Tuesday, July 23, 2019 Last Updated 9 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 08 Mar 2018 08.01 AM

ആമസോണ്‍ ശൃംഖല വഴി ഏകദേശം 7.15 ലക്ഷം കോടിയുടെ ഉടമ ; വ്യത്യസ്തനാമൊരു കോടീശ്വരനാം ബെസോസിനെ സത്യത്തില്‍ അച്ഛന്‍ തിരിച്ചറിഞ്ഞില്ല...

uploads/news/2018/03/198488/jeff-besos.jpg

ജെഫ് ബെസോസിന് എന്നും ആകാശത്തോടാണു കമ്പം. ആമസോണ്‍ എന്ന ഓണ്‍ലൈന്‍ വിപണനശൃംഖല വഴി ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചെങ്കിലും അദ്ദേഹം ഭൂമിക്കപ്പുറമാണു സ്വപ്‌നം കാണുന്നത്. ഡ്രോണുകളിലൂടെ ആമസോണ്‍ ഉല്‍പ്പന്നങ്ങള്‍ സാധാരണക്കാരിലെത്തിക്കുകയാണ് ആദ്യ ലക്ഷ്യം. പിന്നെ ബ്ലൂ ഒറിജിന്‍ എന്ന ബഹിരാകാശ സ്ഥാപനത്തിലൂടെ ചന്ദ്രനിലും ചൊവ്വയിലുമൊക്കെ കൊടിപാറിക്കുക...

ആമസോണ്‍ എന്ന ഓണ്‍െലെന്‍ വിപണനശൃംഖല വഴി ലോകത്തെ െകെപ്പിടിയിലൊതുക്കിയ ജെബ് ബെസോസ് ഏറ്റവും വിലപിടിപ്പുള്ള മനുഷ്യനായിരിക്കുന്നു. ഏകദേശം 7.15 ലക്ഷം കോടിയുടെ ഉടമ. ആ വളര്‍ച്ച പലരും ശ്രദ്ധിച്ചോയെന്നു സംശയം. െമെക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സിനും ഫെയ്‌സ്ബുക്ക് സി.ഇ.ഒ: മാര്‍ക്ക് സക്കര്‍ബര്‍ഗിനും കിട്ടിയ മാധ്യമ ശ്രദ്ധ ബെസോസിനു കിട്ടിയോയെന്നും സംശയം.

എന്തിനു സ്വന്തം അച്ഛന്‍ പോലും അദ്ദേഹത്തെ തിരിച്ചറിഞ്ഞത് ഏറെ െവെകി. അതിനു കാരണം അമ്മ ജാക്കിലി ജിസ് ജോര്‍ജെന്‍സനാണ്. വലിയ പാരമ്പര്യമുള്ള കുടുംബാംഗമായിരുന്ന അവര്‍ ടെഡ് ജോര്‍ജെന്‍സനെ വിവാഹംകഴിച്ചെങ്കിലും ദാമ്പത്യബന്ധം അധികകാലം നീണ്ടുനിന്നില്ല. െഹെസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് പതിനേഴാം വയസില്‍ ബെസോസിനെ പ്രസവിച്ചു. നാലു വയസുളളപ്പോള്‍ ഭര്‍ത്താവിനെ ഒഴിവാക്കി. പകരം, ക്യൂബയില്‍നിന്ന് തനിച്ച് അമേരിക്കയിലെത്തിയ മിഗുല്‍ െമെക്കിനെ സ്വന്തമാക്കി. പതിനഞ്ചാം വയസില്‍ ഒറ്റയ്ക്കു ക്യൂബയില്‍നിന്ന് അമേരിക്കയിലെത്തിയ വ്യക്തിയാണു മിഗുല്‍. പിന്നെ പലയിടത്തായി കുടുംബത്തിന്റെ താമസം. ഇതോടെ, ടെഡിനു മകനുമായുള്ള ബന്ധമറ്റു. മകനെവിടെയാണെന്നുപോലും പിടിയില്ലായിരുന്നു. അടുത്തകാലത്ത് ഒരു അഭിമുഖത്തിനിടെയായിരുന്നു ഇത്രവലിയ വ്യവസായ സാമ്രാജ്യത്തിന്റെ ഉടമ തന്റെ മകനാണെന്ന വിസ്മയിപ്പിക്കുന്ന വിവരം പിതാവ് അറിഞ്ഞത്.

ചെറുപ്പത്തിലേ അതിസമര്‍ഥനായിരുന്നു ബെസോസ്. ഇദ്ദേഹത്തിന്റെ മനസുനിറയെ ബഹിരാകാശ ചിന്തകളായിരുന്നു. ബഹിരാകാശസംരംഭകനാകണമെന്ന ആഗ്രഹം അധ്യാപകരുമായി പങ്കുവച്ചിരുന്നു. മനുഷ്യരാശിയുടെ ഭാവി ഭൂമിയില്‍ അല്ലെന്ന് ഉറപ്പിച്ചിരുന്ന അദ്ദേഹം ''ബ്ലൂ ഒറിജന്‍'' എന്ന ബഹിരാകാശ ഗവേഷണ കമ്പനിയുടെ ഉടമയായിരിക്കുന്നു. തുടക്കം മാക്‌ഡൊണാള്‍ഡ് കമ്പനിയില്‍നിന്നാണ്. ഒരുവേനല്‍ക്കാലത്ത് അവിടെ ''കടന്നുകൂടി''യെന്നാണ് ഇതേക്കുറിച്ചു ബെസോസ് പറയുക. കടുപ്പമേറിയ ജോലി അദ്ദേഹത്തെ തളര്‍ത്തി.അതോടെ ആദ്യ സംരംഭത്തിനു തുടക്കമായി. ഡ്രീം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പേരില്‍ കുരുന്നുകള്‍ക്കായി പത്തുദിവസത്തെ ക്യാമ്പായിരുന്നു അത്.

പങ്കെടുക്കാന്‍ 600 ഡോളറായിരുന്നു ഫീസ്. പരിപാടി വിജയമായി. ഇതിനിടെ പ്രിന്‍സ്ടണ്‍ സര്‍വകലാശാലയില്‍നിന്നു ഇലക്‌ട്രോണിക് എന്‍ജിനീയറിങ്ങില്‍ ബിരുദവും നേടി. നേരേ സിയറ്റിലേക്കാണു പോയത്. അവിടെ 1986 മുതല്‍ 94 വരെ പല ജോലികളും പരീക്ഷിച്ചു. 1993 ല്‍ മക്‌കെന്‍സി റ്റടിലിനെ വിവാഹം ചെയ്തു. ഇതോടെ ജീവിതച്ചെലവുമേറി. ഇന്റര്‍നെറ്റിന്റെ ഉപയോഗം 2,300 ശതമാനം വര്‍ധിച്ചെന്ന വാര്‍ത്തയിലാണ് അടുത്ത സാധ്യത കണ്ടത്. 20 ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ പട്ടിക തയാറാക്കിയെങ്കിലും പിന്നീട് പുസ്തകത്തില്‍ ആഗ്രഹം ഒതുക്കി. ഇവിടെയാണ് ആമസോണിന്റെ തുടക്കം. 1994ല്‍ ഒരു ഗാരേജിലായിരുന്നു കമ്പനി തുടങ്ങിയത്.

പിന്നെ വളര്‍ച്ച അതിവേഗമായിരുന്നു. മറ്റു ജോലികളെല്ലാം നിര്‍ത്തി ആമസോണില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ജോലിക്കാരുണ്ടായിരുന്നെങ്കിലും എല്ലായിടത്തും അദ്ദേഹത്തിന്റെ കണ്ണെത്തണമായിരുന്നു. പിന്നീടു നേതൃത്വത്തിനു വിദഗ്ധരെ നിയമിച്ചു. കണ്ണുതുറക്കുന്ന വേഗത്തില്‍ സാമ്രാജ്യം വളര്‍ന്നു. ഗൂഗിളിലെ ആദ്യനിക്ഷേപകരിലൊരാളുമായി. കടലാസ് രഹിത കച്ചവടത്തിനു പ്രോത്സാഹനം നല്‍കുന്ന കമ്പനിയാണ് ആമസോണ്‍. എന്നാല്‍, ബെസോസിന് നിര്‍ദേശങ്ങള്‍ കടലാസില്‍തന്നെ വേണം. പവര്‍പോയിന്റ് പ്രസന്റേഷനുകള്‍ അദ്ദേഹത്തിന് ഇഷ്ടമല്ല. 2013 ഓഗസ്റ്റില്‍ ദ് വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തെ അദ്ദേഹം വാങ്ങുകയും ചെയ്തു. 25 കോടി ഡോളറാണ് ഇതിനു മുടക്കിയത്.

ജീവനക്കാരോട് ഏറെ അടുപ്പം സൂക്ഷിക്കുന്ന വ്യക്തികൂടിയാണു ബെസോസ്. 2016 ല്‍ വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടറെ ഇറാന്‍ തടഞ്ഞുവച്ചപ്പോള്‍ വ്യക്തിപരമായി ആവശ്യത്തിന് ഉപയോഗിക്കുന്ന വിമാനം അയച്ചാണ് അദ്ദേഹത്തെ നാട്ടിലെത്തിച്ചത്. വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റ് സംബന്ധിച്ച പരീക്ഷണം ഐ.എസ്.ആര്‍.ഒ. പോലുള്ള രാജ്യാന്തര ബഹിരാകാശ ഏജന്‍സികള്‍ തുടരുകയാണ്. എന്നാല്‍, കഴിഞ്ഞ വര്‍ഷം തന്നെ ഇതു സംബന്ധിച്ച പരീക്ഷണം ബ്ലൂ ഒറിജിന്‍ വിജയമാക്കി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW