Tuesday, November 06, 2018 Last Updated 0 Min 24 Sec ago English Edition
Todays E paper
Ads by Google
Monday 05 Mar 2018 03.35 PM

ഈ മനുഷ്യന്‍ ചായ വിറ്റ് ഒരു മാസം കൊണ്ടു സമ്പാദിക്കുന്നതു 12 ലക്ഷം രൂപ

uploads/news/2018/03/197670/ttt.jpg

പൂനെ : ചായ വിറ്റ് യുവാവ് നേടിയത് ലക്ഷങ്ങള്‍. പൂനെ സ്വദേശിയായ നവനാഥ് എന്ന യുവാവാണ് ചായ വിറ്റ് മാസത്തില്‍ പന്ത്രണ്ട് ലക്ഷത്തോളം സമ്പാദിക്കുന്നത്. യാത്രക്കിടയില്‍ ലഭിക്കുന്ന ചായയുടെ രുചിയില്‍ അതൃപ്തി തോന്നിയതോടെയാണ് നവനാഥ് ഒരു ചായക്കടയുടെ സാധ്യതയെക്കുറിച്ച് ചിന്തിക്കുന്നത്. എന്നാല്‍ താന്‍ നല്‍കുന്ന ചായയുടെ നിലവാരത്തില്‍ ഒരു വിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് ഈ യുവാവിന്റെ മനസില്‍ ഉറപ്പിച്ചിരുന്നു.

uploads/news/2018/03/197670/trt.jpg

മഹാരാഷ്ട്രയില്‍ സജീവമായ പല വടക്കടകളിലും ലഭിക്കുന്ന ചായ പലപ്പോഴും രുചിയുണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് നവനാഥ് എന്ന യുവാവ് നാലു വര്‍ഷത്തെ പഠനങ്ങള്‍ക്ക് ശേഷം യേവാല ടീ ഹൗസ് തുറക്കുന്നത്. മഹാരാഷ്ട്രയില്‍ വിവിധ ഇടങ്ങളിലായി മൂന്ന് ഔട്ട് ലെറ്റുകള്‍ മാത്രമുള്ള യേ വാലാ ടീ ഹൗസിന്റെ ചിലവുകള്‍ക്ക് ശേഷമുള്ള മാസ വരുമാനം പന്ത്രണ്ട് ലക്ഷത്തിലധികമാണ്. ഓരോ ഔട്ടലെറ്റിലും പന്ത്രണ്ട് ജീവനക്കാരും ഉണ്ട്. ചായക്കച്ചവടമാണ് നടത്തുന്നതെന്ന് പറയാന്‍ തീരെ മടിയില്ലെന്ന് നവനാഥ് പറയുന്നു. രുചിയില്‍ ഒരു വിധ വിട്ടുവീഴ്ചയ്ക്കും നവനാഥ് തയ്യാറാല്ല.

യേവാല ടീ ഹൗസിനെ ഒരു അന്താരാഷ്ട്ര ബ്രാന്‍ഡായി ഉയര്‍ത്തിക്കൊണ്ടു വരാനാണ് നവനാഥിന്റെ ശ്രമം. ചായ മാത്രമാണ് ഈ കടകളില്‍ വില്‍ക്കുന്നതെന്നതാണ് രസകരമായ വസ്തുത. കുറച്ച് പേര്‍ക്കെങ്കിലും ജോലി നല്‍കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഈ യുവാവ് പ്രതികരിക്കുന്നു.

Ads by Google
Monday 05 Mar 2018 03.35 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW