Wednesday, April 24, 2019 Last Updated 14 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Mar 2018 09.07 PM

കേന്ദ്രം ആന്ധ്രയ്‌ക്കൊപ്പം; പ്രത്യേക പദവിയല്ല, പ്രത്യേക പാക്കേജെന്ന് അരുണ്‍ ജയ്റ്റ്‌ലി

arun jaitley

ന്യൂഡല്‍ഹി: എന്‍ഡിഎയുമായുള്ള ബന്ധം ഉപേക്ഷിക്കുമെന്ന് ഭീക്ഷണി മുഴക്കിയ ടിഡിപി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെ അനുനയിപ്പിക്കാനൊരുങ്ങി അരുണ്‍ ജയ്റ്റലി. ആന്ധ്രയ്ക്ക് പ്രത്യേക പദവിയല്ല പ്രത്യേക പാക്കേജാണ് ലഭ്യമാക്കുകയെന്ന് അരുണ്‍ ജെയ്റ്റി പറഞ്ഞു. എന്നാല്‍ അത് പ്രത്യേക പദവിയില്‍ നിന്ന് വ്യത്യാസമൊന്നുമില്ലെന്നും സാമ്പത്തിക കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ഇതിനെ പ്രത്യേക പാക്കേജെന്ന് വിശേഷിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ധനമന്ത്രി പറഞ്ഞു.

ആന്ധ്രപ്രദേശിന്റെ വരുമാന നഷ്ടം നികത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനകം തന്നെ 4,000 കോടി രൂപ നല്‍കിയിട്ടുണ്ട്. ഇനി നല്‍കാനുള്ളത് 138 കോടി രൂപ മാത്രമാണെന്നും ജയ്റ്റലി വ്യക്തമാക്കി. കേന്ദ്രത്തിലും സംസ്ഥാനത്തിലും ബി.ജെ.പിയുമായി സഖ്യത്തിലാണ് ടി.ഡി.പി. ആന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് ടി.ഡി.പി എം.പിമാര്‍ ജന്തര്‍മന്ദറില്‍ സമരത്തിലുമാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി അരുണ്‍ ജെയ്റ്റ്‌ലി രംഗത്തെത്തിയത്.

എന്നാല്‍ കേന്ദ്രം അനുകൂലമായി പ്രതികരിക്കുന്നില്ലെന്നാണു പാര്‍ട്ടിയുടെ വിലയിരുത്തല്‍. കേന്ദ്ര മന്ത്രിമാരായ വൈ.എസ് ചൗധരി, അശോക് ഗജപതി രാജു എന്നിവരോട് രാജിവയ്ക്കാന്‍ ചന്ദ്രബാബു നായിഡു ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW