Saturday, April 20, 2019 Last Updated 0 Min 24 Sec ago English Edition
Todays E paper
Monday 05 Mar 2018 03.46 PM

24 വയസില്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ സ്‌ട്രോങ് റൂം കൊള്ളയടിച്ചു തുടക്കം, തുടര്‍ന്നു പലതവണ ബാങ്കുകളില്‍ കവര്‍ച്ച നടത്തി, 12 വര്‍ഷം ശിക്ഷിക്കപ്പെട്ടിട്ടും കോടതിയുടെ മുഖത്തു നോക്കി പറഞ്ഞു ഞാന്‍ ഇനിയും ഇതു തുടരും: ഒടുവില്‍ 59-ാം വയസയില്‍ പോര്‍ട്ട്മാന്‍ തിരിച്ചു വരുന്നു

uploads/news/2018/03/197673/port.jpg

സൂറിക് : ബാങ്ക് എവിടെ കണ്ടാലും അപ്പോള്‍ തന്നെ അവിടെ കയറി കൊള്ളയടിക്കും. എത്ര ശിക്ഷ കിട്ടിയാലും ഫലമില്ല. ശിക്ഷാ കാലം കഴിഞ്ഞാല്‍ വീണ്ടും കയറി കൊള്ളയടിക്കും. സ്വിസ് പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തലവേദനയായ ഹുഗോ പോര്‍ട്മാന്‍ (59) എന്ന കള്ളന്റെ പ്രത്യേകതയാണ് ഇത്. 24-ാം വയസ്സില്‍ താന്‍ ജോലി ചെയ്തിരുന്ന സൂറിക്കിലെ സ്ഥാപനത്തിന്റെ സ്‌ട്രോങ് റൂം കൊള്ളയടിച്ചാണു തുടക്കം.

ഓരോ തവണയും വെടിവയ്പിനൊടുവിലാണ് പോര്‍ട്മാനെ പിടികൂടാറുള്ളതെങ്കിലും ഒറ്റത്തവണ മാത്രമേ ഇയാള്‍ക്കു വെടികൊണ്ടിട്ടുള്ളൂ. ബാക്കി ശ്രമങ്ങളിലെല്ലാം പരുക്കു പൊലീസുകാര്‍ക്കായിരുന്നു. ഫ്രാന്‍സിലേക്കു കടന്ന പോര്‍ട്മാന്‍ സൂറിക്കില്‍ തിരിച്ചെത്തി രണ്ടു ബാങ്കുകള്‍ കൊള്ളയടിച്ചു. നെഞ്ചില്‍ പൊലീസിന്റെ വെടിയേറ്റാണു പോര്‍ട്മാന്‍ അന്നു പിടിയിലാവുന്നത്. 1983ലെ ബാങ്ക് കൊള്ളയില്‍ 12 വര്‍ഷം ശിക്ഷ വിധിച്ച കോടതിയോട് പോര്‍ട്മാന്‍ പറഞ്ഞു-''ഞാനിതു തുടരും''.

1988ല്‍ പരോളില്‍ ഇറങ്ങിയപ്പോള്‍ വീണ്ടും ബാങ്ക് കൊള്ളയടിച്ച് അകത്തായി. ഒന്‍പതു വര്‍ഷം കൂടി ശിക്ഷ കിട്ടി. 1992ല്‍ ജയില്‍ ചാടിയെങ്കിലും നാലു ദിവസത്തിനുള്ളില്‍ അകത്താക്കി. ഇത്തവണ ശിക്ഷ അഞ്ചുവര്‍ഷം. 1999ലാണ് അടുത്ത ജയില്‍ചാട്ടം. ബാങ്കറുടെ കുടുംബത്തെ തടവിലാക്കി പണം കവരാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ പിടിയിലായി.

പോര്‍ട്മാനു ബാങ്കുകളോടുള്ള ഈ ആവേശം കണ്ട് മനോരോഗ ചികിത്സയ്ക്കു കോടതി അവസരമൊരുക്കിയിരുന്നു. തനിക്ക് അസുഖമില്ലെന്ന നിലപാടിലായിരുന്നു പോര്‍ട്മാന്‍, അതുവഴി നേടാവുന്ന ശിക്ഷാ ഇളവുകള്‍ നിരസിച്ചു. 35 വര്‍ഷത്തെ ജയില്‍വാസം അനുഭവിച്ചതിനാല്‍ ശിക്ഷയില്‍ ഇളവു തേടിയ പോര്‍ട്മാന്, പ്രോസിക്യൂഷന്റെ നിലപാടു തള്ളി ഇപ്പോള്‍ കോടതി മോചനം അനുവദിച്ചിരിക്കുകയാണ്.

Monday 05 Mar 2018 03.46 PM
YOU MAY BE INTERESTED
Loading...
LATEST NEWS
TRENDING NOW