Thursday, June 20, 2019 Last Updated 1 Min 20 Sec ago English Edition
Todays E paper
Ads by Google
Sunday 04 Mar 2018 09.40 AM

പത്തുമാസത്തിനിടെ കള്ളക്കടത്തു ഗുണ്ട മാഫിയകളെ ഒതുക്കിയ എസ്.ഐയെ ചുമതലയില്‍ നിന്നും മാറ്റി

uploads/news/2018/03/197356/police-si.jpg

പാലക്കാട്: സംസ്ഥാന അതിര്‍ത്തിയില്‍ കള്ളക്കടത്തു സംഘങ്ങളെയും ഗുണ്ടകളെയും ഒതുക്കിയ പോലീസ് സബ് ഇന്‍സ്‌പെക്ടറെ സ്‌റ്റേഷന്‍ ചുമതലയില്‍ നിന്നുമാറ്റി. പത്തുമാസത്തിനിടെ കള്ളക്കടത്ത് പിടികൂടി അരക്കോടിയിലേറെ രൂപ സര്‍ക്കാരിന് വരുമാനമുണ്ടാക്കിയ കൊഴിഞ്ഞാമ്പാറ എസ്.ഐ: എസ്. സജികുമാറിനെയാണ് പകരം നിയമനം പോലും നല്‍കാതെ ജില്ലാ പോലീസ് ആസ്ഥാനത്ത് ഒതുക്കിയിരുത്തിയത്. ഇരട്ടക്കുളത്ത് ഒരു ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ പേരിലാണു നടപടി. കേസെടുത്ത് ജാമ്യത്തില്‍വിട്ട പ്രതിയുടെ ആരോപണത്തെത്തുടര്‍ന്നാണ് സ്ഥലം മാറ്റം. ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനു പകരം അടിയന്തിരമായി സജികുമാറിനെ നീക്കിയതിനു പിന്നില്‍ ഭരണപക്ഷത്തെ ചില പ്രമുഖരുടെ ഇടപെടലാണെന്നാണു വിവരം.

ഏപ്രില്‍ 22 നു കൊഴിഞ്ഞാമ്പാറ സ്‌റ്റേഷനില്‍ ചുമതലയേറ്റ സജികുമാര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍തന്നെ കോഴിക്കടത്തുകാരില്‍നിന്നുമാത്രം പിഴയിനത്തില്‍ 15 ലക്ഷംരൂപ അടപ്പിച്ചിരുന്നു. അന്നുതന്നെ സ്ഥലം മാറ്റാന്‍ നീക്കം നടന്നെങ്കിലും വിഷയം വാര്‍ത്തയായതോടെ മരവിപ്പിച്ചു. കള്ളക്കടത്തുകാര്‍, മണ്ണ്-മണല്‍ കടത്തുകാര്‍, ഗുണ്ടാസംഘങ്ങള്‍ എന്നിവര്‍ക്കെതിരേ തുടര്‍ന്ന് ശക്തമായ നടപടികളാണ് സജികുമാര്‍ സ്വീകരിച്ചത്. 80 കോഴിക്കടത്തു വാഹനങ്ങള്‍ പിടികൂടി. വാഹനങ്ങള്‍ പിഴ ഈടാക്കി വിട്ടുനല്‍കുന്ന പതിവുമാറ്റി കോടതിയില്‍ നല്‍കിയതോടെ തുടര്‍കടത്തിന് വണ്ടിയില്ലാതെ മാഫിയകള്‍ കുഴങ്ങി. കള്ളക്കടത്തിനു െപെലറ്റ് പോകുന്നവരെ പിടികൂടി 50 കേസെടുത്തു. നികുതിയടയ്ക്കാതെ അതിര്‍ത്തി കടന്ന ഇലക്‌ട്രോണിക്‌സ് സാധനങ്ങള്‍, തുണിത്തരങ്ങള്‍, ശര്‍ക്കര തുടങ്ങിയവയൊക്കെ പോലീസിന്റെ പിടിയിലായി. അമിത ഭാരവുമായെത്തിയ വാഹനങ്ങളും പിഴയടയ്‌ക്കേണ്ടിവന്നു. അതിര്‍ത്തിയില്‍ രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി പണപ്പിരിവ് നടത്തിയിരുന്ന ഗുണ്ടാസംഘങ്ങളും പോലീസിന്റെ പിടിയിലായി. ഗോപാലപുരത്ത് ആറുപേരാണ് അറസ്റ്റിലായത്. വാണിജ്യനികുതി ഉദ്യോഗസ്ഥരെയും ഇത്തരം സംഘങ്ങള്‍ ആക്രമിച്ചിരുന്നു.

മേഖലയിലെ വരള്‍ച്ചയ്ക്കു കാരണം കാലങ്ങളായി തുടരുന്ന അനിയന്ത്രിത മണ്ണെടുപ്പാണെന്നു തിരിച്ചറിഞ്ഞ് മണ്ണ്, കല്ല് കടത്തിനെതിരേയും നടപടി ശക്തമാക്കി. ജെ.സി.ബികളും ട്രാക്ടറും ടിപ്പറും പിടിച്ച് ജിയോളജി വകുപ്പിനു െകെമാറി. ആര്‍.ടി.ഒ. ചെക്‌പോസ്റ്റുകളിലെ െകെക്കൂലി പണം സ്വരൂപിച്ച് വരികയായിരുന്ന രണ്ട് ഏജന്റുമാരെ ലക്ഷക്കണക്കിനു രൂപയുമായി പിടികൂടി. സ്‌കൂള്‍ കുട്ടികള്‍ക്ക് കഞ്ചാവു വില്‍ക്കുന്നതുമായി ബന്ധപ്പെട്ടു രണ്ടുപേരെ കസ്റ്റഡിയിലെടുത്തതോടെ ഭരണകക്ഷിതന്നെ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ചുനടത്തി. ഈ രണ്ടുപേരും പിന്നീട് കഞ്ചാവുമായി പൊള്ളാച്ചി പോലീസിന്റെ പിടിയിലായി.

പത്തു മാസത്തിനിടെ എട്ട് ഗുഡ് സര്‍വീസ് എന്‍ട്രിയാണ് സജികുമാറിനു ലഭിച്ചത്. മാഫിയകളെ അമര്‍ച്ച ചെയ്യാനുള്ള ശ്രമങ്ങളില്‍ എ.എസ്.പിയായിരുന്ന ജി. പൂങ്കുഴലിയും ജില്ലാ പോലീസ് മേധാവി പ്രതീഷ്‌കുമാറും പിന്തുണ നല്‍കിയിരുന്നു. എ.എസ്.പി മാറിയതിനു പിറകേയാണ് നിസാരകാരണം ചുമത്തിയുള്ള സ്ഥലംമാറ്റം.

Ads by Google
Sunday 04 Mar 2018 09.40 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW