Saturday, December 15, 2018 Last Updated 14 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 03 Mar 2018 03.35 PM

പ്രിയം പ്രിയതരം മോച്ചാ....

വളര്‍ത്തുമൃഗങ്ങളോടുള്ള സ്‌നേഹവും കരുതലും തന്റെ പെറ്റ്‌സിനെക്കുറിച്ചുള്ള വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് അഭിനേത്രിയായ പ്രിയാമണി...
uploads/news/2018/03/197101/priyamaniPets030318.jpg

അയ്യര്‍ കുടുംബത്തില്‍ നിന്ന് വെള്ളിത്തിരയിലെത്തിയ നായിക, പ്രിയാമണി. ബംഗളൂരുവില്‍ നിന്ന് കേരളത്തിന്റെ മണ്ണിലേക്കെത്തിയപ്പോഴേക്കും പ്രിയ വാസുദേവ അയ്യര്‍ പ്രിയാമണിയായിക്കഴിഞ്ഞിരുന്നു.

പ്രിയാമണിയുടെ സിനിമകള്‍ പോലെ സുന്ദരമായിരുന്നു മുസ്തഫയോടുള്ള പ്രണയവും. വിവാഹശേഷം ബംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് മാറിയെങ്കിലും പ്രിയ വെള്ളിത്തിരയില്‍ നിന്ന് ഇടവേളയെടുത്തിട്ടില്ല.

ഈ തിരക്കുകള്‍ക്കിടയില്‍ മുസ്തഫയ്ക്ക് മാറ്റി വയ്ക്കുന്ന സമയം പോലെ പ്രിയയുടെ ജീവിതത്തില്‍ വളരെ സ്‌പെഷ്യലായ ഒരാളുണ്ട്, പെറ്റ് ഡോഗ് മോച്ചാ. ലവ് യുവര്‍ പെറ്റ്‌സ് ഡേയില്‍ തന്റെ പെറ്റ് ഡോഗിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് പ്രിയാമണി.

ഐ ലവ് പെറ്റ്‌സ്


എനിക്ക് വളരെ ചെറുപ്പം മുതലേ പട്ടിയെയും പൂച്ചയെയുമൊക്കെ ഇഷ്ടമായിരുന്നു. ഞങ്ങള്‍ വളര്‍ത്തിയിട്ടില്ലെങ്കിലും വീട്ടില്‍ പൂച്ചയുടെ ഒരുപാട് ജനറേഷന്‍സ് ഉണ്ടായിരുന്നു. തെരുവു പൂച്ചയാണെങ്കി ല്‍ കൂടി അത് വീട്ടില്‍ വരുമ്പോള്‍ ബ്രഡ്ഡും പാലുമൊക്കെ ഞാന്‍ കൊടുക്കും.

തെരുവു പട്ടികള്‍ക്കു പോലും ഞാന്‍ ഭക്ഷണം കൊടുക്കുമായിരുന്നു. അമ്മയുടെ ഫാമിലിയിലുള്ളവര്‍ക്ക് പെറ്റ്‌സിനെ ഭയങ്കര ഇഷ്ടമായിരുന്നു. അത് എന്നിലേക്കും വന്നതാവാം. പക്ഷേ അച്ഛന്റെ കുടുംബത്തിലുള്ളവര്‍ക്ക് വളര്‍ത്തുമൃഗങ്ങളോട് താത്പര്യക്കുറവായിരുന്നു. പ്രത്യേകിച്ച് മുത്തശ്ശിക്ക് (അച്ഛന്റെ അമ്മ).

ഒരിക്കല്‍ ഒരു പൂച്ചക്കുട്ടി വീട്ടില്‍ വന്നു കയറുകയും, പിന്നീടത് പ്രസവിച്ച് ഒരുപാട് പൂച്ചക്കുട്ടികള്‍ കൊണ്ട് വീട് നിറയുകയും ചെയ്തു. മുത്തശ്ശി അതിന്റെ പേരില്‍ കുറച്ച് പ്രശ്‌നങ്ങളൊക്കെ ഉണ്ടാക്കുകയും ചെയ്തു.

സത്യത്തില്‍ പൂച്ചകളെക്കാള്‍ മുത്തശ്ശിക്ക് ദേഷ്യം പട്ടിക്കുട്ടികളോടായിരുന്നു. പക്ഷേ അന്നുമിന്നും എനിക്ക് പെറ്റ്‌സ് എന്നു പറഞ്ഞാല്‍ ജീവനാണ്. എങ്കിലും മുത്തശ്ശിയുടെ ഇഷ്ടം കണക്കിലെടുത്ത് അന്നൊന്നും വീട്ടില്‍ മൃഗങ്ങളെ വളര്‍ത്തിയിട്ടേയില്ല.

uploads/news/2018/03/197101/priyamaniPets030318a.jpg

മോച്ചയും ഞാനും


കുറച്ചുവര്‍ഷം മുമ്പ് എന്റെ ജീവിത്തിലേക്ക് വന്നതാണ് മോച്ചാ. അന്നതിന് ഏഴു മാസമേ പ്രായമുള്ളു. മുമ്പ് പറഞ്ഞതു പോലെ മുത്തശ്ശിയുടെ തീരുമാനം ബഹുമാനിക്കുന്നതു കൊണ്ടാണ് അന്നൊന്നും പട്ടിക്കുട്ടിയെ വാങ്ങാതിരുന്നത്. അഞ്ചു വര്‍ഷം മുമ്പ് മുത്തശ്ശി ഞങ്ങളോട് വിട പറഞ്ഞു. ഞങ്ങള്‍ക്കൊപ്പമായിരുന്നു മുത്തശ്ശി. ആ വേര്‍പാട് വലിയൊരു വേദന തന്നെയായി.

പൊതു സുഹൃത്തുക്കള്‍ വഴിയാണ് ഹൈദരാബാദിലുള്ള ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിയായ നിരജ്ഞനെ പരിചയപ്പെട്ടത്. നിരഞ്ജന്റെ ഹൈദരബാദിലെ ഫാം ഹൗസില്‍ പല ബ്രീഡിലുള്ള പട്ടിക്കുട്ടികളുണ്ട്.

എനിക്ക് പട്ടിക്കുട്ടികളെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോള്‍ ഒരു ജന്മദിനത്തില്‍ പട്ടിക്കുട്ടിയെ സമ്മാനമായി തന്നു. ഏഴു മാസം മാത്രം പ്രായമുള്ള ചൗ ചൗ ബ്രീഡിലുള്ള പട്ടിക്കുട്ടിയായിരുന്നു അത്.

ചൗ ചൗ പല തരത്തിലുള്ളതുണ്ട്. ഉയരക്കുറവാണതിന്റെ പ്രത്യേകത. കോഫി കളറാണ് മോച്ചയ്ക്ക്. അതുകൊണ്ടാണ് മോച്ചയെന്ന് പേരിട്ടതും. ഇപ്പോഴത് ബംഗളൂരുവിലെ വീട്ടിലാണ്,ഞാനാണെങ്കില്‍ മുസ്തഫയ്‌ക്കൊപ്പം മുംബൈയിലും. അതുകൊണ്ട് ഞാന്‍ വീട്ടില്‍ ചെല്ലുമ്പോള്‍ അതിനൊപ്പമാണ് കൂടുതല്‍ സമയവും. മോച്ചയ്ക്ക് കൂട്ടായി കുറച്ചു പൂച്ചക്കുട്ടികളുണ്ട്.

കരുതല്‍ വേണം


1. പൊതുവേ ഉഷ്ണക്കൂടുതലുള്ള സമയത്ത് പട്ടിക്കുട്ടികള്‍ പെട്ടെന്ന് തളരും. ആ സമയത്ത് ഐസ് ക്യൂബ്‌സ് വച്ചു കൊടുക്കണം. പട്ടിക്കുട്ടികള്‍ക്ക് വേണ്ടിയുള്ള ഐസ് പാക്കുകളുണ്ട്. അത് വാങ്ങി വയ്ക്കണം.
2. പട്ടിക്കുട്ടിയാണെന്നു കരുതി എന്തെങ്കിലും ആഹാരം കൊടുക്കരുത്. വെറ്റിനറി ഡോക്ടറോട് സംസാരിച്ച് നല്ല ആഹാരം കൊടുക്കണം.
3. വെറുതെ ഷോ ഓഫിനു വേണ്ടി പെറ്റ്‌സിനെ വളര്‍ത്തരുത്. അതിനെ ശ്രദ്ധിക്കുകയും ഉത്തരവാദിത്തം ഏറ്റെടുക്കയും വേണം.
4. കൃത്യസമയത്ത് വാക്‌സിന്‍ കൊടുത്ത് വൃത്തിയായി പരിപാലിക്കണം.
5. കുടുംബത്തിലെ അംഗത്തെപ്പോലെ ശ്രദ്ധിക്കണം.
6. വീട്ടില്‍ വളര്‍ത്തുന്നതല്ലെങ്കില്‍ പോലും തെരുവു പട്ടികളും ജീവജാലങ്ങളാണെന്ന് മനസ്സിലാക്കണം. അതിനെ സ്‌നേഹിച്ചാല്‍ അതും സ്‌നേഹം തരും.
uploads/news/2018/03/197101/priyamaniPets030318b.jpg

മോച്ച തരുന്ന റിലീഫ്


സമ്മര്‍ദ്ദം കുറയ്ക്കാന്‍ മോച്ചയെന്നെ പലപ്പോഴും സഹായിച്ചിട്ടുണ്ട്. വിവാഹത്തിനു മുമ്പ് ജോലി കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തുമ്പോഴുള്ള അതിന്റെ സമീപനം കാണേണ്ടതാണ്. ശരിക്കും വെല്‍ക്കമിംഗ് ഫേസാണതിന്റേത്.

പൊതുവേ ചൗ ചൗ ബ്രീഡിലുള്ള പട്ടിക്കുട്ടികള്‍ക്ക് അടുപ്പം കുറവാണ്. അതുകൊണ്ട് പെട്ടെന്ന് അഡ്ജസ്റ്റാകുമെന്ന് കരുതിയില്ല. വീട്ടിലുള്ള എല്ലാവരോടും അതിന് അടുപ്പം കാണില്ല, ഫ്രണ്ട്‌ലിയാകുന്നതും കുറവാണ്. പക്ഷേ മോച്ച അങ്ങനല്ല.

ഞങ്ങളെല്ലാവരോടും അതിന് ഭയങ്കര അടുപ്പമാണ്. എപ്പോഴും അലര്‍ട്ടാണ്. അച്ഛന്റെ കാറിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെയത് മനസ്സിലാക്കും. എന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ഓടിവരും.

ചെറുപ്പകാലം തിരിച്ചു കൊണ്ടുവരാന്‍ മോച്ച പലപ്പോഴും സഹായിച്ചിട്ടുണ്ട്. അതിനൊപ്പം കൂട്ടുകൂടുമ്പോള്‍ ഞാനും ചെറുപ്പമാകും. അതിന്റെ ജന്മദിനമൊക്കെ ഞാന്‍ ആഘോഷിക്കുമായിരുന്നു. എപ്പോഴും എന്റെ കാര്യത്തിലത് അലേര്‍ട്ടായിരിക്കും.

എനിക്കൊരു വിഷമം വന്നാല്‍ പെട്ടെന്ന് മനസ്സിലാക്കും. വീട്ടില്‍ ഞാനെത്തിയാല്‍ പിന്നെ എന്റൊപ്പമാണ് കൂടുതല്‍ സമയവും. ഞാന്‍ യാത്ര ചെയ്യുന്നത് കൊണ്ട് അമ്മയാണ് മോച്ചയുടെ കാര്യങ്ങളിപ്പോള്‍ നോക്കുന്നത്.

ഞാനിപ്പോള്‍ മുസ്തഫയ്‌ക്കൊപ്പം മുംബൈയിലാണ്. മുസ്തഫയ്ക്ക് പെറ്റ്‌സിനെ ഇഷ്ടമാണ്. എങ്കിലും പൂച്ചക്കുട്ടികളെയാണ് കൂടുതലിഷ്ടം.

ലക്ഷ്മി ബിനീഷ്

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW