Saturday, December 15, 2018 Last Updated 16 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 05 Mar 2018 02.51 PM

രഞ്ജിനിയാണു താരം!

''കെട്ടിടത്തില്‍ നിന്നു തലചുറ്റി റോഡിലേക്കു വീണ്് ആരും തിരിഞ്ഞുനോക്കാനില്ലാതെ കിടന്ന യുവാവിനെ രക്ഷിച്ച അഡ്വ.രഞ്ജിനിയുടെ അനുഭവങ്ങള്‍....''
uploads/news/2018/03/197663/advrenjini050318d.jpg

തൃശൂര്‍ സ്വദേശി സജി ആന്റോയ്ക്ക് അഡ്വ. രഞ്ജിനി രാമാനന്ദ് ദൈവമാണ്. രക്ഷക. നമ്മുടെ സമൂഹത്തില്‍ മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവര്‍ ഇനിയുമുണ്ടെന്നതിന് തെളിവാണ് രഞ്ജിനി.

കെട്ടിടത്തിനു മുകളില്‍നിന്നുവീണ യുവാവ് ചോരവാര്‍ന്ന് കിടക്കുന്നത് നോക്കിനിന്ന പുരുഷാരത്തിനിടയിലേക്ക് കടന്നുവന്ന് അയാളുടെ ജീവന്‍ രക്ഷിക്കാന്‍ സന്നദ്ധതകാട്ടിയ മാലാഖയാണ് രഞ്ജിനി രാമാനന്ദ്.

പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച ആ വഴിയാത്രക്കാരിയെ ആര്‍ക്കും മനസിലായതുമില്ല. ഒടുവില്‍ കേരളം അന്വേഷിച്ചുനടന്ന ആ രക്ഷകയെ സമൂഹ മാധ്യമങ്ങള്‍ക്കുമുന്നില്‍ കൊണ്ടുവന്നത് നഗര മധ്യത്തില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറ.

ആരെയും കാണിക്കാന്‍ വേണ്ടിചെയ്ത പ്രവര്‍ത്തിയല്ലെങ്കിലും അഭിനന്ദനം അറിയിച്ചവരോട് രഞ്ജിനിക്ക് പറയാന്‍ ഒന്നേയുള്ളൂ. ഇതൊരു മഹത്വമായി കരുതുന്നില്ല. നിങ്ങളുടെ തിരക്കിനിടയില്‍ ഒരു ജീവനെ കാണാതെ പോകരുത് അത്രമാത്രം. മനസാക്ഷി മരവിച്ചുപോയ സമൂഹത്തെക്കുറിച്ചും ഇനിയും പ്രതീക്ഷ കൈവിട്ടിട്ടില്ലാത്ത മനസുകളെക്കുറിച്ചും അഡ്വ. രഞ്ജിനി പറയുന്നു.

എറണാകുളം പത്മ ജംഗ്ഷനിലുള്ള ഹോട്ടലിന്റെ നാലാം നിലയില്‍നിന്ന് തലകറങ്ങി യുവാവ് റോഡിലേക്ക് വീഴുന്നു. ചോരയില്‍ കുളിച്ച് അയാള്‍ റോഡില്‍ കിടന്നത് 15 മിനിറ്റ്. ആ സമയത്തിനുള്ളില്‍ അയാളെ കണ്ടുകൊണ്ട് അതുവഴി കടന്നുപോയവര്‍ ധാരാളം.

uploads/news/2018/03/197663/advrenjini050318c.jpg

ഓട്ടോയില്‍ വന്ന് കണ്ടമട്ടു കാണിക്കാതെ വണ്ടി തള്ളിയൊതുക്കിയിടുന്ന ഡ്രൈവര്‍. ഒരു നിമിഷം ശ്രദ്ധിച്ച് ആളെ സൂക്ഷിച്ചു നോക്കിയശേഷം നടന്നു നീങ്ങിയവര്‍. കേവലം ഒരു കിലോമീറ്റര്‍ അപ്പുറത്ത് ആശുപത്രിയുണ്ടായിട്ടും അയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ആരും തയാറായില്ല.

ഇതിനിടയില്‍ മകളോടൊപ്പം നടക്കാനിറങ്ങിയ രഞ്ജിനി എന്ന അഭിഭാഷകയുടെ സമയോചിതമായ ഇടപെടലാണ് അയാളുടെ ജീവന്‍ രക്ഷിച്ചത്. ആ കഥ രഞ്ജിനി പറയുന്നു...

ജനുവരി 27 ശനിയാഴ്ചയാണ് ഞാനും മകള്‍ വിഷ്ണുപ്രിയയും വീട്ടില്‍നിന്ന് എം.ജി റോഡിലേക്ക് നടക്കാനിറങ്ങിയത്. അതിനിടയിലാണ് ആള്‍ക്കൂട്ടം കണ്ടത്. ഒരാള്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണുകിടക്കുന്നു. തലയിടിച്ച് ചോരവാര്‍ന്നിട്ടുണ്ട്. ഇടതുകാലിലെ മുട്ട് അങ്ങനെതന്നെ പറിഞ്ഞു പോന്നിട്ടുണ്ട്.

