Saturday, June 30, 2018 Last Updated 12 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Mar 2018 02.55 PM

എന്റെ നഗ്നഫോട്ടോകള്‍ പോസ്റ്റ് ചെയ്തത് സത്യമാണ് - കല്‍ക്കി കൊച്ചാല്ലിന്‍

uploads/news/2018/03/198258/CiniINWKalkiKoechlin070318.jpg

കല്‍ക്കി കൊച്ചാല്ലിന്‍, ഫ്രഞ്ച് നടിയും എഴുത്തുകാരിയുമായ കല്‍ക്കി ഹിന്ദി സിനിമയിലെ മുഖ്യധാരാ നടിയായി മാറിയത് പെട്ടെന്നായിരുന്നു.

അഭിനയത്തിലെയും കഥാപാത്രത്തിലെയും വ്യത്യസ്തതകൊണ്ട് ആരാധകര്‍ക്കിടയില്‍ ഒരു സ്ഥാനം നേടിയ കല്‍ക്കിയെ നാഷണല്‍ ഫിലിം അവാര്‍ഡും ഫിലിം ഫെയര്‍ അവാര്‍ഡും മറ്റ് നിരവധി പുരസ്‌കാരങ്ങളും തേടിയെത്തിയിട്ടുണ്ട്.

അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ മടിക്കാത്ത കല്‍ക്കി ആരാധകര്‍ക്കായി തന്റെ നഗ്നഫോട്ടോകള്‍ പങ്കുവച്ചത് ചര്‍ച്ചയ്ക്കിടയായിരുന്നു.

? സമൂഹത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളിലും പ്രത്യേകിച്ച് സ്ത്രീകളുടെ പ്രശ്‌നത്തിനെതിരെ ശക്തമായി ശബ്ദമുയര്‍ത്താറുണ്ടല്ലോ. കല്‍ക്കി ഫെമിനിസ്റ്റാണോ.


ഠ അതെ. ഞാന്‍ ഫെമിനിസ്റ്റാണ്. ഞാന്‍ സ്ത്രീകള്‍ക്കു വേണ്ടി ശബ്ദിക്കാറുണ്ട്. എനിക്ക് അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും തിരിച്ചറിയാനും കഴിയുന്നു.

കാരണം പല അനുഭവങ്ങളും എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ഹോളിവുഡ്ഡില്‍ ഇപ്പോഴും അഭിനേത്രികള്‍ വിവേചനം നേരിടുന്നുണ്ട്. പുരുഷന്മാരെ ചുറ്റിപ്പറ്റിയുള്ളതാണ് ഭൂരിഭാഗം സിനിമയുടെ കഥകളും.

ജെന്നിഫര്‍ ലോറന്‍സിനെപ്പോലുള്ള (അമേരിക്കന്‍ നടി) അഭിനേത്രി മാത്രമാണ് സിനിമയില്‍ പുരുഷനും സ്ത്രീക്കും തുല്യവേതനം വേണമെന്ന് വാദിക്കുന്നത്. കാലം മാറുകയാണല്ലോ.

എല്ലാത്തിലും മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് കരുതുന്നു. എന്റെ ചിന്തകളെയും വികാരങ്ങളെയും അഭിപ്രായങ്ങളും എഴുത്തിലൂടെ ഞാന്‍ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്.

? കുറച്ചു മാസങ്ങള്‍ക്കു മുമ്പ് പൂര്‍ണ നഗ്നയായ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. എന്തായിരുന്നു ജനങ്ങളില്‍നിന്നുള്ള പ്രതികരണം.


ഠ എന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ എന്റെ ന്യൂഡ് ഫോട്ടോകള്‍ ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു. രണ്ടുദിവസത്തിനു ശേഷം ജനങ്ങള്‍ എന്നെ ട്രോളുകള്‍ കൊണ്ട് വീര്‍പ്പുമുട്ടിക്കുകയായിരുന്നു. അതെന്റെ മനസ്സിനെ അസ്വസ്ഥമാക്കിയിരുന്നു. എന്നാല്‍ അവര്‍ക്ക് മറുപടി നല്‍കാന്‍ ഞാന്‍ തയാറായില്ല.

അതിന്റെ ആവശ്യമുള്ള തായി തോന്നിയില്ല ഇതുവരെ. മാത്രമല്ല ഞാന്‍ ചെയ്തതില്‍ എനിക്ക് ഒട്ടും കുറ്റബോധവും തോന്നിയില്ല. എന്റെ സുഹൃത്ത് റിവാ ബൂബര്‍ എടുത്ത ഓരോ ഫോട്ടായും വളരെ ഭംഗിയുള്ളതും സൗന്ദര്യം തുളുമ്പുന്നതുമായിരുന്നു.

സെക്‌സിനെക്കുറിച്ച് സംസാരിക്കുന്ന സിനിമകള്‍ ഞാന്‍ ഇനിയും ചെയ്യും. അങ്ങനെയുള്ള സിനിമകള്‍ ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇത് എല്ലാം എന്റെ തൊഴിലിന്റെയും ഞാനെന്ന വ്യക്തിയുടെയും ഭാഗമാണ്. ഇതാണ് കല്‍ക്കി.

uploads/news/2018/03/198258/CiniINWKalkiKoechlin070318a.jpg

? കല്‍ക്കി കേട്ടതില്‍വച്ച് ഏറ്റവും മോശമായ റൂമര്‍...


ഠ ഞാന്‍ ഒരു വേശ്യയാണെന്ന്. ഞാന്‍ ഇപ്പോള്‍ ഒരാണിനൊപ്പമാണ് താമസിക്കുന്നത്. അദ്ദേഹം എന്റെ റൂംമേറ്റാണ്. പക്ഷേ മറ്റുള്ളവര്‍ അദ്ദേഹത്തെ എന്റെ കാമുകനായും മറ്റ് പലതുമായിട്ടാണ് കാണുന്നത്. ആരുടെ കൂടെ താമസിക്കണമെന്നുള്ളത് എന്റെ സ്വാതന്ത്ര്യമാണ്.

? ഒരു പുരുഷനില്‍ നിങ്ങളെ ആകര്‍ഷിക്കുന്നത്...


ഠ ഒട്ടും സുക്ഷിതമല്ലെന്ന് തോന്നുന്ന സമയത്തു പോലും മനസ്സിലെ ധൈര്യം കാത്തുസൂക്ഷിക്കുന്ന ആളായിരിക്കണം. അതുപോലെ ജീവിതത്തെ സ്‌നേഹിക്കാനും ആസ്വദിക്കാനും പഠിക്കാനും ഇഷ്ടപ്പെടുന്ന വ്യക്തികളിലാണ് ഞാന്‍ കൂടുതല്‍ ആകൃഷ്ടയാകുന്നത്

? സെക്ഷ്വല്‍ ഹരാസ്‌മെന്റിനെക്കുറിച്ച് മിക്ക നടിമാരും തുറന്നുപറയുന്ന സമയമാണ്. കല്‍ക്കിയും തുറന്നുപറച്ചിലുകള്‍ നടത്തിയല്ലോ.


ഠ ശരിയാണ്. സിനിമയിലെ നടന്മാരെയും സംവിധായകരെയും പ്രൊഡ്യൂസര്‍മാരെക്കുറിച്ച് മാത്രമാണ് നമ്മള്‍ കേട്ടത്. സിനിമയില്‍ കടന്നുകൂടാന്‍ നിരവധി പെണ്‍കുട്ടികള്‍ കഠിനശ്രമം നടത്തുന്നത് നമുക്കറിയാം. അവരാണ് ഏറ്റവും കൂടുതല്‍ ചൂഷണം നേരിടുന്നത്. കാസ്റ്റിങ് ഡയറക്‌ടേഴ്‌സിന്റെ ഫോണ്‍ കോളുകളാണ് ഇതിലേറെയും. അവസരം നേടിത്തരാം എന്ന വാഗ്ദാനവുമായി സ്ത്രീകളെ ചതിക്കുകയാണ് ഇവര്‍. ഒരിക്കല്‍ രാവിലെ 2 മണിക്ക് എനിക്ക് ഒരു കാസ്റ്റിങ് ഡയറക്ടറിന്റെ ഫോണ്‍ കോള്‍ വന്നിരുന്നു. ഞാന്‍ ആ കോള്‍ കട്ട് ചെയ്യുകയാ
ണുണ്ടായത്.

? ''നിങ്ങള്‍ ഒരു ഫെമിനിസ്റ്റ് അല്ലെങ്കില്‍ നിങ്ങളൊരു നല്ല വ്യക്തിയല്ലെന്ന്'' കല്‍ക്കി ഒരിക്കല്‍ പറയുകയുണ്ടായി.


ഠ ഒരു പരിധിവരെ എല്ലാ സ്ത്രീകളും ഫെമിനിസ്റ്റാണ്. നിങ്ങള്‍ ഒരു ഫെമിനിസ്റ്റ് അല്ലെങ്കില്‍ നിങ്ങള്‍ ഒരു നല്ല വ്യക്തിയും അല്ല. ഫെമിനിസംകൊണ്ട് തുല്യത മാത്രമാണ് ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഫെമിനിസം എന്ന വാക്കിന് പല അര്‍ത്ഥങ്ങളാണ് നല്‍കുന്നത്. പുരുഷനും സ്ത്രീക്കും തുല്യസ്ഥാനം വേണമെന്നു വാദിക്കുന്ന എല്ലാ സ്ത്രീകളും ഫെമിനി
സ്റ്റാണെന്നാണ് ഞാന്‍ കരുതുന്നത്.

? ഒരു നടിയെ സംബന്ധിച്ചിടത്തോളം ഏറ്റവും മോശമായ ഒന്ന് എന്താണ്.


ഠ ഈഗോ. നിങ്ങള്‍ക്ക് എല്ലായിടത്തുനിന്നും പ്രശംസയും ആരാധനയും കിട്ടും. അതുപോലെ പരാജയങ്ങളും നിങ്ങളെ തേടിയെത്തും. അതുകൊണ്ട് ഒന്നിലും അമിതമായി സന്തോഷിക്കാതെ ഇരിക്കുക. നിങ്ങള്‍ പരാജയപ്പെടുകയാണെങ്കില്‍ നിങ്ങളിലെ നടി ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്ന് കരുതുക.

? കല്‍ക്കിയുടെ ഭാവി പ്ലാനിങ്


ഠ എനിക്ക് ഒരു പുതിയ കാര്‍ വാങ്ങണം. അതുപോലെ എന്റെ ഭാവിജീവിതത്തില്‍ ഒരു മകനോ, മകളോ വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പ്രസവം എന്താണെന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അന്ന് എനിക്ക് ഒരു പാര്‍ട്ട്ണറെ കിട്ടിയാല്‍ ഞാന്‍ ഒരു കുഞ്ഞിന് ജന്മം നല്‍കും. അതിനു സാധിച്ചില്ലെങ്കില്‍ ഞാന്‍ അഡോപ്റ്റ് ചെയ്യുന്നതായിരിക്കും.

-അശ്വനി കൃഷ്ണ

Ads by Google
Ads by Google
Loading...
TRENDING NOW