Wednesday, September 12, 2018 Last Updated 20 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 26 Feb 2018 04.24 PM

കെ. സുധാകരനും പ്രതിപക്ഷ നേതാവിനും കിര്‍മാണി മനോജ് വക്കീല്‍ നോട്ടീസ് അയച്ചു

K Sudhakaran, Kirmani Manoj

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എന്നിവര്‍ക്ക് ടി.പി വധക്കേസ് പ്രതി കിര്‍മാണി മനോജ് വക്കീല്‍ നോട്ടീസയച്ചു. മട്ടന്നൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ കിര്‍മാണി മനോജിന് പങ്കുണ്ടെന്ന് ഇരുവരും ആരോപിച്ചിരുന്നു. ഈ ആരോപണത്തിന്റെ പേരിലാണ് വക്കീല്‍ നോട്ടീസ് അയച്ചത്.

ശുഹൈബിനെ കൊന്നത് കിര്‍മാണി മനോജാണെന്ന് കെ. സുധാകരന്‍ ആരോപിച്ചിരുന്നു. ടി.പി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന രീതിയിലാണ് ശുഹൈബിനേയും വധിച്ചത്. ശുഹൈബിന്റെ ശരീരത്തിലെ മുറിവുകള്‍ ഇത് വ്യക്തമാക്കുന്നു. ശുഹൈബിനെ വധിക്കുന്നതിന് വേണ്ടിയാണ് കിര്‍മാണി മനോജിന് പരോള്‍ അനുവദിച്ചതെന്നും സുധാകരന്‍ ആരോപിച്ചിരുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW