Wednesday, November 07, 2018 Last Updated 35 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Feb 2018 07.16 PM

ഇന്ത്യയിലേക്കില്ല; അന്വേഷണവുമായി സഹകരിക്കില്ലെന്ന് നീരവ് മോദി

nirav modi,

ന്യൂഡല്‍ഹി: പിഎന്‍ബി തട്ടിപ്പ് കേസ് അന്വേഷണവുമായി സഹകരിക്കില്ലെന്ന് നീരവ് മോദി. സി.ബി.ഐയെ ആണ് നീരവ് മോദി ഇക്കാര്യം അറിയിച്ചത്. ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാജണമെന്ന് ആവശ്യപ്പെട്ടാണ് സി.ബി.ഐ നീരവിന് കത്തയച്ചത്.

പിഎന്‍ബിയില്‍ നിന്ന് നീരവ് 11,400 കോടി രൂപ തട്ടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബാങ്കിന്റെ ആഭ്യന്തര അന്വേഷണത്തിലാണ് പുതിയ തട്ടിപ്പ് കണ്ടെത്തിയത്. പിന്നീട് 1300 കോടി രൂപയുടെ തട്ടിപ്പുകൂടി നടത്തിയതായി കണ്ടെത്തിയതോടെയാണ് ഔദ്യോഗിക കണക്കുപ്രകാരം പിഎന്‍ബിയില്‍ നിന്നും നീരവ് തട്ടിച്ച ആകെ തുക 12,700 കോടിയായി. ഫെബ്രുവരി 14നാണ് തട്ടിപ്പ് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തു വരുന്നത്.

അതേസമയം പാപ്പരായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നീരവ് മോദിയുടെ ഫയര്‍സ്റ്റാര്‍ ഡയമണ്ട് ഗ്രൂപ്പ് അമേരിക്കയിലെ കോടതിയില്‍ അപേക്ഷ നല്‍കി. 1000 കോടി യുഎസ് ഡോളറിന്റെ ആസ്തി ബാധ്യതകളുള്ള കമ്പനിയാണ് ഈ മാസം 25ന് ഇ-മെയില്‍ വഴി അപേക്ഷ നല്‍കിയത്.

Ads by Google
Ads by Google
Loading...
TRENDING NOW