കാലില്‍നിന്നു ചോരയൊലിക്കുന്നു. ദേഹമാസകലം മുറിവുകളും. ഇയാള്‍ ചാടിയതാണോ അതോ വണ്ടിയിടിച്ചതാണോ എന്നൊക്കെ ആളുകള്‍ സംസാരിക്കുന്നുണ്ട്. പക്ഷേ ആശുപത്രിയിലെത്തിക്കാന്‍ ആരും തയാറായില്ല.

എങ്ങനെ അപകടം സംഭവിച്ചതാണെങ്കിലും ജീവനാണ് രക്ഷിക്കേണ്ടതെന്ന് ഞാന്‍ അവരോട് പറഞ്ഞുകൊണ്ടേയിരുന്നു. കാണുന്ന വണ്ടിക്കെല്ലാം കൈ കാണിച്ചു. ഒരാളും നിര്‍ത്തുന്നില്ല.

തൊട്ടടുത്ത സുചീന്ദ്ര മെഡിക്കല്‍ മിഷനില്‍ വിളിച്ചു. ആമ്പുലന്‍സ് വിടാന്‍ പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ അവിടുത്തെ ആമ്പുലന്‍സ് ഓട്ടത്തിനു പോയിരിക്കുന്നു. പക്ഷേ അവര്‍ കാഷ്വാലിറ്റിയില്‍ എല്ലാം റെഡിയാക്കി വച്ചിരിക്കുകയാണ് ആളെ കൊണ്ടുവന്നാല്‍ മതിയെന്നുമാത്രം പറഞ്ഞു.

ഒടുവില്‍ ഞാന്‍ റോഡിനു നടുവില്‍ കയറിനിന്ന് ഒരു ഓട്ടോറിക്ഷ നിര്‍ത്തിച്ചു. പക്ഷേ ബോധരഹിതനായ അയാളെ ഓട്ടോയില്‍ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടു. ഓട്ടോറിക്ഷയില്‍ മതിയായ സ്ഥലവും ഇല്ലായിരുന്നു. അങ്ങനെ തിരിച്ചിറക്കി.

ഒരു കാറ് കൈ കാണിച്ച് നിര്‍ത്തിച്ചു. ഭാര്യയും ഭര്‍ത്താവുമായിരുന്നു അതില്‍. അവര്‍ ഇങ്ങോട്ട് എന്തെങ്കിലും പറയും മുന്‍പ് ഞാനവരോടു കെഞ്ചി. ഒടുവില്‍ അവര്‍ സമ്മതിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം സോഷ്യല്‍ മീഡിയയിലൂടെ പല പ്രതികരണങ്ങളും ഉണ്ടായല്ലോ?


എന്തിന്റെയും പോസിറ്റീവ് വശം മാത്രമേ ഞാന്‍ എടുക്കാറുള്ളൂ. നെഗറ്റീവ് വശങ്ങളെക്കുറിച്ച് ചിന്തിക്കാറേയില്ല. അത്തരം കാര്യങ്ങള്‍ മുഴുവനായി അവഗണിക്കും. നെഗറ്റീവിനോട് പ്രതികരിക്കാന്‍ പോവില്ല.പോസിറ്റീവായിട്ടുളളതില്‍നിന്ന് ഊ ര്‍ജം ഉള്‍ക്കൊണ്ട് മുന്നോട്ടുപോകും. അതാണ് എന്റെ രീതി.
uploads/news/2018/03/197663/advrenjini050318b.jpg

മനസാക്ഷി മരവിച്ചുപോയ സമൂഹത്തോട് എന്താണ് പറയാനുള്ളത്?


മനുഷ്യത്ത്വമില്ലായ്മയൊക്കെ ഓരോരുത്തരുടെ മനസിന്റെ തോന്നലുകള്‍ അനുസരിച്ചിരിക്കുന്നു. നന്മയുള്ള മനസിനെ പോളിഷ് ചെയ്‌തെടുത്തെങ്കിലേ നന്മയുള്ള സമൂഹം ഉണ്ടാവൂ. ആളുകള്‍ക്ക് പേടി പോലീസ്‌റ്റേഷനും കോടതിയും കയറിയിറങ്ങേണ്ടിവരുമോ എന്നോര്‍ത്താണ്.

പോലീസും കോടതിയും ഒക്കെ ഇത്രയും നയങ്ങള്‍ വ്യക്തമാക്കിയ സ്ഥിതിക്ക് അങ്ങനെയൊന്നും നിയമം ആരേയും ബുദ്ധിമുട്ടിക്കുകയോ ദ്രോഹിക്കുകയോ ചെയ്യില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ നമുക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളേക്കുറിച്ചല്ല ചിന്തിക്കേണ്ടത്.

എല്ലാവരുടേയും മാനസികാവസ്ഥ മാറണം. സഹജീവികളോടുള്ള കരുണ, സിംമ്പതി, ഇതെല്ലാം നമ്മള്‍ വച്ചുപുലര്‍ത്തേണ്ട കാര്യങ്ങളാണ്. അത് മനസില്‍ വച്ചുവേണം ഏതൊരു സാഹചര്യത്തിലും പ്രതികരിക്കാന്‍.

സ്ത്രീകള്‍ പ്രതികരിക്കുമ്പോള്‍ അവളെ കുറ്റപ്പെടുത്തുന്നവരുമുണ്ട്?


പ്രതികരണശേഷി സ്ത്രീകളെന്നല്ല ആ രും കൈവിടരുത്. മറ്റ് ആളുകള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നുനോക്കിയിട്ടല്ല നമ്മള്‍ ആക്ഷനെടുക്കേണ്ടത്.

ഉദാഹരണത്തിന് ബസില്‍ കയറുമ്പോഴമ്പോഴും മറ്റും നമ്മളോട് ആരെങ്കിലും അപമര്യാദയായി പെരുമാറിയാല്‍ മറ്റുള്ളവര്‍ക്ക് നമ്മളോട് എന്ത് തോന്നും, നമ്മളെ മാറ്റിനിര്‍ത്തുമോ എന്നൊക്കെ കരുതുന്നത് വിഡ്ഢിത്തമാണ്. അതൊക്കെ പിന്നത്തെ കാര്യമാണ്. നമ്മുടെ ജീവിതത്തിനുമേല്‍ അന്യായം കണ്ടാല്‍ അപ്പോള്‍ത്തന്നെ പ്രതികരിക്കണം.

ഒന്നും ചെയ്യാനാവാതെ നോക്കിനില്‍ക്കേണ്ടിവന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടോ?


ചെയ്യാന്‍ കഴിയാത്ത സാഹചര്യം എന്നൊന്നില്ല. പരമാവധി എല്ലാം ചെയ്തിട്ടേ മുന്നോട്ട് പോകാറുള്ളൂ. ഈ സാഹചര്യത്തി ല്‍ ചെയ്തതുപോലെതന്നെ പെട്ടെന്നു തന്നെ പ്രതികരിച്ച് മുന്നോട്ടുപോകും. എന്നെക്കൊണ്ടാവും പോലെ ഇതിനെന്താ പ്രതിവിധിയെന്നുകാണും, അത് ചെയ്യുകയും ചെയ്യും.

അഭിഭാഷകവൃത്തി ഇഷ്ടപ്പെട്ടു തെരഞ്ഞെടുത്തതാണോ?


25 വര്‍ഷമായി അഭിഭാഷകയാണ്. ആഗ്രഹം കൊണ്ടുതന്നെയാണ് ഈ രംഗം തിരഞ്ഞെടുത്തത്. എന്റെ പാഷനായിരുന്നു അത്. അന്ന് എല്ലാത്തിനും സപ്പോര്‍ട്ട് നല്‍കിയത് എന്റെ അമ്മ ജനിയാണ്.
uploads/news/2018/03/197663/advrenjini050318a.jpg

ഭര്‍ത്താവിനെക്കുറിച്ചും, മകളെക്കുറിച്ചും?


30 വര്‍ഷമായി ഹെക്കോടതിയില്‍ അഭിഭാഷകനാണ് ഭര്‍ത്താവ് ലക്ഷ്മീ നാരായണന്‍. ഞങ്ങള്‍ക്ക് ഒരു മകളാണുളളത്. ലക്ഷ്മിപ്രിയ. പത്താം ക്ലാസില്‍ പഠിക്കുന്നു. സംഭവം നടക്കുമ്പോള്‍ എന്റെ കൂടെ മകളുമുണ്ടായിരുന്നു.

ഇങ്ങനെയൊരു സംഭവം നടക്കുമ്പോള്‍ 15 വയസുള്ള ഒരു കുട്ടി പെട്ടെന്ന് ചിന്തിക്കുന്നത് നമുക്ക് വേറെ വഴി പോകാം, അല്ലെങ്കില്‍ എത്തേണ്ടിടത്തെത്താന്‍ താമസിക്കും എന്നൊക്കെ.

എന്റെ മകള്‍ അങ്ങനെ പറയില്ല. അവളെ അങ്ങനെ പറയാന്‍ ശീലിപ്പിച്ചിട്ടുമില്ല. അവള്‍ അന്ന് പറഞ്ഞത്. പോകേണ്ടിടത്ത് എത്തിയില്ലെങ്കിലും സാരമില്ല ഒരാളുടെ ജീവന്‍ ഇവിടെ കളയരുത് അമ്മാ... എന്നാണ്.

ഷെറിങ്ങ് പവിത്രന്‍

Ads by Google
Monday 05 Mar 2018 02.51 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW