Wednesday, November 21, 2018 Last Updated 24 Min 57 Sec ago English Edition
Todays E paper
Ads by Google
Monday 05 Mar 2018 03.33 PM

പരശുരാമന്റെ മഴുവെറിയല്‍ പഴങ്കഥയാകും; പുതിയ കണ്ടുപിടുത്തം ഇങ്ങനെ

uploads/news/2018/03/197671/kerala.jpg

കേരളം കടലില്‍ നിന്ന് രൂപമെടുത്തതല്ലെന്നും ചരിത്രാതീതകാലഘട്ടം മുതല്‍ കേരളത്തിലെ ഭൂമി ജനവാസയോഗ്യമായിരുന്നെന്നും പുതിയ കണ്ടെത്തല്‍. പുരാവസ്തുശാസ്ത്രജ്ഞന്‍ പ്രൊഫ.പി. രാജേന്ദ്രന്‍ രചിച്ച 'അണ്‍റാവലിംഗ് ദ പാസ്റ്റ്; ആര്‍ക്കിയോളജി ഓഫ് കേരളം ആന്‍ഡ് ദ അഡ്ജസന്റ് റീജിയണ്‍സ് ഇന്‍ സൗത്ത് ഇന്ത്യ' എന്ന ഗ്രന്ഥത്തിലാണ് പുതിയ കണ്ടെത്തലുകള്‍.

കേരളം ഉള്‍ക്കൊള്ളുന്ന ഭൂപ്രദേശം കടലിനടിയിലായിരുന്നില്ല. മനുഷ്യവംശാരംഭം മുതല്‍ കേരളത്തിലെ കാലാവസ്ഥ ജനവാസയോഗ്യമായിരുന്നു. റോബര്‍ട്ട് ബ്രൂസ്ഫൂട്ടെയുടെ ഈ മേഖലയിലുള്ള പഠനങ്ങള്‍ക്ക് സാംഗത്യമില്ല. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുമില്ലെന്നുമാണ് പുസ്തകത്തിലെ കണ്ടെത്തലുകള്‍.

കേരളത്തില്‍ ശിലായുധങ്ങള്‍ നിര്‍മ്മിച്ചിരുന്നു. വെള്ളാരങ്കലുകള്‍ കൊണ്ടാണ് ശിലായുധങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കോട്ടയം, മലപ്പുറം എന്നീ ജില്ലകളിലെ 25 ഓളം സ്ഥലങ്ങളില്‍ ഇത്തരം ഖനന പ്രദേശങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഗ്രന്ഥത്തില്‍ സമര്‍ത്ഥിക്കുന്നു.

Ads by Google
Monday 05 Mar 2018 03.33 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW