Tuesday, July 23, 2019 Last Updated 22 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Mar 2018 04.51 PM

മലേഷ്യന്‍ വിമാനത്തിനായുള്ള തിരച്ചില്‍ നിര്‍ത്തിക്കോളു; വിമാനം ബോംബ് വെച്ചു തകര്‍ത്തു; എല്ലാം ചാരമായി, വെളിപ്പെടുത്തലുകള്‍ ഇങ്ങനെ

missing mh370,

നാലു വര്‍ഷം മുമ്പാണ് മലേഷ്യന്‍ എയര്‍വെയിസിന്റെ എം.എച്ച് 370 എന്ന വിമാനം കാണാതാകുന്നത്. ഇത്രയും നാളുകള്‍ പിന്നിട്ടിട്ടും വിമാനത്തെക്കുറിച്ച് കാര്യമായ തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും വ്യക്തമായ ഒരു സൂചന പോലും ലഭിച്ചിട്ടില്ല.

ഇത്തരത്തിലൊരു സാഹചര്യത്തില്‍ നിരവധി കോണ്‍സ്പറസി തിയറികളും അന്വേഷണ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന തിരച്ചില്‍ ജൂണ്‍ അവസാനത്തോടെ അവസാനിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇതിനിടെയാണ് മലേഷ്യന്‍ വിമാനത്തെക്കുറിച്ച് മറ്റൊരു പ്രവചനം കൂടി പുറത്തുവന്നിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിജയം, ഹാരി രാജകുമാരന്റെ വിവാഹ നിശ്ചയം തുടങ്ങി നിരവധി സംഭവങ്ങള്‍ പ്രവചിച്ച സൈക്കിക് ലിന്‍ഡ്‌സെ എഡ്വേര്‍ഡ്‌സ് മലേഷ്യന്‍ വിമാനത്തിന് എന്തു സംഭവിച്ചു എന്ന് ഇപ്പോള്‍ പ്രവചിച്ചിരിക്കുന്നത്.

അവരുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വായനക്കാരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് പുതിയ പ്രവചനം. മലേഷ്യന്‍ വിമാനം ബോംബ് വെച്ച് തകര്‍ത്തു. ഭീകരന് പിന്നില്‍ നിരവധി പേരുണ്ട്. ഇനി ആ വിമാനം കണ്ടെത്താനാകില്ല. വിമാനം തിരയേണ്ട കാര്യമില്ലെന്നും ലിന്‍ഡ്‌സെ എഡ്വെര്‍ഡ്‌സ് പറഞ്ഞു.

Ads by Google
Tuesday 06 Mar 2018 04.51 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW