Wednesday, November 07, 2018 Last Updated 39 Min 27 Sec ago English Edition
Todays E paper
Ads by Google
ഷാലു മാത്യു
Sunday 04 Mar 2018 08.53 AM

ക്രൈസ്തവര്‍ക്കു മുന്‍തൂക്കമുളള മേഘാലയയില്‍ കോണ്‍ഗ്രസിന്റെ മുഖം രക്ഷിച്ചത് കോട്ടയം പട; ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്നത് ആറു ദിവസത്തെ പ്രചരണം; പങ്കെടുത്തത് നൂറോളം കുടുംബയോഗങ്ങള്‍

uploads/news/2018/03/197351/oomman-chandi.jpg

കോട്ടയം: മേഘാലയ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനു തിരിച്ചടി നേരിട്ടെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുളള കോട്ടയംസംഘത്തിന്റെ പ്രചാരണതന്ത്രത്തിലൂടെയാണു മുഖംരക്ഷിക്കാനായത്.

ക്രൈസ്തവര്‍ക്കു മുന്‍തൂക്കമുളള അവിടെ കഴിഞ്ഞ തവണ 29 സീറ്റുണ്ടായിരുന്നെങ്കില്‍ ഇത്തവണ 21 സീറ്റായി. സീറ്റ് കുറഞ്ഞെങ്കിലും ബി.ജെ.പി.യുടെ തേരോട്ടത്തിനിടെ ഒറ്റക്കക്ഷിയാകാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണു പാര്‍ട്ടി.

പ്രചാരണത്തിന്റെ തുടക്കത്തില്‍ മേഘാലയയും െകെവിട്ടുപോകുമെന്ന സ്ഥിതിയായിരുന്നു. പാര്‍ട്ടിയുടെ ഒരു മന്ത്രിയടക്കം ഏതാനും എം.എല്‍.എ.മാര്‍ ബി.ജെ.പി.യിലേക്കു കൂറുമാറി. ബി.ജെ.പി. ഒറ്റയ്ക്ക് സംസ്ഥാനം ഭരിക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പിനു മുമ്പുളള സര്‍വേഫലം. ഇതോടെയാണു പ്രചാരണത്തില്‍ സജീവമാകന്‍ ഉമ്മന്‍ ചാണ്ടിയോടു പാര്‍ട്ടിഅധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്.

ആറുദിവസം കൊടുംതണുപ്പു വകവയ്ക്കാതെ അദ്ദേഹവും കെ.സി. ജോസഫും നൂറോളം കുടുംബയോഗങ്ങളിലാണു പങ്കെടുത്തത്. പ്രചാരണത്തിനിടെ ജനല്‍ച്ചില്ല് പൊട്ടി കെ.സി. ജോസഫിന്റെ മൂക്കിനു മുറിവേറ്റു. ഉമ്മന്‍ ചാണ്ടിയാണു മേല്‍നോട്ടം വഹിച്ചതെങ്കിലും ആന്റോ ആന്റണി എം.പിക്കായിരുന്നു പ്രചാരണച്ചുമതല. മേഘാലയയില്‍ ഇതിനു മുമ്പ് നടക്കാത്തരീതിയില്‍ കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞതിനാലാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ കോണ്‍ഗ്രസിനായതെന്ന് ആന്റോ ആന്റണി പറഞ്ഞു.

കേന്ദ്രഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് ബി.ജെ.പി. വലിയ തോതില്‍ പണം ഒഴുക്കിയിരുന്നു.പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവരെ സ്വാധീനിക്കാനായിരുന്നു ഇത്.അതിനാല്‍ ന്യൂനപക്ഷ, പിന്നാക്ക മേഖലകളില്‍ കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ചായിരുന്നു കോണ്‍ഗ്രസ് പ്രചാരണം. ഇതിലൂടെ ബി.ജെ.പി.യുടെ പൊളളത്തരങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ കഴിഞ്ഞു. കേരളത്തില്‍ നിന്നുളള നിരവധി െവെദികരും അധ്യാപകരുമൊക്കെ മേഘാലയയില്‍ ജോലി ചെയ്യുന്നുണ്ട്.അവരെയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ജോസഫ് വാഴയ്ക്കന്‍, അഡ്വ. ടോമി കല്ലാനി,മധു ഏബ്രഹാം,സുനു ജോര്‍ജ് എന്നിവരും എ.ഐ.സി.സി. നിര്‍ദേശപ്രകാരം അവിടെ പ്രചാരണം നടത്തി. ലാലി വിന്‍സെന്റ്, ഡൊമനിക് പ്രസന്റേഷന്‍, ഇ.എം. അഗസ്തി, അഡ്വ. ജോര്‍ജ് മേഴ്‌സിയര്‍,അഡ്വ. അനില്‍ ബോസ് എന്നിവരും കോണ്‍ഗ്രസിനായി വോട്ടുപിടിച്ചു. മേഘാലയയില്‍ ബി.ജെ.പിയുടെ പ്രചാരണച്ചുചുമതല കോട്ടയംകാരനായ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനായിരുന്നു.

Ads by Google
ഷാലു മാത്യു
Sunday 04 Mar 2018 08.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW