Friday, November 16, 2018 Last Updated 18 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 05 Mar 2018 01.48 AM

വിശുദ്ധിയും സമാധാനവും നല്‍കുന്നതാണ്‌ സുവിശേഷം: പ്രഫ.എം.വൈ.യോഹന്നാന്‍

uploads/news/2018/03/197571/re4.jpg

കോട്ടയം: ആന്തരിക പരിവര്‍ത്തനം നല്‍കി സാക്ഷാത്തായ വിശുദ്ധിയും സമാധാനവും നല്‍കുന്നതാണ്‌ യേശുക്രിസ്‌തുവിന്റെ സുവിശേഷമെന്നും പുറമെയുള്ള കര്‍മപരിപാടികള്‍ക്കും അനുഷ്‌ഠാനങ്ങള്‍ക്കും അപ്പുറം സംസ്‌കാരസമ്പന്നമായ ജീവിതം നയിക്കുക എന്നതാണ്‌ ഓരോ മനുഷ്യനും ലാക്കാക്കേണ്ടത്‌ എന്നും പ്രഫ. എം.വൈ. യോഹന്നാന്‍. കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ സുവിശേഷമഹായോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പാപിയും ദ്രവ്യാഗ്രഹിയുമായിരുന്ന സഖായി യേശുവിനെ കണ്ടുമുട്ടിയത്‌ ഒരത്ഭുതമായിരുന്നു. അന്ധന്‌ കാഴ്‌ച നല്‍കുകയും ഭൂതബാധിതന്‌ സുബോധം നല്‍കുകയും പന്ത്രണ്ടുവര്‍ഷം രക്‌തവാര്‍ച്ചയുണ്ടായിരുന്ന സ്‌ത്രീക്ക്‌ സൗഖ്യം നല്‍കുകയും വിധവയുടെ മകനെ ഉയര്‍ത്തെഴുന്നേല്‍പിക്കുകയും ചെയ്‌ത യേശുവിനെ കാണുന്നതിന്‌ സഖായി ആഗ്രഹിച്ചതാണ്‌ അവന്റെ മാനസാന്തരത്തിന്റെ തുടക്കം. വീടടക്കം രക്ഷപ്രാപിപ്പാന്‍ സഖായിയുടെ മാനസാന്തരം മുഖാന്തിരമായി.
സത്യമായ മാനസാന്തരത്തിലേക്കും ജീവിതവിശുദ്ധീകരണത്തിലേക്കും ഏവരും വന്നുചേരണമെന്നും നെഹ്‌റു സ്‌റ്റേഡിയത്തില്‍ തടിച്ചുകൂടിയ വിശ്വാസികളെ അദ്ദേഹം ആഹ്വാനം ചെയ്‌തു. സന്ധ്യയ്‌ക്ക് അഞ്ചിന്‌ കോലഞ്ചേരി അമൃതധാരയുടെ ഗാനശുശ്രുഷയോടെ ആരംഭിച്ച സുവിശേഷമഹായോഗത്തില്‍ റവ. ഡോ. മാത്യു വര്‍ക്കി (ബൈബിള്‍ സൊസൈറ്റി ഓഫ്‌ ഇന്ത്യ), റവ. ഡോ. കെ.ടി. കുര്യന്‍, റവ. പി.ഐ. ജേക്കബ്‌, റവ. ഫാ. ജോര്‍ജ്‌ കട്ടക്കയം, റവ. ഫാ. തോമസ്‌ പഴമ്പിള്ളില്‍, റവ. ഫാ. ഔസേഫ്‌ ഞാറക്കാട്ടില്‍, പ്രഫ. സി.എം. മാത്യു (റിട്ട. പ്രഫ. എം.എ. കോളജ്‌ കോതമംഗലം), യു.ടി. ജോര്‍ജ്‌ (റിട്ട. ഡെപ്യൂട്ടി ചീഫ്‌ എന്‍ജിനീയര്‍ കെ.എസ്‌.ഇ.ബി.), ജോസഫ്‌ ജോണ്‍, ജോണ്‍ കുര്യാക്കോസ്‌ (മാനേജിങ്‌ ഡയറക്‌ടര്‍ ഡെന്റ്‌ കെയര്‍ ഡെന്റല്‍ ലാബ്‌ മൂവാറ്റുപുഴ) എന്നിവര്‍ വിവിധ ശുശ്രൂഷകള്‍ നയിച്ചു. സമ്മേളനത്തില്‍ വിവിധ എപ്പിസ്‌കോപ്പല്‍ സഭകളില്‍പ്പെട്ട പതിനായിരക്കണക്കിന്‌ വിശ്വാസികള്‍ പങ്കെടുത്തു. പ്രഫ. എം.വൈ. യോഹന്നാന്‍ രചിച്ച നൂറ്റിപ്പതിനേഴാമത്തെ പുസ്‌തകമായ 'സൂര്യനുദിക്കും' നൂറ്റിപ്പതിനെട്ടാമത്തെ പുസ്‌തകമായ 'വിക്‌ടോറിയസ്‌ ലിവിങ്‌' എന്നിവ പ്രകാശനം ചെയ്‌തു.

Ads by Google
Monday 05 Mar 2018 01.48 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW