Saturday, May 19, 2018 Last Updated 4 Min 51 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Mar 2018 03.30 PM

കുട്ടികള്‍ക്ക് ആരോഗ്യ വിഭവങ്ങള്‍

''പരീക്ഷക്കാലമെത്തി. ഓര്‍മശക്തിയും ബുദ്ധിശക്തിയും വര്‍ധിപ്പിക്കാനും ഊര്‍ജത്തോടെയിരിക്കാനും കുട്ടികള്‍ക്ക് തയാറാക്കി നല്‍കാവുന്ന ചില വിഭവങ്ങളാണ് ഇത്തവണ...''
uploads/news/2018/03/197978/mdmcokry060318.jpg

1. ഹെല്‍ത്തി പാന്‍കേക്ക്


ആവശ്യമുള്ള സാധനങ്ങള്‍
ഗോതമ്പുപൊടി - 2 കപ്പ്
ബേക്കിംഗ് പൗഡര്‍ - 2 ടീസ്പൂണ്‍
പാല്‍ - 2 കപ്പ്
പഞ്ചസാര - 2 ടേബിള്‍ സ്പൂണ്‍
ബട്ടര്‍ ഉരുക്കിയത് - 3 ടേബിള്‍ സ്പൂണ്‍
വാനില എസന്‍സ് - 1 ടീസ്പൂണ്‍
ഉപ്പ് - 1/4 ടീസ്പൂണ്‍
ഏത്തപ്പഴം - 1 എണ്ണം
ക്യാരമല്‍ സോസ് - 1 കപ്പ്
ബട്ടര്‍ - 1/4 കപ്പ്
ഫ്രഷ് ക്രീം - 1 കപ്പ്

തയാറാക്കുന്ന വിധം


ഏത്തപ്പഴം ഉടച്ചുവയ്ക്കുക. ഒരു ബൗളിലേക്ക് ബേക്കിംഗ് പൗഡറും ഗോതമ്പുപൊടിയും അരിച്ചിടുക. അതിലേക്ക് പഞ്ചസാരയും ബട്ടറും വാനില എസന്‍സും ചേര്‍ത്തിളക്കുക. ഇനി പാലും ഏത്തപ്പഴം ഉടച്ചതും ഒന്നിച്ചടിച്ച് അതും ചേര്‍ത്ത് കലക്കി വയ്ക്കാം.ഒരു നോണ്‍സ്റ്റിക്ക് പാന്‍ അടുപ്പില്‍ വച്ച് ചൂടാക്കി അല്‍പ്പം ബട്ടര്‍ ചേര്‍ക്കുക. ഇതിലേക്ക് മാവ് കോരിയൊഴിച്ച് ചുട്ടെടുക്കാം. (മാവ് ഒഴിക്കുമ്പോള്‍ ഏത്തപ്പഴം വട്ടത്തിലരിഞ്ഞതുകൂടി മുകളിലിട്ട് നിരത്താവുന്നതാണ്) ഇങ്ങനെ മാവ് തീരുന്നതുവരെ കോരിയൊഴിച്ച് പാന്‍കേക്ക് ചുട്ടെടുക്കാം. ക്യാരമല്‍സോസും ക്രീമും മുകളിലൊഴിച്ച് വിളമ്പാം.

2. സ്ട്രോബറി യോഗര്‍ട്ട് ഡ്രിങ്ക്


ആവശ്യമുള്ള സാധനങ്ങള്‍
സ്ട്രോബറി - 10 എണ്ണം
ഏത്തപ്പഴം - 1 എണ്ണം
ഐസ് - കുറച്ച്
പഞ്ചസാര അല്ലെങ്കില്‍ തേന്‍ - ആവശ്യത്തിന്
കട്ടെത്തെര് - 2 കപ്പ്

തയാറാക്കുന്ന വിധം


എല്ലാ ചേരുവകളും മിക്സിയുടെ ജാറിലിട്ട് അടിച്ചെടുത്ത് ഗ്ലാസിലേക്ക് പകര്‍ന്ന് വിളമ്പാം. ഉച്ചസമയത്ത് കഴിക്കാന്‍ പറ്റിയ ഒരു എനര്‍ജി ഡ്രിങ്കാണിത്.

3. ഫ്രൂട്ടി ബേക്ക്ഡ് ഓട്ട്മില്‍


ആവശ്യമുള്ള സാധനങ്ങള്‍
ഓട്ട്സ് - 3 കപ്പ്
ബ്രൗണ്‍ഷുഗര്‍ - 1 കപ്പ്
ഉപ്പ് - 1 ടീസ്പൂണ്‍
കറുവാപ്പട്ടപ്പൊടി - 1/2 ടീസ്പൂണ്‍
മുട്ട അടിച്ചത് - 2 എണ്ണം വലുത്
പാല്‍ - 1 കപ്പ്
ആപ്പിള്‍ ചെറിയ കഷണങ്ങളായി അരിഞ്ഞത് - 3/4 കപ്പ്
ബട്ടര്‍ ഉരുക്കിയത് 1/2 കപ്പ്
കറുത്തമുന്തിരി - 1/4 കപ്പ്
ബദാം അരിഞ്ഞത് - 1/4 കപ്പ്

തയാറാക്കുന്ന വിധം


ഓവന്‍ 150 അല്ലെങ്കില്‍ 175 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക. എല്ലാ ചേരുവകളും ഒരുമിച്ച് ഒരു ബൗളിലെടുത്ത് ഇളക്കി യോജിപ്പിക്കുക. ഒരു ബേക്കിംഗ് ട്രേയില്‍ ബട്ടര്‍ പുരട്ടി തയാറാക്കിവച്ച കൂട്ട് അതിലേക്കൊഴിച്ച് 35 40 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം. ആവശ്യം പോലെ മുറിച്ച് വിളമ്പാം.
uploads/news/2018/03/197978/mdmcokry060318a.jpg

4. പീനട്ട് ബട്ടര്‍


ആവശ്യമുള്ള സാധനങ്ങള്‍
വറുത്ത നിലക്കടല - 1 കപ്പ്
വെജിറ്റബിള്‍ ഓയില്‍ - 3 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
പഞ്ചസാര - ആവശ്യത്തിന്

തയാറാക്കുന്ന വിധം


എല്ലാ ചേരുവകളും മിക്സിയിലിട്ട് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കുക. ബ്രഡ്ഡിനും ചപ്പാത്തിക്കും ഒപ്പം ബ്രേക്ക് ഫാസ്റ്റായി വിളമ്പാം.

5. വെജിറ്റബിള്‍ ചപ്പാത്തി


ആവശ്യമുള്ള സാധനങ്ങള്‍
ചപ്പാത്തി - 2 എണ്ണം
ഉരുളക്കിഴങ്ങ് - 1 എണ്ണം (ചതുരത്തില്‍ ചെറുതായി അരിഞ്ഞത്)
കാരറ്റ് - 1 എണ്ണം (ചതുരത്തില്‍ ചെറുതായി അരിഞ്ഞത്)
ബീന്‍സ് - 4 എണ്ണം (ചെറുതായി അരിഞ്ഞത്)
കോളിഫ്ളവര്‍ - 1/2 കപ്പ് (ചെറിയ കഷണങ്ങളായി അടര്‍ത്തിയത്)
സവാള നീളത്തില്‍ അരിഞ്ഞത് - 1 എണ്ണം
വെളുത്തുള്ളി വട്ടത്തിലരിഞ്ഞത് - 4 അല്ലി
മല്ലിപ്പൊടി - 1 ടേബിള്‍ സ്പൂണ്‍
മുളകുപൊടി - 1/2 ടീസ്പൂണ്‍
കുരുമുളകുപൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
ഗരം മസാല - 1 ടീസ്പൂണ്‍
വെളിച്ചെണ്ണ - 1 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന വിധം


പച്ചക്കറികള്‍ വേവിച്ചെടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി സവാളയും വെളുത്തുള്ളിയും വഴറ്റി മസാലകള്‍ മൂപ്പിക്കുക. ശേഷം പച്ചക്കറികള്‍ ചേര്‍ത്ത് ചൂടാക്കി വെള്ളം വറ്റുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കിവയ്ക്കാം. ചപ്പാത്തിയില്‍ ഈ വെജിറ്റബിള്‍ ഫില്ലിംഗ് വച്ച് ചുരുട്ടിയെടുക്കണം. പച്ചക്കറി കഴിക്കാന്‍ മടിക്കുന്ന കുട്ടികള്‍ക്ക് രുചിയോടെ ഇത് നല്‍കാം.

6. യോഗര്‍ട്ട് നട്ട്സ് ഗ്രീന്‍ സൂപ്പ്


ആവശ്യമുള്ള സാധനങ്ങള്‍
ഒലിവ് ഓയില്‍ - 2 ടീസ്പൂണ്‍
സവാള അരിഞ്ഞത് - 1 എണ്ണം
വെളുത്തുള്ളി ചതച്ചത് - 2 അല്ലി
വെജിറ്റബിള്‍ സ്റ്റോക്ക് - 3 കപ്പ്
ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞത് - 1 എണ്ണം
സ്പിനാച്ച് അരിഞ്ഞത് - 2 കപ്പ്
തൈര് - 150 ഗ്രാം
ഗ്രീന്‍പീസ് വേവിച്ചത് - 1 കപ്പ്
കശുവണ്ടിപ്പരിപ്പ് - 20 ഗ്രാം
ഉപ്പ്, കുരുമുളകുപൊടി - പാകത്തിന്

തയാറാക്കുന്ന വിധം


ഒരു സോസ്പാനില്‍ എണ്ണ ചൂടാക്കി സവാള വഴറ്റുക. ബ്രൗണ്‍ നിറമാകുമ്പോള്‍ വെളുത്തുള്ളി ചേര്‍ത്ത് ഒരു മിനിറ്റ് വഴറ്റുക. ഇതിലേക്ക് വെജിറ്റബിള്‍ സ്റ്റോക്കും ഉരുളക്കിഴങ്ങ് അരിഞ്ഞതും ഇട്ട് ഉരുളക്കിഴങ്ങ് വേകുന്നതുവരെ ചൂടാക്കുക. ഇതിലേക്ക് ഗ്രീന്‍പീസ് വേവിച്ചത് ചേര്‍ത്ത് ഒരു മിനിറ്റുകൂടി ചൂടാക്കുക. ശേഷം സ്പിനാച്ച് അരിഞ്ഞതും ഉപ്പും ചേര്‍ത്ത് ഇളക്കി സ്പിനാച്ച് വാടുമ്പോള്‍ തൈര് ചേര്‍ത്ത് അടുപ്പില്‍നിന്നിറക്കി കശുവണ്ടിപ്പരിപ്പ് വിതറി വാങ്ങി വയ്ക്കാം. ഉപ്പും കുരുമുളകുപൊടിയും മുകളില്‍ വിതറി വിളമ്പാം.

7. അനാര്‍ ഡിലൈറ്റ്


ആവശ്യമുള്ള സാധനങ്ങള്‍
മാതളനാരങ്ങ - 1 കിലോ
നാരങ്ങ - 1 എണ്ണം അല്ലെങ്കില്‍ ഓറഞ്ച് 4 എണ്ണം
ഇഞ്ചി - 1 കഷണം
പഞ്ചസാര - ആവശ്യത്തിന്

തയാറാക്കുന്ന വിധം


മാതള നാരങ്ങയുടെ അല്ലിയും ബാക്കി എല്ലാ ചേരുവകളും ഒരുമിച്ച് മിക്സിയിലിട്ട് അടിച്ചെടുക്കാം. ശേഷം അരിപ്പയില്‍ അരിച്ചെടുത്ത് ഗ്ലാസിലേക്ക് പകര്‍ന്ന് വിളമ്പാം.

8. വാട്ടര്‍മെലന്‍ മാജിക്ക്


ആവശ്യമുള്ള സാധനങ്ങള്‍
തണ്ണിമത്തന്റെ കാമ്പ് - 3 കപ്പ്
നാരങ്ങാനീര് - 1 ടേബിള്‍ സ്പൂണ്‍
ഇഞ്ചി - ഒരു ചെറിയ കഷണം
പുതിനയില - കുറച്ച്
ഐസ് ക്യൂബ്സ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം


ഐസ് ക്യൂബ് ഒഴികെയുള്ള എല്ലാ ചേരുവകളും മിക്സിയുടെ ജാറിലിട്ട് അടിച്ചെടുത്ത് ഗ്ലാസിലേക്ക് പകര്‍ത്തി ഐസ്‌ക്യൂബ് ഇട്ട് വിളമ്പാം.

റ്റോഷ്മ ബിജു വര്‍ഗീസ്

Ads by Google
Ads by Google
Loading...
TRENDING NOW