Wednesday, March 20, 2019 Last Updated 44 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 05 Mar 2018 04.11 PM

സ്വന്തം ശരീരം ക്ഷേത്രശുദ്ധിയോടെ സംരക്ഷിക്കുന്ന ശ്രുതിഹാസന്‍

uploads/news/2018/03/197678/CiniINWSruthyhassn050318.jpg

ശ്രുതിഹാസന്‍ ഇപ്പോള്‍ തമിഴ് തെലുങ്ക് പടങ്ങളില്‍ മുന്‍നിര നായികയാണ്. പിതാവായ കമലിനോടൊപ്പം 'സബാഷ് നായിഡു' എന്ന പടത്തില്‍ അഭിനയിക്കുന്നു. ഇപ്പോള്‍ ശ്രുതിയെക്കുറിച്ച് പ്രണയം വിവാഹം എന്നീ വിഷയങ്ങളെക്കുറിച്ചുള്ള അപഖ്യാതകളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതൊന്നും ഖണ്ഡിക്കാതെ ശ്രുതിഹാസന്‍ എല്ലാം തുറന്നുപറയുകയാണ്.

? ശ്രുതി ഒരു പ്രണയത്തില്‍ അകപ്പെട്ടതായി പറയപ്പെടുന്നു.


ഠ എന്റെ ജീവിതം ഒരു തുറന്ന പുസ്തകം പോലെയാണ്. ബാല്യത്തില്‍ എന്നെ കണ്ടവര്‍, ഞാന്‍ പ്രായമായപ്പോള്‍ പാട്ടു പാടുമോ, ഡാന്‍സ് ചെയ്യുമോ, അഭിനയിക്കാന്‍ പോകുന്നോ എന്നെല്ലാം ചോദിക്കാറുണ്ടായിരുന്നു. ആ പ്രായത്തില്‍ എനിക്ക് മറുപടി പറയാന്‍ കഴിഞ്ഞിരുന്നില്ല.

ജനിച്ചത് മുതല്‍ ഈ നിമിഷം വരെ എനിക്ക് ഒറ്റപ്പെട്ട നയിക്കാന്‍ കഴിഞ്ഞിട്ടില്ല. പൊതുജീവിതം ഞാന്‍ മടുത്തിരിക്കുകയാണ്. എന്റെ ജീവിതത്തില്‍ എന്തു സംഭവിക്കുന്നു എന്നറിയാന്‍ മറ്റുള്ളവര്‍ ശ്രമിക്കാതിരുന്നാല്‍ അതാണെനിക്ക് സമാധാനം.

? നിങ്ങളും ലണ്ടന്‍ സ്വദേശിയായ ഒരു മൈക്കിളും തമ്മിലുള്ള വിവാഹം ഉറപ്പിച്ചതായി പറയപ്പെടുന്നല്ലോ.


ഠ എന്റെ പേരിനൊപ്പം മറ്റൊരാളിന്റെ പേരുകൂടി ചേര്‍ത്ത് ഇക്കൂട്ടര്‍ സന്തോഷിക്കുമെങ്കില്‍ എനിക്കെന്ത് ചെയ്യാന്‍ കഴിയും? എന്റെ വിവാഹത്തിന്റെ ക്ഷണക്കത്ത് അടിച്ച് എനിക്കുതന്നെ അയച്ചു തരുന്നതുപോലുണ്ടല്ലോ? എന്റെ പേരിനോട് ചേര്‍ത്ത് ഒരു പുരുഷന്റെ പേര് ചേര്‍ക്കേണ്ടതായി വന്നാല്‍ ഞാനത് തീര്‍ച്ചയായും തുറന്നുപറയും. രണ്ടുവര്‍ഷംകൂടി കഴിഞ്ഞിട്ടു മാത്രമേ വിവാഹത്തെക്കുറിച്ച് ആലോചിക്കുകയുള്ളു.

? മൈക്കിളിന് നിങ്ങളുടെ മനസില്‍ എന്തുതരം സ്ഥാനമാണ് കൊടുത്തിട്ടുള്ളത്.


ഠ അദ്ദേഹത്തിന് എന്റെ ഉറ്റസുഹൃത്തെന്ന സ്ഥാനമേ കൊടുത്തിട്ടുള്ളൂ. ശരിക്കും പറഞ്ഞാല്‍ അദ്ദേഹം എനിക്കൊരു പ്രിയപ്പെട്ട വ്യക്തിയാണെന്ന് പറയാം. ഇതിനപ്പുറം എന്താ പറയേണ്ടത്? ഇനി എന്റെ സ്വകാര്യ ജീവിതവിശേഷങ്ങള്‍ കൂടി പറയണമെന്നാണോ?
uploads/news/2018/03/197678/CiniINWSruthyhassn050318a.jpg

?വിവാഹം കഴിക്കാന്‍ പോകുന്നതുകൊണ്ടാണ് പുതിയ പടങ്ങളില്‍ നിന്നും നിങ്ങള്‍ പിന്മാറുന്നതായി പറയുന്നല്ലോ.


ഠ ശക്തമായ ഒരു കഥാപാത്രം ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്. ഒരു നടി എന്ന നിലയില്‍ ഞാന്‍ സംതൃപ്തിപ്പെടുന്ന ഒരു വേഷമാണ് പ്രതീക്ഷിക്കുന്നത്. ഞാന്‍ നായികയായി ഏതാണ്ട് എട്ടുവര്‍ഷങ്ങളാകുന്നു.

ഞാനിപ്പോള്‍ തൊഴില്‍പരമായി എവിടെ എത്തിനില്‍ക്കുന്നുവെന്നും സ്വന്തജീവിതത്തില്‍ എവിടെ കഴിയുന്നുവെന്നും ഇപ്പോള്‍ ആലോചിച്ചു തുടങ്ങിയിരിക്കുകയാണ്. നിങ്ങള്‍ക്കറിയാമോ, കഴിഞ്ഞ എട്ടുവര്‍ഷക്കാലമായി വിശ്രമം എന്നത് തീരെയില്ല.

കൈവശം ആറേഴ് പടങ്ങളോടൊപ്പം ബിസിയായിരുന്ന കാലഘട്ടങ്ങള്‍ ഉണ്ടായിരുന്നു. അതിനായി ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു. അതേസമയം കഠിനമായ അധ്വാനം ആപത്താണെന്ന് തോന്നി. അതുകൊണ്ടു തന്നെയാണ് ഇത്രയും വര്‍ഷം നാം എന്തു ചെയ്തു, ഇപ്പോള്‍ ഏതു നിലയില്‍ എത്തിനില്‍ക്കുന്നു എന്ന് ഞാനൊരു ഗവേഷണത്തില്‍ ഏര്‍പ്പെട്ടത്.

? ദീര്‍ഘമായ ഇടവേള സ്വീകരിച്ചാല്‍ സിനിമാരംഗത്ത് നിങ്ങള്‍ പിന്തള്ളപ്പെടില്ലേ.


ഠ എനിക്ക് ആരോടും മത്സരിക്കാന്‍ അത്യാഗ്രഹങ്ങളൊന്നും ഇല്ല. എനിക്ക് സമ്പാദിക്കണം. അതാണ് ആഗ്രഹം. ഈ തിരക്കില്‍ നാം സന്തോഷിക്കുന്നുവോ ഇല്ലയോ എന്നുപോലും ചിന്തിക്കാനുള്ള സമയം കിട്ടാതിരുന്നാല്‍ എങ്ങനെ? സിനിമ എന്റെ ലോകമായിപ്പോയി. ഈ ചുറ്റുപാടില്‍ തന്നെ ഒതുങ്ങിക്കഴിഞ്ഞാലെങ്ങനെ? പുറം ലോകങ്ങളെയും കാണണം അല്ലെ.

? അടുത്തിടെയായി നിങ്ങള്‍ വല്ലാതെ തടിവച്ചല്ലോ.


ഠ ജീവിതകാലം മുഴുവന്‍ ഒരു വ്യക്തിക്ക് ഒരേ തൂക്കത്തില്‍ കഴിയാന്‍ പറ്റുമോ? സിനിമാതാരങ്ങളും മനുഷ്യരല്ലേ? നിങ്ങള്‍ പത്രക്കാര്‍ ഇതൊരു പ്രശ്‌നമായിട്ടാണല്ലോ സംസാരിക്കുന്നത്.
uploads/news/2018/03/197678/CiniINWSruthyhassn050318b.jpg

? നിങ്ങള്‍ ഇങ്ങനെ പറയുന്നു. പക്ഷേ കഥാനായകന്മാരും കഥാനായികമാരും മെലിഞ്ഞിരിക്കണമെന്നാണല്ലോ സിനിമാ ലോകത്തിന്റെ വ്യവസ്ഥിതി.


ഠ സിനിമാ നടിയായിരുന്നാലും ഞാന്‍ വ്യക്തിപരമായ ജീവിതത്തില്‍ ഒരു സ്ത്രീയല്ലെ. മാറ്റങ്ങള്‍ സ്വാഭാവികമാണല്ലോ. എന്റെ ശരീരം ഞാനൊരു ക്ഷേത്രം പോലെയാണ് പരിപാലിക്കുന്നത്. ഈ ക്ഷേത്രം എങ്ങനെയിരുന്നാലും എനിക്കിഷ്ടമാണ്. തടി കൂടിയാലും എനിക്ക് വിരോധമില്ല.

? ചില പെണ്ണുങ്ങള്‍ അമിതമായി തടിക്കുമ്പോഴും നിറക്കുറവായി തോന്നുമ്പോഴും സങ്കടപ്പെടാറുണ്ട്. ഇത്തരക്കാര്‍ക്ക് നിങ്ങള്‍ നല്‍കുന്ന സന്ദേശം എന്താണ്.


ഠ ആത്മവിശ്വാസമില്ലായ്മയാണ് ഇതിനു കാരണം. ഒരു സന്ദര്‍ഭത്തില്‍ എന്റെ തലമുടിയെക്കുറിച്ചും ശരീരഘടനയെക്കുറിച്ചും വിമര്‍ശിച്ചവരുണ്ട്. നാം എല്ലാം തികഞ്ഞിരുന്നാലും എന്തെങ്കിലും കുറ്റവും കുറവും പറയാന്‍ ആള്‍ക്കാരുണ്ടാകൂം നാമത് ശ്രദ്ധിക്കാന്‍ പോകരുത്.

? 2017 എങ്ങനെയുണ്ടായിരുന്നു.


ഠ 2017-ല്‍ ധ്യാനം തുടങ്ങുകയായിരുന്നു. അതിനു മുമ്പ് ഓരോ കൊച്ചു കൊച്ചു വിഷയങ്ങളും എന്നെ ദേഷ്യം പിടിപ്പിക്കുമായിരുന്നു. ഉടനെ ടെന്‍ഷനാകും. ഇപ്പോള്‍ അങ്ങനെയൊന്നുമില്ല. ഉദാഹരണത്തിന് ഇതിനു മുമ്പായി വിമാനം വൈകിപ്പോയതുകൊണ്ട് പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭയങ്കരമായ സങ്കടമായിരുന്നു ഇപ്പോഴെന്തായി.... അടുത്ത വിമാനത്തില്‍ പോകാമെന്ന് വിചാരിച്ചു സമാധാനപ്പെടുന്നു.

? 2018 എങ്ങനെയിരിക്കണമെന്ന് വിചാരിക്കുന്നു.


ഠ ഒന്നും പ്ലാന്‍ ചെയ്തിട്ടില്ല. ഹാപ്പിയായി കഴിയണമെന്നാണ് ആഗ്രഹം.

-സുധീന ആലംകോട്

Ads by Google
Monday 05 Mar 2018 04.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW