Friday, September 21, 2018 Last Updated 18 Min 53 Sec ago English Edition
Todays E paper
Ads by Google
അമ്പിളി പുലിയന്നൂര്‍
Wednesday 28 Feb 2018 12.25 PM

അഴിമതിക്കു വഴങ്ങിയില്ല; മന്ത്രിയുടെ ഓഫീസിന് അനിഷ്ടം; സിവില്‍ സപ്ലൈസിലെ ഗുണനിലവാര പരിശോധകന്‍ തെറിച്ചു

ഉയര്‍ന്ന പോസ്റ്റിലേക്ക് നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഈ പോസ്റ്റിലേക്ക് ആളെ എത്തിക്കാന്‍ ഇറക്കിയ ഉത്തരവാണ് വിവാദമായിരിക്കുന്നത്
 civil supplies

തിരുവനന്തപുരം: ഗുണനിലവാരമില്ലാത്ത പലവ്യഞ്ജനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ സപ്ലൈകോ ഗുണനിലവാര പരിശോധകന് കസേര നഷ്ടമായി. വകുപ്പു മന്ത്രിയുടെ ഓഫീസിന്റെ അനിഷ്ടം വാങ്ങിക്കൂട്ടിയ ഈ ഉദ്യോഗസ്ഥനെ സ്ഥലമാറ്റുന്നതിനായി പകരം നിയമിച്ച ഉദ്യോഗസ്ഥക്ക് മറ്റൊരു വിഭാഗത്തിന്റെ ചുമതലയാണ് നല്‍കിയത്. ഭക്ഷ്യവകുപ്പിനു കീഴില്‍വരുന്ന സിവില്‍ സപ്ലൈസിലാണ് മന്ത്രിയുടെ ഓഫീസിന് ഇഷ്ടമില്ലാത്ത ആളിനെ മാറ്റി പകരം മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തി മറ്റൊരാളിനെ നിയമിച്ചത്. ഉയര്‍ന്ന പോസ്റ്റിലേക്ക് നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഈ പോസ്റ്റിലേക്ക് ആളെ എത്തിക്കാന്‍ ഇറക്കിയ ഉത്തരവാണ് വിവാദമായിരിക്കുന്നത്

സപ്ലൈകോ തിരുവനന്തപുരം റീജണല്‍ മാനേജരായിരുന്ന എസ്.ഗീതാകുമാരിയെയാണ് കഴിഞ്ഞ മാസം 29-ന് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ്പ്രകാരം ( ജി.ഒ(ആ.ര്‍.ടി) നമ്പര്‍ 39-2018-എഫ്.സി.എസ്ഡി) എറണാകുളത്ത് സപ്ലൈകോ മാനേജരായി നിയമിച്ചത് ഇതിനു പകരം ഗുണനിലവാര പരിശോധകനായിരുന്ന ഡി.വിഭുകമാറിനെയാണ് സ്ഥലം മാറ്റിയതെന്ന് ഉത്തരവിലുണ്ട് എന്നാല്‍ വിഭുകുമാറിന്റെ ചുമതല 31-ന് ഇറക്കിയ (നമ്പര്‍ ഡി-4-2011) പ്രകാരം ടി ആന്റ് എസ്.ബി വിഭാഗം മാനേജര്‍ ഷെല്‍ജി ജോര്‍ജ്ജിനാണ് നല്‍കിയത്.

ചായപ്പൊടിയുടെയും സ്‌പെഷ്യല്‍ ബിസിനസിന്റെയും മാത്രം ചുമതല വഹിച്ചിരുന്ന ഇദ്ദേഹത്തിന് ഗുണനിലവാര പരിശോധകന്റെ ചുമതല നല്‍കിയത് വിവാദമായതോടെ അവധിയില്‍ പോയിരിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥക്ക് ചുമതല നല്‍കാനുള്ള നീക്കമാണ് ഉപ്പോള്‍ മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്നത്. വിഭുകുമാറിനെ കോഴിക്കോട് റീജിയണല്‍ മാനേജരായാണ് പകരം നിയമിച്ചത്.

സപ്ലൈകോയ്ക്ക് ഗുണനിലവാരം കുറഞ്ഞ പലവ്യഞ്ജനങ്ങള്‍ നല്‍കി കബളിപ്പിക്കുന്ന കോയമ്പത്തൂര്‍ കേന്ദ്രമായുള്ള കരാറുകാരനെ സഹായിക്കാന്‍ വിസമ്മതിച്ചതാണ് വിഭുകമാറിന് കസേര നഷ്ടമായതിനു പിന്നില്‍. കരാറുകാരനെ സഹായിക്കാന്‍ മന്ത്രിയുടെ ഓഫീസിലെ ചിലര്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.എന്നാല്‍ വിഭുകുമാര്‍ വഴങ്ങിയിരുന്നില്ല. സപ്ലൈകോയില്‍ ഡെപ്യൂട്ടേഷനില്‍ എത്തിയ ഗീതാകുമാരിയെ വിഭുകുമാറിനു പകരം സ്ഥലം മാറ്റിയതു പ്രശ്‌നമാകുമെന്ന് കണ്ട് ഇവരെ എം.ഐ.എസിന്റെ ചുമതല നല്‍കി നിയമിച്ച നടപടിയും വിവാദമായിരിക്കുകയാണ്. ഡെപ്യൂട്ടേഷനില്‍ ജില്ലാ സപ്ലൈ ഓഫീസറുടെ ചുമതല വഹിക്കുകയായിരുന്ന ഇവരെയാണ് കൊച്ചി ഹെഡ് ഓഫീസിലേക്ക് കൊണ്ടു വന്നിരിക്കുന്നത്.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ ഉള്‍പ്പെടെ സുപ്രധാന ചുമതലകള്‍ ഉള്ള ഈ പോസ്റ്റിനു വേണ്ട യോഗ്യതയായി പറയുന്ന കംപ്യൂട്ടര്‍ സയന്‍സില്‍ ബിടെക്കോ,ബി.ഇയോ ആധിക യോഗ്യതയായി പറയുന്ന എം.ബി.എയോ ഐ.സി.ടിയില്‍ ഇന്റര്‍ നാഷണല്‍ സര്‍ട്ടിഫിക്കേഷനോ സ്ഥലംമാറ്റത്തിനായി പരിഗണിച്ചിട്ടേയില്ല. വിഭുകമാറിനെ തെറിപ്പിക്കാന്‍ വേണ്ടി മാത്രം ഇറക്കിയ ഉത്തരവ് ഇതോടെ കുടുതല്‍ കുരുക്കായി മാറിയിരിക്കുകയാണ്.

Ads by Google
അമ്പിളി പുലിയന്നൂര്‍
Wednesday 28 Feb 2018 12.25 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW