Tuesday, April 23, 2019 Last Updated 1 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 02 Mar 2018 10.10 AM

അമ്മയുടെ മൃതശരീരം മകള്‍ അടക്കാതെ സൂക്ഷിച്ചതു 30 വര്‍ഷം: പുറത്തു കാണാത്തതിനെ തുടര്‍ന്നു വൃദ്ധ താമസിക്കുന്ന വീട്ടില്‍ എത്തിയവര്‍ കണ്ടതു ഞെട്ടിക്കുന്ന കാഴ്ച

uploads/news/2018/03/196736/mmuy.jpg

30 വര്‍ഷമായി അമ്മയുടെ സംസ്‌ക്കരിക്കാത്ത മൃതദേഹത്തിനൊപ്പം താമസിക്കുന്ന മകള്‍. 77 വയസുള്ള വൃദ്ധയാണു മൂന്നു പതിറ്റാണ്ടു മുമ്പു മരണപ്പെട്ട സ്വന്തം അമ്മയുടെ മൃതദേഹം മമ്മിയാക്കി സൂക്ഷിച്ചത്. ഉഗ്രയിനിലാണു സംഭവം. ഇവര്‍ തനിച്ചാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. ഇവര്‍ക്ക് അയല്‍വാസികളുമായി വലിയ സമ്പര്‍ക്കം ഉണ്ടായിരുന്നില്ല. എന്നാല്‍ കുറെ ദിവസങ്ങള്‍ ആയി ഇവരെ പുറത്തേയ്ക്കു കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്നു പോലീസ് നടത്തിയ പരിശോധനയിലാണ് അമ്മയുടെ മൃതദേഹം മുറിക്കുള്ളില്‍ മമ്മിയാക്കി സൂക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. ചുറ്റം സുഗന്ധദ്രവ്യം പൂശിയ നിലയില്‍ ദൈവങ്ങളുടെ ചിത്രത്തിനു നടുക്കായായിരുന്നു മൃതദേഹം. ഇവരുടെ കാലില്‍ ഷൂസ് അണിയിച്ചിട്ടുണ്ടായിരുന്നു.

uploads/news/2018/03/196736/fr.jpg

വീടില്‍ പത്രവും തുണികളും നിരന്നനിലയിലായിരുന്നു. വിശദമായ അന്വേഷണത്തില്‍ കാലുകള്‍ രണ്ടും തളര്‍ന്നനിലയില്‍ 77 കാരിയായയെ മകളെ മറ്റൊരു മുറിയില്‍ കണ്ടെത്തി. തുടര്‍ന്ന് പാതി അബോധവസ്ത്തയിലായിരുന്ന ഇവരെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ വീട്ടില്‍ പാല്‍ വൈദ്യുതി ഗ്യാസ് കണക്ക്ഷന്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നു പറയുന്നു. വൃദ്ധയേ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മൃതദേഹം ഫോറന്‍സിക്ക് പരിശോധയ്ക്ക് അയച്ചു.

Ads by Google
Friday 02 Mar 2018 10.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW