്‍നിന്ന് കുടുംബത്തെ പിടിച്ചുയര്‍ത്തിയ റോസ്യേച്ചി

uploads/news/2018/03/198508/rosy.jpg

ഉറ്റവരും ഉടയവരും െകെവിട്ടൊരു കാലമുണ്ടായിരുന്നു ചാലക്കുടി എലുവത്തിങ്കല്‍ റോസി എന്ന 60കാരിയുടെ ജീവിതത്തില്‍. ഭര്‍ത്താവിന്റെ വ്യവസായത്തില്‍ സംഭവിച്ച സാമ്പത്തിക നഷ്ടത്തിനുശേഷമുള്ള ദുരിതനിര്‍ഭരമായ ഒരു കാലം. ഒരുപക്ഷേ റോസി ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്തതും ഓര്‍ത്താല്‍ ജീവിതത്തോട് പടവെട്ടിയതിന്റെ മധുരതരമായ ആനന്ദം ഉള്ളില്‍ നിറയുന്നതുമായ ഒരു കാലഘട്ടം. ഭര്‍ത്താവിനൊപ്പം പറക്കമുറ്റാത്ത മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുമായി ഒരു ഓല ഷെഡ്ഡില്‍ ജീവിതം തള്ളിനീക്കിയ കാലം. ഇന്ന് നാട്ടുകാര്‍ക്ക് റോസി റോസ്യേച്ചിയാണ്. അതെ റോസ്യേച്ചിക്ക് പഴയകാല ജീവിതം ഒരു ദുഃസ്വപ്‌നം പോലെയാണ്. ജീവിതം കടക്കയത്തില്‍ മുങ്ങുമെന്നായപ്പോള്‍ മക്കളെയും കൂട്ടി ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ പിഞ്ചു കുഞ്ഞുങ്ങളുടെ നിര്‍മലമായ മുഖം മനസില്‍ തട്ടിയപ്പോള്‍ ജീവിതത്തോട് അടങ്ങാത്ത വാശിയായി. ഓര്‍ത്താല്‍ കണ്ണുനിറയുന്ന ഓര്‍മകള്‍ക്കു സാന്ത്വനമാകുന്നത് ജീവിതത്തില്‍ െകെവന്ന സൗഭാഗ്യങ്ങള്‍. ദുരിതങ്ങളുടെ നെരിപ്പോടില്‍ ഉരുകിത്തീരേണ്ട ജീവിതത്തെയാണ് റോസ്യേച്ചി സുഖസൗഭാഗ്യത്തിലേക്ക് തിരിച്ചുപിടിച്ചത്. ആത്മഹത്യ ചെയ്യാനുള്ള െധെര്യത്തിന്റെ പകുതിമതി ജീവിതം മുന്നോട്ടു കൊണ്ടു പോകാനെന്ന സന്ദേശമാണ് റോസ്യേച്ചിക്ക് മറ്റുള്ളവര്‍ക്കായി നല്‍കാനുള്ളത്.
പട്ടിണിയില്‍നിന്ന് മക്കളെ രക്ഷിക്കാനാണ് റോസ്യേച്ചി പലഹാരക്കച്ചവടം തുടങ്ങിയത്. പത്തില്‍നിന്നു തുടങ്ങി ദിവസവും അയ്യായിരത്തിലേറെ എണ്ണത്തിലേക്ക് വികസിച്ച വലിയൊരു പലഹാര വ്യവസായത്തിന്റെ അമരക്കാരിയാണ് റോസി. പറക്കമുറ്റാത്ത പിഞ്ചു കുഞ്ഞുങ്ങളുടെ െകെവശം കൊട്ടയില്‍ അപ്പം നിറച്ച് കൊടുത്തയയ്ക്കുമ്പോള്‍ കുടുംബം പോറ്റാനുള്ള വക മാത്രമായിരുന്നു ലക്ഷ്യം.
ഇന്ന് ചാലക്കുടി നഗരത്തിന്റെ ഓരത്തായി 2800 സ്‌ക്വയര്‍ ഫീറ്റില്‍ പണിതീര്‍ത്ത ടെറസ് വീട്ടിലിരുന്ന് കഴിഞ്ഞ കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ റോസിയുടെ മനസ് നിസംഗമാണ്. ആപത്തുകാലത്ത് തന്നെ തള്ളിപ്പറഞ്ഞവരോടുള്ള പുച്ഛമോ പരിഭവമോ ഒന്നുമില്ല. കഴിഞ്ഞതെല്ലാം തമ്പുരാന്റെ പരീക്ഷണം മാത്രമായിരുവെന്നു മാത്രം. ജീവിതത്തിലെ പരീക്ഷണഘട്ടങ്ങളില്‍ കാത്തുപരിപാലിച്ച െദെവത്തോടുള്ള നന്ദി മാത്രമാണ് റോസ്യേച്ചിയുടെ വാക്കുകളില്‍.

80കളിലാണ് എലുവത്തിങ്കല്‍ ജോര്‍ജിന് തന്റെ ബിസിനസില്‍ തകര്‍ച്ച നേരിട്ടത്. മലഞ്ചരക്ക് വ്യാപാരത്തിനൊപ്പം കിടക്ക മൊത്ത വ്യാപാരവും നടത്തിയിരുന്ന കാലത്താണ് അപ്രതീക്ഷിതമായി കച്ചവടത്തില്‍ വന്‍പരാജയം അശനിപാതം പോലെ വന്നുപതിച്ചത്. അതോടെ ജോര്‍ജിനെ െനെരാശ്യം ബാധിച്ച് മദ്യത്തില്‍ ആശ്വാസം കണ്ടെത്തി. അതോടെ കുടുംബത്തിന്റെ ഭാരം റോസി ഏറ്റെടുത്തു. ഭര്‍ത്താവില്‍ സംഭവിച്ച നിരാശയില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താനല്ല റോസി തയാറായത്. വീടിന്റെ നടുനായകത്വം റോസ്യേച്ചി ഏറ്റെടുക്കുകയായിരുന്നു. പറവൂരുള്ള അമ്മവീട്ടില്‍നിന്നു പഠിച്ച കാലത്ത് പരിശീലിച്ച പാചക കലയെ ദുരിതമുഖത്ത് പൊടിതട്ടിയെടുക്കാന്‍ റോസ്യേച്ചി തീരുമാനമെടുത്തു. മൂത്ത മകന്‍ എട്ടാം ക്ലാസിലും ഇളയ മകന്‍ ആറാം ക്ലാസിലും പഠിക്കുന്ന സമയമാണ്. പുലര്‍ച്ചെ എഴുന്നേറ്റ് പാലപ്പവും ഇഡ്ഡലിയും ഉണ്ടാക്കി കൊട്ടയിലാക്കി മക്കളുടെ െകെവശം നഗരത്തിലെ ഹോട്ടലുകളിലേക്ക് കൊടുത്തയച്ചു. ഹോട്ടലുടമകളില്‍ പലരും മുന്‍ പരിചയമുള്ളവരായതിനാല്‍ അവര്‍ കുട്ടികളെ വെറുംെകെയോടെ മടക്കി അയച്ചില്ല. തന്നെയുമല്ല, പിന്നീട് റോസ്യേച്ചിയുടെ പലഹാരങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടിവന്നതോടെ ആണ്‍മക്കളും പലഹാര നിര്‍മിതിക്ക് അമ്മയ്ക്ക് കൂട്ടാളികളായി. മക്കളുടെ തുണയോടെ റോസ്യേച്ചിയുടെ ബിസിനസ് മെല്ലെ പച്ചപിടിച്ചു. അപ്പത്തിനും പാലപ്പത്തിനുമൊക്കെ െവെകുന്നേരം അഞ്ച് മണിയോടെ മാവ് കുഴച്ചാല്‍ രാത്രി ഒമ്പത് മണിയോടെ ചുട്ടുതുടങ്ങും. പുലര്‍ച്ചെ വെട്ടം വീണാലും അപ്പം ചൂടലിന് അവസാനമാകില്ലെന്ന് റോസ്യേച്ചി പറയുന്നു. ഇതിനിടെ കുട്ടികള്‍ പലഹാരങ്ങള്‍ നിറച്ച പാത്രങ്ങളുമായി നഗരത്തിന്റെ പല ഭാഗങ്ങളിലേക്കും െസെക്കിളിലും നടന്നുമൊക്കെ പോയ്ക്കഴിഞ്ഞിരിക്കും. പകല്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രമാണ് അമ്മയ്ക്കും മക്കള്‍ക്കും ഉറങ്ങാന്‍ ഇടവേള കിട്ടുക. ഇതിനിടെയാണ് കുട്ടികളുടെ പഠനം. പത്തു രൂപയില്‍ തുടങ്ങിയ കച്ചവടം ലക്ഷങ്ങളുടെ കണക്കുപുസ്തകങ്ങളിലേക്ക് വളര്‍ന്നപ്പോഴും മൂത്ത മകളെ കെട്ടിച്ചയയ്ക്കാന്‍ വേണ്ട പണം റോസ്യേച്ചിക്ക് കണ്ടെത്തുകയെന്നത് ഒരു കാണാക്കിനാവായിരുന്നു. ഇതിനിടെ മൂത്തമകള്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കി വിദേശത്ത് മിലിട്ടറി നഴ്‌സായി ജോലിക്കു പോകുംവരെ റോസി തന്റെ പലഹാരക്കച്ചവടം തുടര്‍ന്നു. ഇളയ രണ്ടാണ്‍മക്കള്‍ക്കും ജോലി ലഭിച്ചതോടെ റോസ്യേച്ചിക്ക് വീട്ടില്‍ സഹായത്തിന് ആളില്ലാതായതോടെ പലഹാരക്കച്ചവടം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എങ്കിലും ചെറിയ ഓര്‍ഡറുകള്‍ വന്നാല്‍ റോസ്യേച്ചി അതിനെ വെറുതെവിടാന്‍ ഒരുക്കമല്ലത്രെ.

Ads by Google
Thursday 08 Mar 2018 10.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW