Friday, January 25, 2019 Last Updated 5 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 04 Mar 2018 08.29 AM

മാപ്പ് അപേക്ഷയുമായി കപ്യാര്‍; കപ്യാരുടെ കുടുംബം പ്രത്യാശയോടെ ജീവിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്ന് ആലഞ്ചേരി

uploads/news/2018/03/197349/kapyar.jpg

കാലടി: ''കരുതിക്കൂട്ടി ചെയ്തതല്ല, തെറ്റുപറ്റിപ്പോയി എല്ലാവരോടും മാപ്പ്'' -മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും മുന്‍ കപ്യാരുമായ വട്ടപ്പറമ്പന്‍ ജോണി(56)യാണു മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും മുമ്പില്‍ െകെകൂപ്പി കുറ്റംഏറ്റുപറഞ്ഞത്. ഇന്നലെ കോടതിയില്‍ ഹാജരാക്കുന്നതിനു മുന്‍പ് കാലടി സി.ഐ. ഓഫീസില്‍ എത്തിച്ചപ്പോഴായിരുന്നു ഇങ്ങനെ പ്രതികരിച്ചത്.

നാല്‍പ്പതു വര്‍ഷത്തോളമായി ചെയ്യുന്ന കപ്യാര്‍ ജോലിയില്‍നിന്ന് ഒഴിവാക്കിയതിലുള്ള മാനസികസംഘര്‍ഷമാണ് അച്ചനെ കുത്താന്‍ പ്രേരിപ്പിച്ചതെന്നും ജോണി പറഞ്ഞു. മാറ്റിനിര്‍ത്തിയതിനു ശേഷം പലവട്ടം ആവശ്യപ്പെട്ടിട്ടും തിരിച്ചെടുക്കാതിരുന്നതിനാല്‍ പേടിപ്പിക്കാനായിരുന്നു കുത്തിയതെന്നും മരിക്കുമെന്നു കരുതിയില്ലെന്നും ജോണി പോലീസിനു മൊഴി നല്‍കിയിരുന്നു. രാവിലെ കളമശേരി എ.ആര്‍. ക്യാമ്പില്‍നിന്നു സ്‌റ്റേഷനില്‍ കൊണ്ടുവന്ന പ്രതിയെ മലയാറ്റൂര്‍ കുരിശുമുടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ ആലുവ സബ്ജയിലിലേക്കു കാലടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

മലയാറ്റൂരില്‍ ഫാ. സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കപ്യാര്‍ ജോണിക്ക് പ്രാര്‍ഥനാമനോഭാവത്തോടെ മാപ്പുനല്‍കാന്‍ സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭ്യര്‍ഥിച്ചു. പെരുമ്പാവൂര്‍ ഈസ്റ്റ് ചേരാനല്ലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ ഫാ. തേലക്കാട്ടിന്റെ (52) സംസ്‌കാരച്ചടങ്ങിനു മുന്നോടിയായി നല്‍കിയ സന്ദേശത്തിലാണു കര്‍ദിനാള്‍ ഇക്കാര്യം പറഞ്ഞത്.

ജോണിയോടു ക്ഷമിക്കാനുള്ള ആത്മശക്തി ഫാ. സേവ്യറിന്റെ കുടുംബാംഗങ്ങള്‍ക്കും മറ്റെല്ലാവര്‍ക്കും ലഭിക്കാന്‍ കൂട്ടായി പ്രാര്‍ഥിക്കണം. ജോണിയുടെ കുടുംബം പ്രത്യാശയോടെ ജീവിക്കാന്‍ അവര്‍ക്കായും നാം പ്രാര്‍ഥിക്കേണ്ടതുണ്ട്.

സംസ്‌കാര ശുശ്രൂഷകളുടെ ഭാഗമായി നടന്ന സമൂഹബലിയില്‍ മാര്‍ ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. തേലക്കാട്ടിന്റെ സഹപാഠിയും തൃശൂര്‍ അതിരൂപതാ സഹായമെത്രാനുമായ മാര്‍ ടോണി നീലങ്കാവില്‍ വചനസന്ദേശം നല്‍കി.

എറണാകുളം അങ്കമാലി അതിരൂപതാ സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റിയന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മുന്‍ സഹായമെത്രാന്‍ മാര്‍ തോമസ് ചേക്യത്ത്, പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, സത്‌ന രൂപതാ മുന്‍ മെത്രാന്‍ മാര്‍ മാത്യു വാണിയക്കിഴക്കേല്‍ എന്നിവര്‍ മുഖ്യസഹകാര്‍മികരായിരുന്നു. മൂവാറ്റുപുഴ രൂപതാ ബിഷപ് ഏബ്രഹാം മാര്‍ ജൂലിയോസ്, അതിരൂപതയിലെയും വിവിധ സന്യാസസമൂഹങ്ങളിലെയും െവെദികര്‍, സമര്‍പ്പിതര്‍, വിശ്വാസികള്‍, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ എന്നിവരുള്‍പ്പെടെ വന്‍ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരശുശ്രൂഷകള്‍.

Ads by Google
Loading...
LATEST NEWS
TRENDING NOW