Tuesday, November 27, 2018 Last Updated 57 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 28 Feb 2018 02.31 PM

കളരി ചികിത്സ: നടുവുവേദനയ്ക്കും പക്ഷാഘാതത്തിനും മുട്ടുവേദനയ്ക്കും ശസ്ത്രക്രിയ ആവശ്യമില്ലാത്ത ശാശ്വത പരിഹാരം

അസ്ഥി സംബന്ധവും ഞരമ്പു സംബന്ധവുമായ അസുഖങ്ങള്‍ക്ക് കളരി ചികിത്സ ഫലപ്രദമാണ്. എത്ര പഴകിയ നടുവേദനയ്ക്കും കളരി ചികിത്സയില്‍ പരിഹാരമുണ്ട്. പക്ഷാഘാതം സര്‍വംഗവാതം, റുമറ്റോഡ് ആര്‍ത്തറൈറ്റിസ്, സ്‌പോണ്ടിലോസിസ്, മുട്ടുവേദന തുടങ്ങിയവയ്ക്ക് മികച്ച പരിഹാരമാണ് കളരി ചികിത്സ. ശസ്ത്രക്രിയ ആവശ്യമില്ല എന്നതും കളരി ചികിത്സയുടെ മേന്മയാണ്.
Kalarichikilsa, CVN kalari

കേരളത്തിന്റെ തനത് ചികിത്സാരീതിയാണ് കളരി ചികിത്സ. കളരി പരിശീലന നടത്തുന്നതിനിടെയുണ്ടാകുന്ന പരുക്കുകളില്‍ ചികിത്സിക്കുക എന്നതായിരുന്നു കളരി ചികിത്സയുടെ ലക്ഷ്യം. എന്നാല്‍ ഇന്ന് അത് സമൂഹത്തിനു മുഴുവന്‍ സഹായമാകുന്ന ഒരു ചികിത്സ ശ്രേണിയായി മാറിരിക്കുന്നു. അസ്ഥി സംബന്ധവും ഞരമ്പു സംബന്ധവുമായ അസുഖങ്ങള്‍ക്ക് കളരി ചികിത്സ ഫലപ്രദമാണ്.

മഴുവെറിഞ്ഞു കേരളം സൃഷ്ടിച്ച പരശുരാമനിലൂടെയാണ് കേരളത്തിലേയ്ക്ക് കളരിപ്പയറ്റ് എത്തിയത് എന്നാണ് വിശ്വാസം. പരശുരാമന്‍ ശിവനില്‍ നിന്ന് കരിപ്പയറ്റിന്റെ ചുവടുകള്‍ അഭ്യസിക്കുകയും തുടര്‍ന്നു കേരളത്തിലെ 21 ശിഷ്യന്‍മാര്‍ക്ക് ഈ അറിവ് പകര്‍ന്നു കൊടുക്കുകയും ചെയ്തു എന്ന് പറയുന്നു. വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന തപസ്യയിലുടെയും അര്‍പ്പണബോധത്തോടെയുള്ള പരിശീലനത്തിലൂടെയുമാണ് ഓരോ കളരി അഭ്യാസിയും ചികിത്സകനും രൂപം കൊള്ളുന്നത്.

സിവി നാരായണന്‍ ഗുരുക്കളാണ് കളരിപ്പയറ്റിനും കളരിക്കും ഈ നൂറ്റാണ്ടില്‍ പുതിയ മുഖം നല്‍കിയത്. കേരളത്തിന്റെ ജീവിതചര്യയായി മാറിയപ്പോഴും കളരിപ്പയറ്റിന് മദ്ധ്യ കേരളത്തില്‍ വേണ്ടത്ര വേരോട്ടം ലഭിച്ചില്ല. 1950 കളോടടുത്ത് ഈ ആയോധനകലയില്‍ താല്‍പ്പര്യം ഉള്ള ചില യുവാക്കള്‍ കോട്ടയം ജില്ലയില്‍ നിന്നും സി വി എന്‍ കളരിസംഘത്തെ സമീപിച്ചു. അവര്‍ ചമ്പക്കരയ്ക്ക് അടുത്ത് ചിറയ്ക്കല്‍ എന്ന സ്ഥലത്ത് ഒരു കളരി സ്ഥാപിച്ചു. അപ്പു നമ്പ്യാരും കേളു നായരുമായിരുന്നു ആദ്യ കാലഗുരുക്കള്‍. ഒരു വര്‍ഷത്തിനു ശേഷം സി വി നാരായണന്‍ ഗുരുക്കളുടെ മകന്‍ തന്നെ അവിടെ ഗുരുക്കളായി എത്തി. അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം പഠനം പൂര്‍ത്തിയയപ്പോള്‍ മുഖ്യ ശിഷ്യനായ ഗോപിനാഥക്കുറിപ്പിനോടു ചമ്പക്കരയില്‍ കളരി തുടങ്ങാന്‍ ഗുരുക്കള്‍ ആവശ്യപ്പെടുകയായിരുന്നു.

Kalarichikilsa, CVN kalari

അതനുസരിച്ചാണ് 1956 ല്‍ കോട്ടയം ജില്ലയിലെ ചമ്പക്കരയില്‍ സി വി എന്‍ കളരി സ്ഥാപിതമായത്. വര്‍ഷങ്ങള്‍ക്കു ശേഷം ശ്രീരംഗം കളരി ചികിത്സ കേന്ദ്രമായി അതു വളരുകയായിരുന്നു. കളരിയും കളരിചികിത്സയും സമന്വയിപ്പിച്ച് മുന്നേറാന്‍ ശ്രീരംഗം സി വി എന്‍ കളരിക്കു കഴിഞ്ഞു. ഗോപിനാഥക്കുറുപ്പ് ഗുരുക്കളുടെ മകനായ ഡോ. ശ്രീധരക്കുറുപ്പാണ് ഇന്ന് ശ്രീരംഗം കളരിചികിത്സാ കേന്ദ്രത്തിന്റെ മേധാവി.

Kalarichikilsa, CVN kalari

കഠിനമായ കളരി പരിശീലനത്തിനിടെ ഒടിവുകളും ചതവുകളും സ്വാഭാവികമായിരുന്നു. ഈ പരുക്കുകള്‍ വളരെവേഗം ഭേദമാകാന്‍ കളരിയില്‍ കളരിഗുരുക്കന്മാര്‍തന്നെ തയാറാക്കിയ മരുന്നുകള്‍ ഉണ്ടായിരുന്നു. ആയുര്‍വേദ മരുന്നുകള്‍ ചേര്‍ത്ത് പ്രത്യേക രീതിയില്‍ തയാറാക്കിയവയായിരുന്നു ഈ മരുന്നുകള്‍. ഇത്തരം പരുക്കുകളെ വരെ വേഗത്തില്‍ ഭേദമാക്കാന്‍ കളരി ചികിത്സയ്ക്ക് കഴിയും.

Kalarichikilsa, CVN kalari

കളരി ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത് ഗുരുക്കന്മര്‍ തന്നെയാണ്. ഗുരുവില്‍ നിന്നും ശിഷ്യരിലേക്ക് പകര്‍ന്നുനല്‍കുന്നതാണ് ഈ ചികിത്സാ അറിവുകളെല്ലാം. സ്‌പോര്‍ട്‌സ് മെഡിസിന്‍ എന്ന നിലയില്‍ ലോകപ്രശസ്തമാണ് കളരി ചികിത്സ. ചികിത്സാ സമ്പ്രദായമുള്ള ലോകത്തിലെ ഏക കലാരൂപം കളരിയാണ്. കിഴിത്തിരുമ്മ്, ഉഴിച്ചില്‍, ഞവരക്കിഴി, ധാര, നസ്യം തുടങ്ങിയവയാണ് കളരി ചികിത്സയിലെ പ്രധാന ചികിത്സാമുറകള്‍. മുതിര്‍ന്നവര്‍ക്ക് കാലുകൊണ്ട് ചവിട്ടി ഉഴിയുകയുമാണ് ചെയ്യുന്നത്. അസ്ഥിസംബന്ധമായ വേദനകള്‍, ന്യൂറോ വസ്‌കുലര്‍ തകരാറുകള്‍, സ്‌പോണ്ടിലൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് കളരിചികിത്സ ഫലപ്രദമായി കണ്ടുവരുന്നു.

Kalarichikilsa, CVN kalari

ഇതുകൂടാതെ ശരീരത്തിനും മനസിനും ഓജസും ശക്തിയും ലഭിക്കാനും കളരി ചികിത്സാ രീതികള്‍ സഹായിക്കുന്നുണ്ട്. കഷായം, ഗുളിക, എണ്ണ, തൈലം തുടങ്ങിയാണ് കളരി ചികിത്സയ്ക്ക് സാധാരണ ഉപയോഗിച്ചുവരുന്നത്. അസ്ഥി സംബന്ധവും ഞരമ്പു സംബന്ധവുമായ അസുഖങ്ങള്‍ക്ക് കളരി ചികിത്സ ഫലപ്രദമാണ്. എത്ര പഴകിയ നടുവേദനയ്ക്കും കളരി ചികിത്സയില്‍ പരിഹാരമുണ്ട്. നടുവേദനയുടെ പഴക്കം, കാരണം, വേദന അനുഭവപ്പെടുന്ന സാഹചര്യം തുടങ്ങിയ കാര്യങ്ങള്‍ പഠിച്ചശേഷമാവും ചികിത്സ ആരംഭിക്കുന്നത്. ഏതു പ്രായക്കാരിലും ഏതു രോഗാവസ്ഥയില്‍ ഉള്ളവര്‍ക്കും കളരിചികിത്സ അനുയോജ്യമാണ്. പക്ഷാഘാതം സര്‍വംഗവാതം, റുമറ്റോഡ് ആര്‍ത്തറൈറ്റിസ്, സ്‌പോണ്ടിലോസിസ്, മുട്ടുവേദന തുടങ്ങിയവയ്ക്ക് മകിച്ച പരിഹാരമാണ് കളരി ചികിത്സ. ശസ്ത്രക്രിയ ആവശ്യമില്ല എന്നതും കളരി ചികിത്സയുടെ മേന്മയാണ്. ഇത്തരം രോഗങ്ങള്‍ എത്രപഴകിയതാണെങ്കിലും ചികിത്സിച്ച് പരിഹരിക്കാന്‍ കഴിയും എന്നതാണ് ശ്രീരംഗം സി വി എന്‍ കളരിയുടെ പ്രത്യേകത.

കളരിചികിത്സയേക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍- 04812486114

Ads by Google

Disclaimer: This is a promoted article and the content was created in partnership with M- Mang team and not the editorial team.

Wednesday 28 Feb 2018 02.31 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW