Friday, April 19, 2019 Last Updated 5 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 27 Feb 2018 07.49 AM

ഷുഹൈബ് കേസില്‍ ആരോപണം മാനഹാനിയുണ്ടാക്കി ; കെ. സുധാകരനും രമേശ് ചെന്നിത്തലയ്ക്കുമെതിരേ കിര്‍മാണി മനോജിന്റെ നോട്ടീസ്

uploads/news/2018/02/195806/kirmani.jpg

കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരേ ടി.പി ചന്ദ്രശേഖരന്‍ കേസില്‍ ശിക്ഷിക്കപ്പെട്ട കിര്‍മാണി മനോജിന്റെ വക്കീല്‍ നോട്ടീസ്. ഷുെഹെബ് വധത്തില്‍ കിര്‍മാണി മനോജിനു പങ്കുണ്ടെന്ന ഇരുവരുടേയും ആരോപണം മാനഹാനിയുണ്ടാക്കിയെന്ന് കാണിച്ചാണ് വക്കീല്‍ നോട്ടീസ്.

കൊലപാതകം നടക്കുമ്പോള്‍ ടി.പി വധക്കേസിലെ പ്രതികളായ കിര്‍മാണി മനോജും രജീഷും പരോളില്‍ ജയിലിന് പുറത്തുണ്ടായിരുന്നുവെന്നും ഇവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നും ഷുെഹെബ് കൊല്ലപ്പെട്ടശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. കെ. സുധാകരനും ആരോപണം ആവര്‍ത്തിച്ചിരുന്നു.

ഷുെഹെബ് കൊല്ലപ്പെട്ട രീതിയും അദ്ദേഹത്തിനേറ്റ വെട്ടുകളുടെ സ്വഭാവവും വച്ച് ആക്രമണം നടത്തിയത് മനോജ് ആണന്ന് ബലമായി സംശയിക്കുന്നുവെന്നായിരുന്നു സുധാകരന്റെ ആരോപണം. തലശേരിയിലെ അഭിഭാഷകന്‍ മുഖേനയാണ് കിര്‍മാണി മനോജ് ഇരുവര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചത്. കിര്‍മാണി മനോജും രജീഷും ടി.പി കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റൊരു പ്രതിയായ സിജിത്തും (അണ്ണന്‍ സിജിത്ത്) ഇപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാണുള്ളത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW