Friday, July 12, 2019 Last Updated 42 Min 41 Sec ago English Edition
Todays E paper
Ads by Google
Friday 02 Mar 2018 11.54 AM

പശു കുറുകെ ചാടി കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; പിന്നീട് സംഭവിച്ചത് ഇങ്ങനെ

Crazy car accident in Mohali, car ends up climbing a pole

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വൈദ്യുത പോസ്റ്റും തകര്‍ത്ത് സിഗ്നല്‍ ബോര്‍ഡില്‍ കുത്തനെ നിന്നു. പഞ്ചാബില്‍ മൊഹാലിയിലാണ് കഴിഞ്ഞ ദിവസം അപകടം നടന്നത്. അമിത വേഗതയില്‍ കുതിച്ചെത്തിയ ഷെവര്‍ലെ ഒപ്ട്ര മാഗ്ന സെഡാന് മുന്നിലേക്ക് പശു കുറുകെ ചാടിയതാണ് അപകട കാരണം. അപകടത്തില്‍ കാറില്‍ സഞ്ചരിച്ച രണ്ടു പേര്‍ക്കു പരുക്കേറ്റു.

അപകടത്തില്‍ കാര്‍ ഗുരുതരമായി തകര്‍ന്നതായാണ് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നത്. പശുവില്‍ നിന്നും വെട്ടിച്ചു മാറാന്‍ കാറിന് സാധിച്ചെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ടു. തുടർന്ന് റോഡിന് സമീപമുള്ള വൈദ്യുത പോസ്റ്റിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു. പോസ്റ്റിലേക്ക് കാര്‍ ഇടിച്ചു കയറിയതിനാല്‍ മുന്‍ ഭാഗവും, കുത്തനെ ഇടിച്ചു നിന്ന പശ്ചാത്തലത്തില്‍ പിന്‍ഭാഗവും തകര്‍ന്ന നിലയിലാണ്.

സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നതിനാലാണ് യാത്രക്കാര്‍ സുരക്ഷിതമായി പുറത്തെത്തിയത്. ഇടിയുടെ ആഘാതത്തില്‍ എഞ്ചിന്‍ തകര്‍ന്ന് പുറത്തെത്തി. അപകടത്തില്‍ കാറിന്റെ പിന്നിലുള്ള ആക്‌സിലും തകര്‍ന്നിട്ടുണ്ട്. എന്നാൽ, ക്യാബിന് നേരിയ പോറല്‍ പോലം സംഭവിച്ചിട്ടില്ല.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW