Thursday, July 18, 2019 Last Updated 4 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Feb 2018 02.48 PM

സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍

uploads/news/2018/02/195865/CiniLOcTSamadhanathinteVellaripravukal.jpg

സമൂഹ്യപരമാ വിഷയങ്ങളെ ഇതിവൃത്തമാക്കിയുള്ള സിനിമകള്‍ യാഥാര്‍ത്ഥ്യമാവുന്ന കാലമാണിത്. സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്കിടയില്‍നിന്നും മിന്നല്‍പിണറാവുന്ന ചെറിയൊരു സ്പാര്‍ക്കില്‍നിന്നാണ് പല സിനിമകളും പിറവിയെടുക്കുന്നത്.

സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ സിനിമയായി തിയേറ്ററുകളിലെത്തുമ്പോള്‍ പ്രേക്ഷകര്‍ പോസിറ്റീവായും നെഗറ്റീവായും പ്രതികരിക്കുന്നത് അനുഭവിച്ചറിയാന്‍ ഇന്ന് മൊബൈലിലേക്ക് ശ്രദ്ധ തിരിച്ചാല്‍ മതി.

നവമാധ്യമങ്ങളുടെ സജീവമായ ഇടപെടലുകളും പ്രത്യക്ഷമായും പരോക്ഷമായും ഉയരുന്ന പ്രതികരണങ്ങളും നിമിഷങ്ങള്‍ക്കിടയില്‍ സമൂഹത്തില്‍ ചര്‍ച്ചയാകുന്നത് മൊബൈലിന്റെ വ്യാപനത്തോടെയാണ്. എന്നാല്‍ യുവതലമുറ മൊബൈല്‍ സംവിധാനത്തിന്റെ സമഗ്രമായ ഇന്‍ഫര്‍മേഷന്‍സ് വളരെ കൃത്യമായി നിരീക്ഷിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളും ചാറ്റിംഗും യുവതലമുറയെ വഴിതെറ്റിക്കുന്നുന്നെ് യാഥാസ്ഥിതിക മനസ്സുള്ള ചിലരെങ്കിലും പരാതിപ്പെടുമ്പോള്‍ വാട്ട്‌സ് ആപ്പ് വിശ്വവിജ്ഞാന കോശമാണെന്നും അത് ഉള്‍ക്കൊള്ളാനുള്ള ആര്‍ജവമാണ് ഉണ്ടാവേണ്ടതെന്നും മറ്റൊരു കൂട്ടര്‍ വ്യാഖ്യാനിക്കുന്നു.

മൊബൈല്‍ സംസകാരവും യുവതലമുറയില്‍ സൃഷ്ടിക്കുന്ന നന്മയുടെയും തിന്മയുടെയും ചിത്രം വരച്ചിടുന്ന സിനിമയാണ് സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍. കൗമാരത്തില്‍നിന്നും യൗവനത്തിലേക്ക് കടക്കുന്നവര്‍ സോഷ്യല്‍ മീഡിയയെ എങ്ങനെയാണ് സമീപിക്കുന്നതെന്നുകൂടി ഈ ചിത്രം ചര്‍ച്ച ചെയ്യുന്നു.

കൊടുങ്ങല്ലൂര്‍ ടൗണില്‍നിന്നും പത്തു കിലോമീറ്റര്‍ അകലെയുള്ള ബീച്ചിലായിരുന്നു സമാധാനത്തിന്റെ വെള്ളരിപ്രാവുകളുടെ ചിത്രീകരണം നടന്നത്. ബീച്ചിലെത്തുമ്പോള്‍ ചിത്രത്തിന്റെ നായകനും ശിവജി ഗുരുവായൂരിന്റെ മകനുമായ മനു ശിവജിയും ആര്യാദേവിയുടെയും വിവിധ ഭാവങ്ങളാണ് ക്യാമറയില്‍ പകര്‍ത്തിയത്.

കലാ മാസ്റ്ററുടെയും പ്രസന്നയുടെയും ഗ്രൂപ്പിലുണ്ടായിരുന്ന രേഖ മാസ്റ്ററാണ് കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത്. ഹാന്റ് മൈക്ക് കൈയിലെടുത്ത് രേഖ മാസ്റ്റര്‍ സ്റ്റാര്‍ട്ട് പറഞ്ഞതും ലൗഡ് സ്പീക്കറില്‍നിന്നും ഗാനം ഒഴുകിയെത്തി.

uploads/news/2018/02/195865/CiniLOcTSamadhanathinteVell.jpg

താനേ മിഴിയോരം പ്രിയതേനീ, ചായും മഴ പോലെ അരികില്‍ ഞാന്‍ ചിരിയിലേ് രാഗമായ്... ഈ ഗാനത്തിനനുസരിച്ച് രേഖ മാസ്റ്ററുടെ ശിഷ്യ പറഞ്ഞുകൊടുത്ത ചുവടുകളുമായി മനു ശിവജിയും ആര്യാദേവിയും ക്യാമറയുടെ മുന്നില്‍ നിറഞ്ഞുനിന്നു.

സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ സംവിധാനം ചെയ്യുന്നത് നവാഗതനായ നിധീഷ് കെ. നായരാണ്. സാധാരണക്കാരനാ ജോയിയുടെയും മിനിയുടെയും പ്രതീക്ഷ മുഴവന്‍ മക്കളിലാണ്. മൂത്തമകള്‍ ആന്‍സിയും രണ്ടാമത്തെയാള്‍ നാന്‍സിയും ഇളയമകന്‍ ഇജോയും പഠിക്കാന്‍ മിടുക്കരാണ്. മൂത്തമകള്‍ ആന്‍സി സര്‍ക്കാര്‍ സ്‌കൂഴില്‍ പത്താംക്ലാസില്‍ പഠിക്കുന്നു.

മക്കളുടെ ഏത് ആവശ്യവും നിറവേറ്റി കൊടുക്കാന്‍ ജോയി ശ്രമിക്കാറുണ്ട്. ഒരിക്കല്‍ മകളുടെ ആവശ്യപ്രകാരം ജോയി ഒരു മൊബൈല്‍ വാങ്ങി കൊടുക്കുന്നു. മൊബൈല്‍ ലഭിച്ചപ്പോള്‍ ആന്‍സിക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. പത്താം ക്ലാസിലായതിനാല്‍ കമ്പയിന്‍ സ്റ്റഡി നടത്താന്‍ ക്ലാസിലെ മറ്റൊരു കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്ന ആന്‍സിക്ക് കൂട്ടുകാരി മൊബൈലിന്റെ ഉപയോഗമൊക്കെ പറഞ്ഞുകൊടുക്കുന്നു.

ഇതേ സ്‌കൂളില്‍ പഠിക്കുന്ന പ്ലസ്ടുക്കാരനായ രാഹുല്‍ ആന്‍സിയെ പ്രണയിക്കാന്‍ ശ്രമിക്കുന്നു. പെണ്‍കുട്ടികളെ വശീകരിക്കുന്നത് ഒരുതരം തമാശയായി കൊണ്ടുനടക്കുന്ന രാഹുലിന്റെ വലയില്‍ വീഴാതിരിക്കാന്‍ ആന്‍സി ശ്രദ്ധിക്കുന്നു. എന്നാല്‍ അപ്രതീക്ഷിതമായി സ്‌കൂളില്‍ നടക്കുന്ന സംഭവത്തോടെ ആന്‍സിക്ക് രാഹുലുമായി അടുക്കേണ്ടി വരുന്നു. വാട്ട്‌സ് ആന്‍പ്പിലൂടെയുള്ള സന്ദേശങ്ങള്‍ കൈമാറിയ രാഹുലും ആന്‍സിയും തമ്മിലുള്ള പ്രണയം ശക്തമാകുന്നു.

ഒരുനാള്‍ രാഹുലിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ആന്‍സി ക്ലാസില്‍ കയറാതെ രാഹുലിന്റെ അടുത്തെത്തുന്നു. രാഹുലിനോടൊപ്പം ആന്‍സി കറങ്ങാന്‍ പോകുന്നു. അപ്രതീക്ഷിതമായി ഒരു പെണ്‍വാണിഭ സംഘത്തിന്റെ വലയില്‍ ആന്‍സി അകപ്പെടുന്നു. പോലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും പോലീസ് ആന്‍സിയുടെ മൊബെല്‍ നമ്പറിന്റെ ലൊക്കേഷന്‍ എവിടെയെന്ന് കണ്ടെത്തുകയും ചെയ്യുന്നതോടെ സമാധാനത്തിന്റെ വെള്ളരിപ്രാവുകളുടെ കഥ കൗതുകകരമായ മറ്റൊരു വഴിയിലൂടെ കടന്നുപോകുന്നു.

ഡോ. അബ്ദുള്‍ കലാമിന്റെ അഗ്നിച്ചിറകുകളുടെ വാനയിലൂടെ ലഭിച്ച പ്രചോദനമാണ് സമാധാനത്തിന്റെ വെള്ളരിപ്രാവുകളെന്ന ചിത്രമെടുക്കാന്‍ കാരണമായതെന്നും സംവിധായകന്‍ നിധീഷ് കെ. നായര്‍ പറഞ്ഞു.

uploads/news/2018/02/195865/CiniLOcTSamadhanathinteVellaripravukal1.jpg

ആദ്യകാല സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു കൊണ്ട് ഈ മേഖലയിലേക്ക് കടന്നുവന്ന തനിക്ക് സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ നിര്‍മ്മിക്കാന്‍ പ്രേരകമായത് ഈ ചിത്രത്തിന്റെ കഥയുടെ സവിശേഷതയാണെന്ന് നിര്‍മ്മാതാവ് കെ. പ്രവീണ കുമാര്‍ സിനിമാ മംഗളത്തോട് സൂചിപ്പിച്ചു.

ജോയിയായി ബാബുവും മിനിയായി അനുജോസഫും മക്കളായ ആന്‍സിയായി ആര്യാദേവിയും നാന്‍സിയായി ഐശ്വര്യാദേവിയും ഇജോയായി അച്ചലും രാഹുലായി ശിവജി ഗുരുവായൂരിന്റെ മകന്‍ മനു ശിവജിയും അഭിനയിക്കുന്നു. കൊച്ചുപ്രേമന്‍, പൈലി ആശാന്‍, നന്ദകിഷോര്‍, ബാബുജി, കനകലത, ശിവജി ഗുരുവായൂര്‍, കെ. പ്രീണ്‍കുമാര്‍, ഔസേപ്പച്ചന്‍ കാടുകുറ്റി, കിരണ്‍രാജ്, ബെനഡിക്ട്, ജയന്‍ ചേര്‍ത്തല, ജോണ്‍സണ്‍ മണ്ണളി തുടങ്ങിയവരും ഈ ചിത്രത്തിലെ അഭിനേതാക്കളാണ്.ചാലക്കുടിയിലും പരിസരപ്രദേശങ്ങളിലുമായി സമാധാനത്തിന്റെ വെള്ളരിപ്രാവുകളുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

ടൈറ്റില്‍ കാര്‍ഡ്:
ബാനര്‍- എ.സി. ഫിലിംസ്, നിര്‍മാണം- കെ. പ്രവീണ്‍കുമാര്‍ കോഴിക്കോട്, കഥ തിരക്കഥ സംഭാഷണം സംവിധാനം- നിധീഷ് കെ. നായര്‍, ക്യാമറ- രഞ്ജിത്ത് ശിവ, എഡിറ്റിംഗ്- ലിന്റോ, ഗാനരചന- കെ. പ്രവീണ്‍കുമാര്‍ കോഴിക്കോട്, സിന്റോ സണ്ണി , സംഗീതം- രാജേഷ് ബാബു, അരുണ്‍ കുമരന്‍, ഗായകര്‍- നജിം അര്‍ഷാദ്, എം.ജി. ശ്രീകുമാര്‍, റിമി ടോമി, മൃദുല വാര്യര്‍, ശ്രീകാന്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സജിത്ത് ബാലകൃഷ്ണന്‍, സഹസംവിധാനം- സജിത്ത്, ലിബീഷ് ബാലചന്ദ്രന്‍, രാജ്ബാബു, കല- ബിരീഷ് നന്മണ്ട, വസ്ത്രം- കുക്കു ജീവന്‍, ഷോബിന്‍ ജോസഫ്, കൊറിയോഗ്രാഫി- രേഖ മാസ്റ്റര്‍- പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സാജന്‍ ജോര്‍ജ്, ജോണ്‍സണ്‍ മഞ്ഞളി, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്- മുരളി എരുമേലി, മേക്കപ്പ- രവി പുനലൂര്‍, സുനില്‍, ഡിസൈന്‍- മനു ഡാവിഞ്ചി, സ്റ്റില്‍സ്- ഷിബു മാറോളി, പി.ആര്‍.ഒ. എ.എസ്. ദിനേശ്.

-എം.എസ്.ദാസ് മാട്ടുമന്ത
ഫോട്ടോ: ഷിബു മാറോളി

Ads by Google
Tuesday 27 Feb 2018 02.48 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW