Saturday, April 20, 2019 Last Updated 54 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 05 Mar 2018 03.16 PM

വെള്ള സ്‌റ്റൈലാണു കേട്ടോ....

uploads/news/2018/03/197664/WeeklyFASHION050318.jpg

കടുംനിറങ്ങളോട് അര്‍ച്ചനയ്ക്കു പ്രിയം കൂടുതലാണ്.

അവളുടെ വാര്‍ഡ്രോബില്‍ ഡാര്‍ക്ക് കളര്‍ വസ്ത്രങ്ങളുടെ വലിയ ശേഖരംതന്നെയുണ്ട്.

അമ്മാവന്റെ മകള്‍ നിത്യയുമായി അന്ന് ഷോപ്പിങ്ങിനു പോകാനായിരുന്നുഅര്‍ച്ചന തീരുമാനിച്ചിരുന്നത്. രാവിലെതന്നെ ഫ്രഷായി, തന്റെ വസ്ത്രശേഖരത്തില്‍നിന്ന് റെഡ് ടോപ്പും ഗ്രീന്‍ ലെഗ്ഗിന്‍സും അവള്‍ സെലക്ട് ചെയ്തു.

റെഡിയായി സിറ്റൗട്ടിലെത്തിപ്പോഴേക്കും നിത്യയും വന്നു. വൈറ്റ് കുര്‍ത്തിയും ഫ്‌ളോറല്‍ പ്രിന്റുള്ള ലോങ് സ്‌കര്‍ട്ടുമായിരുന്നു നിത്യയുടെ വേഷം.
രണ്ടുപേരുംകൂടി ടൗണില്‍ ചെന്നപ്പോഴാണ് അര്‍ച്ചന തകര്‍ന്നുപോയത്.

കളര്‍ഫുള്‍ ഡ്രസ് ധരിച്ച തന്നെ ആളുകള്‍ ശ്രദ്ധിക്കുന്നില്ല. വെള്ള ഡ്രസില്‍ നില്‍ക്കുന്ന നിത്യയെ എല്ലാവരും നോക്കുന്നുമുണ്ട്.

അര്‍ച്ചന ആകെ ആശയക്കുഴപ്പത്തിലായി. ഫാഷന്‍ സങ്കല്‍പ്പത്തില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന അഹങ്കാരത്തിലായിരുന്നു അവള്‍ അതുവരെ.

ഷോപ്പിങ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മടിച്ചാണെങ്കിലും അവള്‍ നിത്യയോടു ചോദിച്ചു:
''കളര്‍ഫുള്‍ ഡ്രസിനേക്കാള്‍ എന്തു പ്രത്യേകതയാടീ വെള്ളവസ്ത്രത്തിനുള്ളത്?''

ചോദ്യം കേള്‍ക്കേണ്ട താമസം, നിത്യ പറഞ്ഞു:

''മോളേ അച്ചൂ, എല്ലാ സുന്ദരിമാരുടെയും വാര്‍ഡ്രോബില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് വൈറ്റ് ടോപ്പ്. നിനക്ക് കടുംനിറത്തിലുള്ള ധാരാളം കുര്‍ത്തികളുണ്ട് എന്നുപറഞ്ഞിട്ടു കാര്യമില്ല.

ജീന്‍സിനൊപ്പം വൈറ്റ് കുര്‍ത്തിയണിയുമ്പോള്‍ ലഭിക്കുന്ന എലൈറ്റ് ക്ലാസ് ലുക്ക് മറ്റൊന്നിനും കിട്ടില്ല. അതുപോലെ ബ്രൈറ്റ് കളര്‍ ലോങ് സ്‌കര്‍ട്ടിനൊപ്പം വൈറ്റ് കുര്‍ത്തി ധരിക്കുന്നത് എന്തൊരു സ്‌റ്റൈലാണെന്നോ! പിന്നെ ഫ്‌ളോറല്‍ പ്രിന്റുള്ള പാട്യാലക്കൊപ്പം വൈറ്റ് കുര്‍ത്തി ഒന്നിട്ടുനോക്കിക്കേ...

ആ കോംബിനേഷനെ വെല്ലാന്‍ വേറെ ഒന്നുംതന്നെയില്ല.''
നിത്യയുടെ സംസാരം കേട്ടതോടെ അര്‍ച്ചനയുടെ വസ്ത്രസങ്കല്‍പ്പത്തില്‍ മാറ്റം വന്നു. അവളുടെ വസ്ത്രശേഖരത്തില്‍ വൈറ്റ് കുര്‍ത്തിയും ഇടംപിടിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW