Monday, July 02, 2018 Last Updated 1 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 02 Mar 2018 05.00 PM

അത് അമ്മയുമൊത്തുള്ള ജാന്‍വിയുടെ ആദ്യത്തേയും അവസാനത്തേയും ബൈക്ക് യാത്രയായിരുന്നു: വിറച്ചു വിറച്ചു ബൈക്ക് ഓടിക്കുന്ന മകളുടെ പിറകില്‍ ആ അമ്മ ധൈര്യത്തോടെ ഇരുന്നു

uploads/news/2018/03/196828/janvy-23.jpg

ആരാധകര്‍ക്ക് ഇനിയും ശ്രീദേവിയേ കുറിച്ചുള്ള കഥകള്‍ പറഞ്ഞും കേട്ടും മതിയായില്ല. അവര്‍ ശ്രീദേവിയേക്കുറിച്ചു പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. അമ്മയെ പിന്നില്‍ ഇരുത്തി മകള്‍ ജാന്‍വി നടത്തിയ ബൈക്ക് യാത്രയാണ് ഇപ്പോള്‍ സോഷില്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മകളുടെ അരങ്ങേറ്റ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു ഈ അമ്മ.

uploads/news/2018/03/196828/janvy.jpg

അതു കൊണ്ടുതന്നെ അവര്‍ വളരെ എക്‌സൈറ്റഡായിരുന്നു. ജാന്‍വി ഒരു മികച്ച നടിയായി മാറും എന്ന പ്രതിക്ഷ ശ്രീദേവിക്ക് എന്നും ഉണ്ടായിരുന്നു. എന്നാല്‍ ആ കാഴ്ച കാണുന്നതിനു മുന്നോ മരണം അവരെ തേടി എത്തി. മക്കളായ ഖുഷിക്കും ജാന്‍വിക്കും ഓര്‍മ്മകള്‍ ഏറെ സമ്മാനിച്ചാണു ശ്രീദേവി യാത്രയാകുന്നത്.
uploads/news/2018/03/196828/sri-janvi.jpg

അവസാന സമയങ്ങളില്‍ ജാന്‍വിക്കു പിന്നിലിരുന്നു ശ്രീ ബൈക്ക് യാത്ര നടത്തിരുന്നു. പുതിയ ചിത്രം ദഡക്കിനു വേണ്ടിയാണ് ജാന്‍വി ബൈക്ക് ഓടിക്കാന്‍ പഠിച്ചത്. ഇടയ്ക്കിടയ്ക്കു വണ്ടി ജാന്‍വിയുടെ കൈയില്‍ നിന്നു വഴുതിപോകുന്നുണ്ടായിരുന്നു. എങ്കിലും ധൈര്യത്തോടെ ആ അമ്മ മകളുടെ പിന്നില്‍ ഇരുന്നു. മരണത്തിന് ഏതാനം ദിവസങ്ങള്‍ക്കു മുമ്പായിരുന്നു ഈ സംഭവം.

Ads by Google
Friday 02 Mar 2018 05.00 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW