Monday, February 11, 2019 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 03 Mar 2018 06.27 PM

ദിലീപിന്റെ പുട്ടുകട ഹിറ്റായപ്പോള്‍ ചായക്കടയുമായി ആസിഫ് അലി ദുബായില്‍

adam chayakkada, asif ali, dubai

ദിലീപിന്റെ പുട്ടുകട ഹിറ്റായതോടെ ആസിഫ് അലിയും കൂട്ടരും ആദാമിന്റെ ചായക്കടയുമായി ദുബായിലേക്ക്. കോഴിക്കോട്ടുള്ള ആദാമിന്റെ ചായക്കട എന്ന നാടന്‍ പ്രീമിയം റെസ്‌റ്റോറന്റിന്റെ ശാഖയാണ് ദുബായില്‍ തുടങ്ങിയിരിക്കുന്നത്.

കോഴിക്കോടിന്റെ രുചിഭേദങ്ങള്‍ തന്നെയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. നാട്ടില്‍ നിന്നുള്ള സാധനങ്ങള്‍ തന്നെയാണ് ഭക്ഷണം പാകം ചെയ്യുന്നതിനായി ഉപയോഗിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

കോഴിക്കോടന്‍ ഭക്ഷണത്തെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് ചായക്കടയുടെ ഒരു ശാഖ ദുബായില്‍ തുടങ്ങിയത്. നാട്ടിലിരുന്ന് ഭക്ഷണം കഴിക്കുന്നതിന്റെ അതേ ഫീല്‍ ദുബായിയില്‍ കിട്ടുമെന്നതാണ് ഈ റെസ്റ്ററന്റിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് ആസിഫ് അലി പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW