Tuesday, September 18, 2018 Last Updated 14 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Feb 2018 04.43 PM

ആ സമയങ്ങളില്‍ ശ്രീദേവി ധരിച്ചിരുന്നത് പര്‍ദ്ദകള്‍: കാരണം ഇതായിരുന്നു

uploads/news/2018/02/196191/sr.jpg

ബോളിവുഡിന്റെയും തെന്നിന്ത്യയുടെയും താരറാണിയുടെ വിയോഗത്തിലാണ് സിനിമലോകം. എപ്പോഴും സുന്ദരിയാകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയായിരുന്നു ശ്രീദേവി. ആരാധകരുടെ സ്വപ്ന സുന്ദരിയായ താരം സിനിമയിലും ജീവിതത്തിലും ഫാഷന്റെ കാര്യത്തില്‍ കൃത്യമായ ധാരണയുള്ളയാളായിരുന്നു. അനന്തിരവനായ മോഹിത് മര്‍വായുടെ വിവാഹമാണ് ശ്രീദേവി അവസാനമായി പങ്കെടുത്ത പരിപാടി. ചടങ്ങിനെത്തിയ പലതാരങ്ങളെയും ഞെട്ടിക്കും വിധത്തിലുള്ള കിടിലന്‍ ലുക്കിലായിരുന്നു അന്നു താരം അവതരിച്ചത്. ബിടൗണില്‍ ഡിസൈനറായ മനീഷ് മല്‍ഹോത്രയുടെ വസ്ത്രങ്ങളോടായിരുന്നു ശ്രീദേവിക്ക് ഏറെ പ്രിയം. സബ്യസാചി, ഫാല്‍ഗുനി, ഷെയ്ന്‍ പീകോക്ക് വസ്ത്രങ്ങളും പരീക്ഷിക്കാറുണ്ടായിരുന്നു.

Antara Marwah❤️❤️😘😘

A post shared by Sridevi Kapoor (@sridevi.kapoor) on

ഹിമ്മത്വാലയിലും മിസ്റ്റര്‍ ഇന്ത്യയിലുമൊക്കെ സ്‌റ്റൈലിഷ് വസ്ത്രങ്ങളിലൂടെ ആരാധകരെ കയ്യിലെടുത്ത താരം ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ ഇംഗ്ലീഷ് വിംഗ്ലീഷിലൂടെ അസ്സലൊരു വീട്ടമ്മ ലുക്കിലാണ് അവതരിച്ചത്. പ്രിന്റഡ് കോട്ടണ്‍ സാരികളായിരുന്നു ചിത്രത്തില്‍ ശ്രീദേവിയെ സുന്ദരിയാക്കിയത്. അത്രയും ലളിതമായി ഒരു തിരിച്ചുവരവു നടത്തുകയായിരുന്നു അവര്‍. ശേഷം തമിഴ് ചിത്രമായ പുലിയില്‍ മേക്കപ്പിന്റെയും കോസ്റ്റ്യൂമിന്റെയും അതിഭാവുകത്താലാണ് ശ്രീദേവി പ്രത്യക്ഷപ്പെട്ടത്. മകളുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിനായി കാത്തിരിക്കവേയായിരുന്നു അപ്രതീക്ഷിതമായി ശ്രീദേവിയെ വിധി തട്ടിയെടുത്തത്.

#Mom Promotions

A post shared by SRIDEVI BONEY KAPOOR (@sridevibkapoor) on

ആള്‍ക്കൂട്ടത്തെ ഒഴിവാക്കാന്‍ ഷോപ്പിങ്ങില്‍ പര്‍ദ ധരിച്ചായിരുന്നു ശ്രീദേവി പുറത്തിറങ്ങിയിരുന്നത്. വിലകുറഞ്ഞ ടീഷര്‍ട്ടുകള്‍ വാങ്ങാനായിരുന്നു ഇഷ്ടം. സര്‍വാഭരണ വിഭൂഷിതയായും അലങ്കാരപ്പണികളുള്ള വിലകൂടിയ വസ്ത്രമണിഞ്ഞുമൊക്കെ സിനിമയില്‍ മാത്രമായിരുന്നു. അതൊക്കെ ധരിച്ചാല്‍ ശ്വാസംമുട്ടുമെന്നാണ് ശ്രീദേവി പറഞ്ഞിരുന്നത്. സബ്യസാചിയുടെ ബനാറസി, നെറ്റ് സാരികളിലും മനീഷ് മല്‍ഹോത്രയുടെ ഗൗണുകളിലും അനാര്‍ക്കലികളിലുമൊക്കെ ശ്രീദേവി കൂടുതല്‍ സുന്ദരിയായി മാറി.

Ads by Google
Wednesday 28 Feb 2018 04.43 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW