Tuesday, November 06, 2018 Last Updated 2 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Feb 2018 03.08 PM

സ്‌റ്റൈലായണിയാന്‍ ഭംഗിയേറിയ ത്രെഡ് വളകള്‍....

uploads/news/2018/02/195870/fashion240218a.jpg

ഒറ്റ നിറത്തിലുള്ള കുപ്പിവളയുമിട്ട് നടന്നിരുന്ന പെണ്‍കുട്ടികളുടെ കാലമൊക്കെ കഴിഞ്ഞു. ആരുമൊന്നു നോക്കിപ്പോകുന്ന ത്രെഡ് വളകളാണ് ലേറ്റസ്റ്റ് ട്രെന്‍ഡ്.

വളകളില്‍ പട്ടുനൂലുകള്‍ ചുറ്റിയ ത്രെഡ് വളകള്‍ ട്രെന്‍ഡി ലുക്ക് നല്‍കുമെന്നതില്‍ സംശയമില്ല. ഡിസൈനിലെ സവിശേഷതയാണ് സില്‍ക്ക് ത്രെഡ് വളകളെ മനോഹരമാക്കുന്നത്.

വീതി കൂടിയതും കുറഞ്ഞതുമായ തടി വളകളില്‍ പട്ടുനൂലുകള്‍ ചുറ്റിയാണ് ത്രെഡ് വളകള്‍ ഒരുക്കുന്നത്. ഒരേ നിറത്തിലുള്ള നൂലുകള്‍ ചുറ്റിയ പ്ലെയിന്‍ ഡിസൈന്‍ വളകള്‍, വിവിധ നിറത്തിലുള്ള നൂലുകള്‍ ചുറ്റിയ മള്‍ട്ടി കളര്‍ ഡിസൈന്‍ വളകള്‍ എന്നിങ്ങനെ പോകുന്നു ത്രെഡ് വളകളിലെ പുതുമ.

സ്വര്‍ണ വര്‍ണമുള്ള നൂലിഴകള്‍ തുന്നിയ വളകള്‍ക്കും ഡിമാന്‍ഡുണ്ട്. 10 മുതല്‍ 50 രൂപ വരെയാണ് വില. ഫ്‌ളൂറസന്റ് പച്ച, പിസ്ത ഗ്രീ ന്‍, എലൈറ്റ് റെഡ്, പര്‍പ്പിള്‍, കോപ്പര്‍ എന്നീ നിറങ്ങളില്‍ ത്രെഡ് വളകള്‍ ലഭ്യമാണ്. സാരി, കുര്‍ത്ത, ചുരിദാര്‍... വസ്ത്രം ഏതുമാകട്ടെ, സു ന്ദരിയാകാനും ഒപ്പം സ് റ്റൈലിഷാകാനും ത്രെഡ് വളകളേയും ഒപ്പം കൂട്ടാം.

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW