Tuesday, August 14, 2018 Last Updated 5 Min 29 Sec ago English Edition
Todays E paper
Ads by Google
അലീന മരിയ വര്‍ഗ്ഗീസ്
Wednesday 28 Feb 2018 08.55 PM

അത്രമേല്‍ മനോഹരമായിരുന്നു ആത്മാവ് ശരീരം വിടുന്ന ആ നിമിഷങ്ങള്‍ പോലും.. ശ്രീ..... മരണം പോലും നിന്നെ മോഹിച്ചിരുന്നോ ?

uploads/news/2018/02/196216/sri-eth-2.jpg

എത്രമനോഹരമായിരുന്നു അവരുടെ അവസാനനിമിഷങ്ങള്‍. പുറത്തു പ്രിയതമന്‍ കാത്തുനില്‍ക്കുന്നു... അവന്‍ തനിക്കായി കരുതി വച്ചിരിക്കുന്ന ആ സമ്മാനത്തിന്റെ മനോഹാരിതയെക്കുറിച്ച് ആലോചിച്ച് ഒരു ബാത്ത് ടബ്ബിനുള്ളിലെ ഇത്തിരി വെള്ളത്തില്‍ മനോഹരമായൊരു മരണം.... ഏറ്റവും സ്വകാര്യവും അത്രമേല്‍ പ്രണയാതുരവുമായ നിമിഷങ്ങള്‍... ഒരു ജനത ഒന്നടങ്കം മനസില്‍ പ്രണയിച്ച ആ സ്ത്രീ അങ്ങേയറ്റം ശാന്തയായിരുന്നിരിക്കും, റിലാക്‌സ്ഡായിരുന്നിരിക്കും അവരുടെ അവസാനനിമിഷങ്ങളില്‍.

uploads/news/2018/02/196216/sri-deth-4.jpg

പ്രണയിച്ച കൊതിതീരാത്ത ആ ചുണ്ടുകള്‍ക്കും കണ്ണുകള്‍ക്കും കേവലം ഒന്നു മുങ്ങിനിവരാന്‍ മാത്രം വിസ്തൃതിയുള്ള ബാത്ത് ടബിലേയ്ക്കു തളര്‍ന്നു വീഴുമ്പോഴും പ്രിയതമന്റെ പ്രണയസമ്മാനം സ്വീകരിക്കാനുള്ള കാത്തിരിപ്പിലായിരുന്നു. ഹാ.. ഇതിലെറെ എന്തുവേണം ഒരു പെണ്ണിന്... ഒടുവില്‍ ഹൃദയം പകുത്തു നേടിയ പ്രിയപ്പെട്ടവന്റെ കൈകളില്‍ അവന്റെ ശ്വാസം തങ്ങി നില്‍ക്കുന്നിടത്ത് അവനെ ശ്വസിച്ച് അവസാന യാത്രയും.
uploads/news/2018/02/196216/sri-deth-3.jpg

അയാള്‍ തട്ടി വിളിച്ചിരുന്നിരിക്കും, കുലുക്കി വിളിച്ചിരിക്കും, ചിലപ്പോള്‍ പൊട്ടിക്കരഞ്ഞിരിക്കും. എന്നിട്ടും വിളികേള്‍ക്കാതെ ഒന്നും മിണ്ടാതെ ആ കൈക്കുള്ളില്‍ ചേര്‍ന്നു ചേര്‍ന്ന് ഇങ്ങനെ കിടക്കുമ്പോള്‍ ശ്രീ നീ ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള ഭാര്യയായിരുന്നു.. കരഞ്ഞു കരഞ്ഞു തളര്‍ന്നയാള്‍ നിന്റെ നിറുകയില്‍ ചുംബിച്ചപ്പോള്‍ നിന്റെ പ്രാണന്‍ പിരിഞ്ഞു തുടങ്ങുന്നതേ ഉണ്ടാവൂ..
uploads/news/2018/02/196216/sri-deth.jpg

ഏറെ ഇഷ്‌പ്പെട്ടിരുന്ന വെള്ളപ്പൂക്കളുടെ നടുവില്‍ അവസാനയാത്രയ്ക്കായി ആ ശരീരം എടുത്തു കിടത്തിയപ്പോഴും എത്ര ശാന്തയായിരുന്നു നീ. ആ അവസാനനിദ്രയില്‍ പോലും മോഹത്തിന്റെ തരംഗങ്ങള്‍ പ്രവഹിച്ച ആ ചുണ്ടുകള്‍ക്കും കണ്ണുകള്‍ക്കും ഭംഗികൂടിയതേ ഉള്ളു. ചുവന്ന കാഞ്ചിപുരം പട്ടില്‍ പൊതിഞ്ഞു സര്‍വ്വഭരണ വിഭൂഷിതയായി ഉറങ്ങുന്നതു കാണുമ്പോള്‍ അറിയാതെ ചിന്തിച്ചു പോകുന്നു. ശ്രീ മരണം പോലും നിന്നെ മോഹിച്ചിരുന്നോ...

Ads by Google
അലീന മരിയ വര്‍ഗ്ഗീസ്
Wednesday 28 Feb 2018 08.55 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW