Wednesday, January 02, 2019 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 05 Mar 2018 04.00 PM

മുഖക്കുരു വന്ന പാടുകള്‍ മാറാന്‍ എന്താണ് ചെയ്യേണ്ടത്?

ആയുരാരോഗ്യം
uploads/news/2018/03/197675/askdrayurveda050318.jpg

''ആര്‍ത്തവ സമയത്ത് ശരീരത്തില്‍ ഹോര്‍മോണിന്റെ വ്യത്യാസങ്ങള്‍ പലതുമുണ്ടാകും. അതുകൊണ്ടാണ് കുട്ടിക്ക് മുടികൊഴിച്ചില്‍ ആ സമയങ്ങളില്‍ കൂടുതലുണ്ടാകുന്നത്''

ആര്‍ത്തവ സമയത്ത് മുടികൊഴിയുന്നു


എന്റെ മകള്‍ക്ക് 16 വയസ്. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. പന്ത്രണ്ടാം വയസില്‍ ആര്‍ത്തവം ഉണ്ടായി. ഇപ്പോള്‍ ആര്‍ത്തവത്തോട് അടുത്ത ദിവസങ്ങളില്‍ കുട്ടിയുടെ മുടി കൊഴിയുന്നു. ഇടതൂര്‍ന്നു മുടിയുണ്ടായിരുന്ന കുട്ടിയുടെ മുടി പകുതിയായി കൊഴിഞ്ഞു പോയി. തലയില്‍ താരനോ പേനോ ഇല്ല. കിണറ്റിലെ വെള്ളത്തിലാണ് കുളിക്കുന്നത്. ദിവസവും രണ്ടുനേരവും കുളിക്കുന്നുണ്ട്. ആഴ്ചയില്‍ ഒരിക്കല്‍ ഷാംപുവും ഉപയോഗിക്കും. കുട്ടിയുടെ മുടികൊഴിച്ചില്‍ മാറാന്‍ എന്താണ് ചെയ്യേണ്ടത്.
------ പ്രവീണ സുരേഷ്, അഞ്ചല്‍

ആര്‍ത്തവ സമയത്ത് ശരീരത്തില്‍ ഹോര്‍മോണിന്റെ വ്യത്യാസങ്ങള്‍ പലതുമുണ്ടാകും. അതുകൊണ്ടാണ് കുട്ടിക്ക് മുടികൊഴിച്ചില്‍ ആ സമയങ്ങളില്‍ കൂടുതലുണ്ടാകുന്നത്.

കൂടാതെ ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് വളരെ കുറവാണെങ്കിലും നിത്യേന കഴിക്കുന്ന ആഹാരങ്ങളില്‍ എരിവിന്റെയും പുളിയുടേയും ഉപ്പിന്റെയും അംശം കൂടുതല്‍ ഉണ്ടെങ്കിലും വെള്ളം കുടിക്കുന്നത് വളരെ കുറവാണെങ്കിലും മുടികൊഴിച്ചിലിന് സാധ്യത കൂടുതലാണ്.

അതുകൊണ്ട് പോഷക ആഹാരങ്ങളും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക. സോപ്പ്, ഷാംപു മുതലായവ ഉപയോഗിക്കാതിരിക്കുക. പകരം ആഴ്ചയില്‍ ഒരിക്കല്‍ താളിപ്പൊടികൊണ്ട് തല കഴുകുക.

നാരസിംഹ രസായനം 2 ടീസ്പൂണ്‍ 2 നേരം ആഹാര ശേഷവും പുനര്‍ന്നവാസവം, കുമാര്യാസവം, ദ്രാക്ഷാരിഷ്ടം ഇവ തുല്യമായി യോജിപ്പിച്ച് 2 നേരം ആഹാരശേഷം കഴിക്കുകയും നീലിഭൃംഗാദി കേരം, കയ്യുന്യാദികേരം, ദുര്‍ദൂരപത്രാദികേരം എന്നിവ പുരട്ടി ദിവസവും കുളിക്കുകയും ചെയ്യുക.

മുഖക്കുരു വന്ന പാടുകള്‍ മാറാന്‍


20 വയസുള്ള കോളജ് വിദ്യാര്‍ഥിയാണു ഞാന്‍. എന്റെ മുഖത്ത് ആകെ മുഖക്കുരു വന്ന പാടുകളാണ്. സാമാന്യം വെളുത്ത നിറമുള്ള എനിക്ക് ഈ പാടുകള്‍ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. മാസികകളില്‍ പറഞ്ഞ പല മാര്‍ഗങ്ങളും ഞാന്‍ പരീക്ഷിച്ചു നോക്കി. എന്നിട്ടും പാടുകള്‍ മാറുന്നില്ല. ഇത് പൂര്‍ണമായും മാറാന്‍ ഇനി എന്താണ് ചെയ്യേണ്ടത്?
----- കിരണ്‍ ,കാല്‍പ്പറ്റ

മുഖക്കുരു വന്ന പാടുകള്‍ മാറാന്‍ കൊഴുപ്പുള്ള ആഹാരങ്ങള്‍ കുറയ്ക്കുകയും ദിവസവും വൈകിട്ട് കിടക്കുന്നതിനു മുന്‍പായി വരാചൂര്‍ണം കൊണ്ട് മുഖം കഴുകി തുടച്ച് വൃത്തിയാക്കിയതിനു ശേഷം കുങ്കുമാദി ലേപം പുരട്ടി 10 മിനിട്ട് മസാജ് ചെയ്തതിനു ശേഷം കിടക്കുക.

അല്ലെങ്കില്‍ മുഖം വൃത്തിയായി കഴുകിയതിനു ശേഷം കറ്റാര്‍വാഴപ്പോള നീര് തേന്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുക. എരിവ്, പുളി, ഉപ്പ് കൂടുതലുള്ള ആഹാരം എന്നിവ ഒഴിവാക്കുക.

ഡോ. ശ്യാംകിഷോര്‍
കണ്‍സള്‍ട്ടന്റ് ഫിസിഷന്‍
നാഗാര്‍ജ്ജുന ആയുര്‍വേദിക് ഗ്രൂപ്പ്, തൊടുപുഴ

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW