Tuesday, September 18, 2018 Last Updated 12 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 02 Mar 2018 01.30 PM

സ്വന്തം നിറത്തില്‍ ഇപ്പോള്‍ ആത്മവിശ്വാസം, നേരത്തേ മേക്കപ്പ് ഇല്ലാതെ വെളിയിലിറങ്ങാന്‍ പേടിയായിരുന്നു ; ഒരു സുന്ദരിയുടെ വെളിപ്പെടുത്തല്‍

uploads/news/2018/03/196786/mazggi.jpg

ശരീരത്തില്‍ സുരക്ഷിതത്വം തോന്നിപ്പിക്കാത്ത ഏക കാര്യം സ്വന്തം തൊലിയാണെന്ന് ഒരു ലോകസുന്ദരിയുടെ പരസ്യമായ വെളിപ്പെടുത്തലില്‍ അമ്പരക്കുകയാണ് സാമൂഹ്യ മാധ്യമങ്ങള്‍. താന്‍ എപ്പോഴും ശരീരം മറച്ച് പ്രത്യക്ഷപ്പെടുന്നതിന് കാരണം സ്വന്തം നിറത്തില്‍ ആത്മവിശ്വാസം തീരെയില്ലാത്തതിനാലാണെന്ന് പറയുന്നത് സുന്ദരിപ്പട്ടം കിട്ടിയ മിസ് ഫിലിപ്പീന്‍സ് മാഗി വില്‍സണാണ്. തന്റെ സുരക്ഷിതത്വമില്ലായ്മകളെ കുറിച്ചും അതിനെ മറികടക്കുന്ന രീതിയും കുറിച്ച് ഇന്‍സ്റ്റാഗ്രാമില്‍ ഇവര്‍ നല്‍കിയ ഹൃദയസ്പൃക്കായ പോസ്റ്റിന് അനേകരാണ് പ്രതികരണവുമായി എത്തിയത്.

തവിട്ടു നിറക്കാരിയായ മാഗിയെ പ്രോത്സാഹിപ്പിക്കാനും സ്വന്തം നിറത്തെക്കുറിച്ച് പോസിറ്റീവായി ചിന്തിപ്പിക്കുന്നതിനും ആരാധകരുടെ അനേകം കമന്റുകളാണ് മറുപടിയായി വന്നത്. നിറത്തെക്കുറിച്ച് അപകര്‍ഷതാബോധം നില നില്‍ക്കുന്നതിനാല്‍ എപ്പോഴും നിറം മറയ്ക്കാന്‍ ശ്രമിക്കുമായിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച ആദ്യമായി മേക്കപ്പില്ലാതെ പുറത്ത് പോകാന്‍ എടുത്ത നീക്കം തന്റെ ആത്മവിശ്വാസം കൊണ്ടു വന്നു. പിന്നീട് പല ദിവസങ്ങളിലും ഇത് തുടര്‍ന്നതോടെ അക്കാര്യത്തില്‍ ഒരു വിശാല ചിന്ത രൂപപ്പെടുകയും ചെയ്തു. ഇതൊരു ചെറിയ കാര്യമാണെങ്കിലും ഇത്തരം ചെറിയ കാര്യങ്ങള്‍ പോലും അപൂര്‍ണ്ണതയായി കണക്കാക്കുന്നവരുടെ ഇടയില്‍ നില്‍ക്കുമ്പോള്‍ മേക്കപ്പിനുള്ളില്‍ ഒളിക്കുന്നത് തന്നെയായിരുന്നു എനിക്ക ആത്മവിശ്വാസം. മാഗി കുറിച്ചു.

ഒരാളുടെ ചെറിയ ന്യൂനതകളെ കയറിപ്പിടിക്കാതെ എപ്പോഴും സന്തോഷവതിയാകാന്‍ നോക്കൂ എന്ന മാഗിയുടെ വാക്കുകള്‍ സ്വന്തം ശരീരത്തെ തന്നെ സ്‌നേഹിക്കാന്‍ അനേകരെ പ്രചോദിപ്പിക്കുന്നതായിരുന്നു. മാഗിയുടെ തകര്‍പ്പന്‍ പോസ്റ്റിന് വന്‍ സ്വീകരണമാണ് കിട്ടിയത്. മേക്കപ്പില്ലാതെയും മാഗി കാഴ്ചയ്ക്ക് സുന്ദരിയാണ് എന്നായിരുന്നു പലരുടെയും കമന്റുകള്‍. റീയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരന്‍ വിക്ടര്‍ കോണ്‍സുഞ്ചിയുടെ ഭാര്യയും 2007 ലെ മിസി ഫിലിപ്പീന്‍സുമായിരുന്നു.

Ads by Google
Friday 02 Mar 2018 01.30 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW