Friday, March 22, 2019 Last Updated 2 Min 2 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Mar 2018 06.10 PM

പൊന്നോമനയായ പൂച്ചയുടെ വൃക്ക മാറ്റിവെയ്ക്കാന്‍ ഉടമ മുടക്കിയത് ഞെട്ടിക്കുന്ന തുക: അതിവിചിത്രമായ സംഭവം ഇങ്ങനെ

 12 lakh,  Kidney transplant, 17 year old cat

ന്യൂയോര്‍ക്ക്: പൊന്നോമനയായ പൂച്ചയുടെ വൃക്ക മാറ്റിവെയ്ക്കാന്‍ ഉടമ മുടക്കിയത് ഞെട്ടിക്കുന്ന തുക. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് അതിവിചിത്രമായ സംഭവം നടന്നത്. 17 വര്‍ഷം തന്റെ നിഴലായിരുന്ന പൂച്ചയ്ക്ക് തന്റെ സമ്പാദ്യമായ 1ട ലക്ഷവും മുടക്കി ശസ്ത്രക്രിയ ചെയ്യാന്‍ ബെസ്റ്റി ബോയ്ഡ് തീരുമാനിക്കുകയായിരുന്നു.

ഭക്ഷണം കഴിക്കാന്‍ പൂച്ചയ്ക്ക് ബുദ്ധിമുട്ടുണ്ടായതോടെയാണ് സ്റ്റാന്‍ലി എന്ന പൂച്ചയെ വെറ്റിനറി ആശുപത്രിയില്‍ ബോയ്ഡ് എത്തിച്ചത്. പരിശോധനയില്‍ പൂച്ചയുടെ ഇരു വൃക്കകളും തകരാറിലാണെന്ന് കണ്ടെത്തുകയും, ഗുരുതരമായ അവസ്ഥയാണിതെന്ന് ഡോക്ടര്‍ വ്യക്തമാക്കുകയും ചെയ്തു.

അതേസമയം, മറ്റൊരു ഡോക്ടര്‍ വൃക്കമാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയയെക്കുറിച്ച് ബോയ്ഡിനോട് പറഞ്ഞു. എന്നാല്‍ കുറഞ്ഞത് 12 ലക്ഷം രൂപയെങ്കിലും ചിലവാകുമെന്ന് അറിഞ്ഞുവെങ്കിലും പിന്മാറാന്‍ ബെസ്റ്റി തയാറായില്ല. ഇതിനിടെ സ്റ്റാന്‍ലിക്ക് വൃക്ക നല്‍കാന്‍ ജെ എന്ന പൂച്ചയേയും കണ്ടെത്തിയതും ബെസ്റ്റി തന്നെയാണ്. വിജയകരമായ ശസ്ത്രക്രിയയ്ക്കു ശേഷം ഇരു പൂച്ചകളും വിശ്രമത്തിലാണ്.

Ads by Google
Wednesday 07 Mar 2018 06.10 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW