Thursday, September 13, 2018 Last Updated 5 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Mar 2018 02.50 PM

സൗബിന്‍ സാഹിര്‍ നായകനാവുന്ന 'സുഡാനി ഫ്രം നൈജീരിയ'

uploads/news/2018/03/198257/CiniLOcTSudanifromNigeria070318.jpg

പ്രശസ്ത നടനും 'പറവ' എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനുമായ സൗബിന്‍ സാഹിര്‍ നായകനാവുന്ന ആദ്യചിത്രമാണ് സുഡാനി ഫ്രം നൈജീരിയ.

' നവാഗതനായ സക്കറിയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സൗബിനോടൊപ്പം നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

uploads/news/2018/03/198257/CiniLOcTSudanifromNigeria070318a.jpg

ഹാപ്പി ആവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഒട്ടേറെ പുതുമുഖങ്ങളും മറ്റുംഅഭിനയിക്കുന്നുണ്ട്.

റെക്‌സ് വിജയന്‍, ഷഹബാസ് അമന്‍ എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ പ്രധാന പശ്ചാത്തലം മലപ്പറവും അവിടത്തെ ഫുട്‌ബോള്‍ കളിയുടെ ആവേശവുമാണ്.

മലപ്പുറത്തെ ഒരു ഗ്രാമത്തിലെ സെവന്‍സ് ടീമില്‍ നൈജീരിയയില്‍നിന്നും സാമുവല്‍ എന്ന കളിക്കാരന്‍ എത്തുന്നതോടെ ഉണ്ടാകുന്ന മാറ്റങ്ങളാണ് രസകരമായി ഇതില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

മലപ്പുറത്തെ സാധാരണ കുടുംബത്തിലെ അംഗമായ മജീദിന്റെ മനസ്സില്‍ ഒരൊറ്റ ചിന്തയേയുള്ളു. ഫുട്‌ബോള്‍. സെവന്‍സ് ടീമുണ്ടാക്കി മത്സരത്തിനു പോയി ജയിച്ചുവരുന്ന മജീദിന്റെ തലയില്‍ എപ്പോഴും ഫുട്‌ബോള്‍ കളിയെക്കുറിച്ചുള്ള ആവേശ ചിന്തകളാണ്. ഉമ്മ മാത്രമുള്ള മജീദിന്റെ ജീവിതം ഫുട്‌ബോളിനു വേണ്ടി ഉഴിഞ്ഞുവച്ചിരിക്കുകയാണ്.

uploads/news/2018/03/198257/CiniLOcTSudanifromNigeria07.jpg

അങ്ങനെയിരിക്കെ ഒരിക്കല്‍ തന്റെ ടീമില്‍ കളിക്കാന്‍ വേണ്ടി നൈജീരിയക്കാരനായ സാമുവല്‍ എന്ന കളിക്കാരനെ ക്ഷണിച്ചുവരുന്നു. പുറത്തുനിന്നു വരുന്ന കളിക്കാരെ നാട്ടുകാര്‍ പതിവായി ഇവരെ വിളിക്കുന്നത് സുഡാനിക്കാരന്‍ എന്നാണ്.

അങ്ങനെ മലപ്പുറത്തെത്തിയ സുഡാനിക്കാരനായ സാമുവല്‍ മജീദിന്റെ ജീവിതത്തിലും നാട്ടിലും സൃഷ്ടിക്കുന്ന സംഭവബഹുലമായ മാറ്റങ്ങളാണ് ഈ ചിത്രത്തില്‍ സക്കറിയ ദൃശ്യവല്‍ക്കരിക്കുന്നത്.

മജീദായി സൗബിന്‍ ഷാഹിറും സാമുവലായി നൈജീരിയ നടന്‍ സാമുവല്‍ റോബിനസണും അഭിനയിക്കുന്നു. മുഹ്‌സിന്‍ പാറ്റി, സക്കറിയ എന്നിവര്‍ ചേര്‍ന്ന് സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദ് നിര്‍വഹിക്കുന്നു.

uploads/news/2018/03/198257/CiniLOcTSudanifromNigeria070318b.jpg

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- താഹിര്‍ മട്ടാഞ്ചേരി, കല- അനീസ് നാടോടി, മേക്കപ്പ്- ആര്‍.ജി. വയനാടന്‍, വസ്ത്രാലങ്കാരം- മസ്ഹര്‍ ഹംസ, സ്റ്റില്‍സ്- വിഷ്ണു തണ്ടാശേരി, പരസ്യകല- ഓള്‍ഡ് മങ്ക്‌സ്, പരസ്യകല- നൗഫല്‍ അബ്ദുള്ള, അസോസിയേറ്റ് ഡയറക്ടര്‍- ഷറഫു, അഭിരാം പൊതുവാള്‍, സംവിധാന സഹായികള്‍- സുഹാസ്, ഷാഹിദ്, ഷമല്‍, ദ്വാഹ സൗണ്ട് ഡിസൈനര്‍- വിഘ്‌നേഷ് ആര്‍.കെ. നായര്‍, ശബ്ദലേഖനം- തപസ് നായ്ക്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- കിഷോര്‍ പുറക്കാട്ടിരി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സനു താഹിര്‍, വിതരണം- ഇ-ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്, വാര്‍ത്താപ്രചരണം- എ.എസ്.ദിനേശ്.

Ads by Google
Ads by Google
Loading...
TRENDING NOW