Saturday, December 15, 2018 Last Updated 2 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Mar 2018 03.37 PM

ഞാനും അത്യാവശ്യം ബോള്‍ഡാണ്; എനിക്ക് തോന്നുന്നതുപോലെയേ ഞാന്‍ എന്തും ചെയ്യൂ

''ആട് 2 എന്ന ചിത്രത്തിലൂടെ നായികയായ നസ്രീന്‍ നാസറിന്റെ വിശേഷങ്ങള്‍.''
NAZREEN, THE Pretty Girl

സിനിമയിലേക്കുള്ള രണ്ടാംവരവിന്റെ ആവേശത്തിലാണ് ആട് 2 ലെ നായിക നസ്രീന്‍ നാസര്‍. ബാലതാരത്തില്‍ നിന്ന് നായികയായതിന്റെ സന്തോഷമുണ്ട് നസ്രീന്റെ വാക്കുകളില്‍.

പരസ്യചിത്രങ്ങളും ആങ്കറിങുമായി തിളങ്ങി നില്‍ക്കുന്ന സമയത്താണ് നസ്രീന്‍ പഠനത്തിനായി ബ്രേക്ക് എടുക്കുന്നത്.

അഭിനയമോഹം മനസില്‍ കൊണ്ടുനടന്ന ആ പെണ്‍കുട്ടിയെ തേടി വീണ്ടും അവസരമെത്തിയതോടെ മലയാള സിനിമയിലെ നായിക നിരയിലേക്ക് മറ്റൊരു പേര് കൂടി എഴുതിച്ചേര്‍ക്കപ്പെട്ടു, നസ്രീന്‍ നാസര്‍.

രണ്ടാംവരവ്


സിനിമയിലേക്കുള്ള രണ്ടാം വരവാണിത്. ഇങ്ങനെ ഒരു നിലാപക്ഷി, സി.ഐ മഹാദേവന്‍ 5 അടി 4 ഇഞ്ച്, വിനയപൂര്‍വം വിദ്യാധരന്‍ എന്നീ സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

അതിനുശേഷം പരസ്യ ചിത്രങ്ങള്‍ ചെയ്തു. ഡിഗ്രിക്ക് പഠിക്കുമ്പോഴാണു ഒരു ചാനലിലെ ഇന്ത്യന്‍ വോയ്‌സ് ജൂനിയര്‍ സംഗീത റിയാലിറ്റിഷോയുടെ അവതാരകയാവുന്നത്.

ആങ്കറിങ് ഇഷ്ടമായിരുന്നു. പക്ഷേ കോളജില്‍ നിന്ന് ലീവ് കിട്ടാത്തതിനാല്‍ പല പ്രോഗ്രാമുകളും വേണ്ടെന്ന് വച്ചു. അതോടെ ഞാന്‍ ആങ്കറിങ് നിര്‍ത്തിയെന്ന് കരുതി പലരും വിളിക്കാതെയായി.

പഠനം കഴിഞ്ഞപ്പോള്‍ കല്യാണം നോക്കിത്തുടങ്ങാമെന്ന് വീട്ടുകാര്‍ തീരുമാനിച്ചു. ആ സമയത്താണ് ആട് 2 ല്‍ അവസരം കിട്ടിയത്. ഇനി കുറച്ചുനാള്‍ സിനിമയില്‍ അഭിനയിക്കണമെന്നാണ് ആഗ്രഹം.

ആട് 2


സിനിമയുടെ ആദ്യഭാഗം കണ്ടിട്ടുണ്ടായിരുന്നു. രണ്ടാം ഭാഗം ഇറങ്ങുന്നു എന്ന് കേട്ടപ്പോള്‍ സ്വാതി റെഡ്ഡി ആയിരിക്കും നായിക എന്നാണ് വിചാരിച്ചത്. തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഞാന്‍ ആട് 2 ന്റെ ഭാഗമായത്. സത്യത്തില്‍ ഈ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ജനുവരിയില്‍ തുടങ്ങേണ്ടതായിരുന്നു.

ചില കാരണങ്ങളാല്‍ നീണ്ടുപോയി. അപ്പോഴും സ്‌റ്റെല്ല എന്ന കഥാപാത്രത്തെ തീരുമാനിച്ചിരുന്നില്ല. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പാണ് എന്നെ സിനിമയിലേക്ക് നിശ്ചയിക്കുന്നത്. അതൊരു ഭാഗ്യമായി കാണുന്നു.

NAZREEN, THE Pretty Girl

സ്‌റ്റെല്ലയും ഞാനും


സ്‌റ്റെല്ല എന്നായിരുന്നു ആട് 2 ലെ കഥാപാത്രത്തിന്റെ പേര്. പാപ്പന്റെ കാമുകി. ഒരു നാടന്‍ പെണ്‍കുട്ടി. ഭര്‍ത്താവിനെക്കുറിച്ച് സങ്കല്‍പങ്ങളുള്ള ബോള്‍ഡായ ഒരു പെണ്‍കുട്ടി. ഞാനും അത്യാവശ്യം ബോള്‍ഡാണ്.

ഇഷ്ടമില്ലാത്ത കാര്യം കണ്ടാല്‍ പ്രതികരിക്കുന്ന കൂട്ടത്തിലാണ്. ചില കാര്യങ്ങളില്‍ മറ്റുള്ളവരുടെ അഭിപ്രായം ചോദിക്കാറുണ്ടെങ്കിലും എനിക്ക് തോന്നുന്നതുപോലെയേ ഞാന്‍ എന്തും ചെയ്യൂ.

ഫേസ്ബുക്ക് തന്ന ഭാഗ്യം


ഫേസ്ബുക്കില്‍ എന്റെ ഫോട്ടോകള്‍ കണ്ട് വിജയ് ബാബു സാര്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ?? എന്ന് ചോദിക്കുകയായിരുന്നു. അങ്ങനെയാണ് ഓഡീഷനില്‍ പങ്കെടുക്കുന്നത്. ഓഡീഷന്‍ കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്കുശേഷം വീണ്ടും വിളിച്ച് രണ്ടാംഘട്ട ഓഡീഷനില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു.

സാരി ധരിച്ച് ചെല്ലണമെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ടായിരുന്നു. ഓഡീഷന്‍ കഴിഞ്ഞ് തിരികെ പോരാന്‍ വണ്ടിയില്‍ കയറുമ്പോഴാണ് മിഥുന്‍ ചേട്ടന്റെ കോള്‍ വരുന്നത്. യൂ ആര്‍ സെലക്ടട് എന്ന് ചേട്ടന്‍ പറഞ്ഞപ്പോള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടാനാണ് തോന്നിയത്.

ഒഴിവുസമയങ്ങള്‍


ചെറുപ്പം മുതല്‍ സംഗീതവും നൃത്തവും പഠിച്ചിട്ടുണ്ട്. ഒഴിവു സമയങ്ങളില്‍ പുസ്തകങ്ങള്‍ വായിക്കാറുണ്ട്. വല്ലപ്പോഴുമൊക്കെ ചെറിയ കവിതകളും എഴുതും.
മറ്റൊരു ക്രേസ് യാത്രയാണ്.
NAZREEN, THE Pretty Girl

സഹോദരനും യാത്ര ചെയ്യാന്‍ ഇഷ്ടമാണ്. അതുകൊണ്ട് ത ന്നെ കുടുംബത്തോടൊപ്പമുള്ള യാത്രകളാണ് കൂടുതലും.
ഇടയ്ക്ക് കൂട്ടുകാര്‍ക്കൊപ്പം ഔട്ടിംഗ് പോകാറുണ്ട്. പിന്നെ ചെറിയ ഷോപ്പിങ് ക്രേസുമുണ്ട്. മമ്മിയ്ക്കും സഹോദരനുമൊപ്പമാണ് ഷോപ്പിങ്.

ജയേട്ടനൊപ്പം


ഇത്രയും സീനിയറായ ജയസൂര്യക്കൊപ്പം അഭിനയിക്കുന്നതോര്‍ത്തപ്പോള്‍ ആദ്യമൊക്കെ പേടി ഉണ്ടായിരുന്നു. ലൊക്കേഷനില്‍ എത്തി ജയേട്ടനെ കണ്ടെങ്കിലും ഞാന്‍ പേടിച്ച് മാറി നില്‍ക്കുകയായിരുന്നു. അപ്പോഴാണ് ജയേട്ടന്‍ ഇങ്ങോട്ട് വന്ന് കൈ തന്ന് പരിചയപ്പെടുന്നത്.

പുതുമുഖങ്ങളെ വളരെയധികം സപ്പോര്‍ട്ട് ചെയ്യുന്ന ആളാണ് അദ്ദേഹം. ഓരോ ഷോട്ട് കഴിയുമ്പോഴും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമൊക്കെ തന്ന് ഒരുപാട് പ്രോത്സാഹിപ്പിച്ചു.

പുതിയ പ്രോജക്ടുകള്‍


എം.സി.എ കഴിഞ്ഞു. സിനിമയില്‍ തുടരണമെന്നാണാഗ്രഹം. ഗബ്രി എന്ന അടുത്ത ചിത്രത്തിലും ജയേട്ടനോടൊപ്പമാണ് അഭിനയിക്കുന്നത്. മറ്റൊരു ചിത്രത്തിന്റെ കഥ കേട്ടു. ആ പ്രോജക്ട് അനൗണ്‍സ് ചെയ്യാനുള്ള കാത്തിരിപ്പിലാണ് ഞാന്‍.
NAZREEN, THE Pretty Girl

കുടുംബം


ഡാഡി അബ്ദുള്‍ നാസര്‍, ബിസിനസ് ചെയ്യുന്നു. മമ്മി സഫിയ, വീട്ടമ്മയാണ്. സഹോദരന്‍ നഹാസ്, മറൈന്‍ എന്‍ജിനീയറാണ്. എന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്യുന്നത് മമ്മിയുടെ ബാപ്പയാണ്. സിനിമ കണ്ടിട്ട് അവരെല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്.

അശ്വതി അശോക്

Ads by Google
Wednesday 07 Mar 2018 03.37 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW