Tuesday, December 11, 2018 Last Updated 18 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 02 Mar 2018 03.36 PM

ലെക്‌സസ് യുഎക്‌സ് ക്രോസോവര്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു

lexus-ux ,

പുതിയ ക്രോസോവര്‍ വാഹനം യുഎക്‌സിന്റെ ആദ്യ ചിത്രം ആഡംബര ബ്രാന്‍ഡായ ലെക്‌സസ് പുറത്തിറക്കി. വാഹനത്തിന്റെ എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. അടുത്താഴ്ച നടക്കാനിരിക്കുന്ന 2018 ജനീവ മോട്ടോര്‍ ഷോയ്ക്ക് മുന്നോടിയായിട്ടാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്.

ലെക്‌സസ് എല്‍എസില്‍ നല്‍കിയിട്ടുള്ള വൈഡ് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ക്രോസോവറിന്റെ പ്രധാന ഹൈലേറ്റ്. അഗ്രസീവ് ലുക്ക് കൈവരിച്ചിരിക്കുന്ന ഈ ക്രോസോവറിനെ പുതിയ പ്ലാറ്റ്‌ഫോമിലാണ് ലെക്‌സസ് ഒരുക്കിയിരിക്കുന്നത്.

ജാഗ്വര്‍ ഇ-പേസ്, മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍എ എന്നീ കാറുകളുമായി കോമ്പുകോര്‍ക്കുന്നതിനായിരിക്കും ആഡംബര ക്രോസോവര്‍ യുഎക്‌സ് അവതരിക്കുന്നത്. യുഎക്‌സ് ക്രോസോവറിന് ഇന്റേണ്‍ല്‍ കംബസ്റ്റണ്‍ എന്‍ജിനും ഹൈബ്രിഡ് എന്‍ജിനും ചേര്‍ന്നാണ് കരുത്തേകുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW